Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതപരിവര്‍ത്തന സമ്മര്‍ദ്ദം: ലാവണ്യ ആത്മഹത്യ ചെയ്തയുടന്‍ പൊലീസ് സൂപ്രണ്ട് തിരക്കിട്ട് പത്രക്കാരെ കണ്ടതെന്തിന്? സിബി ഐ വരണമെന്ന് അച്ഛന്‍

മതപരിവര്‍ത്തനശ്രമത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തഞ്ചാവൂരിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ലാവണ്യ ആത്മഹത്യ ചെയ്ത സംഭവം സിബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലാവണ്യയുടെ അച്ഛന്‍ മദ്രാസ് ഹൈക്കോടതി സമീപിച്ചു. ഈ കേസില്‍ മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ ലാവണ്യയുടെ അച്ഛന്‍, പ്രതികളായ തിരുക്കാട്ടുപള്ളി സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ അധികൃതര്‍ എന്നിവരുടെ വാദം കേട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2022, 11:10 pm IST
in India

ചെന്നൈ: മതപരിവര്‍ത്തനശ്രമത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തഞ്ചാവൂരിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ലാവണ്യ ആത്മഹത്യ ചെയ്ത സംഭവം സിബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലാവണ്യയുടെ അച്ഛന്‍ മദ്രാസ് ഹൈക്കോടതി സമീപിച്ചു. ഈ കേസില്‍ മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ ലാവണ്യയുടെ അച്ഛന്‍, പ്രതികളായ തിരുക്കാട്ടുപള്ളി സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ അധികൃതര്‍ എന്നിവരുടെ വാദം കേട്ടു.

മതപരിവര്‍ത്തനം നടത്താന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതിന്റെ പീഢനം സഹിക്ക വയ്യാതെ ലാവണ്യ ആത്മഹത്യ ചെയ്തു എന്നതാണ് കേസ്. ഇക്കാര്യത്തില്‍ തമിഴ്‌നാട് പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

നേരത്തെ ബിജെപി പുറത്തുവിട്ട വീഡിയോയില്‍ ആത്മഹത്യ ചെയ്ത ലാവണ്യ എന്ന പെണ്‍കുട്ടി തന്നെ മതപരിവര്‍ത്തനം നടത്താന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതായി പെണ്‍കുട്ടി വിശദീകരിക്കുന്നുണ്ട്. ഹോസ്റ്റല്‍ വാര്‍ഡന്‍ സഗായ മേരി ഏല്‍പ്പിച്ച അധിക ജോലികളുടെ സമ്മര്‍ദ്ദഫലമായാണ് ആത്മഹത്യ ചെയ്തതെന്ന് പെണ്‍കുട്ടി മറ്റൊരു വീഡിയോയിലും പറയുന്നുണ്ട്.  

ഇപ്പോള്‍ കുറ്റമെല്ലാം ഹോസ്റ്റല്‍ വാര്‍ഡന്റെ മേല്‍ കെട്ടിവെച്ച് മതപരിവര്‍ത്തനം എന്ന പ്രശ്നം മായ്ച്ചുകളയാനാണ് പള്ളിയുടെയും ഡിഎംകെയുടെയും മറ്റ് ബിജെപി വിരുദ്ധ ലോബിയുടെയും ശ്രമം.  

ഹോസ്റ്റലിലെ പീഢനം മൂലമാണ് ആത്മഹത്യ ചെയ്തത്. പലപ്പോഴും കൂടുതല്‍ ജോലികള്‍ വാര്‍ഡനായ കന്യാസ്ത്രീ സഗായമേരി ലാവണ്യയെ ഏല്‍പിച്ചത് മൂലം പഠനത്തില്‍ പുറകോട്ടായതും കുട്ടിയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയതായി ലാവണ്യയുടെ അച്ഛന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ‘എങ്ങിനെയാണ് പെണ്‍കുട്ടിക്ക് ആത്മഹത്യ ചെയ്യാന്‍ വിഷം കിട്ടിയത്? മരിക്കുന്നതിന് തൊട്ട് മുന്‍പ് പെണ്‍കുട്ടി മൂന്നാമതൊരാളോട് നടത്തിയ വെളിപ്പെടുത്തലുകള്‍ തെളിവുകളായെടുക്കണം. റെസ് ഗെസ്റ്റെ (ചെയ്ത കാര്യങ്ങള്‍) എന്ന തത്വം ഇവിടെ ബാധകമാണ്. അതുകൊണ്ട് പെണ്‍കുട്ടി അവസാന നിമിഷം നല്‍കിയ പ്രസ്താവനകളെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല.’- അഭിഭാഷകന്‍ വാദിച്ചു.

പെണ്‍കുട്ടി ആത്മഹത്യ ചെയ്തയുടന്‍ തിരക്ക് പിടിച്ച് പൊലീസ് സൂപ്രണ്ട് വാര്‍ത്തസമ്മേളനം വിളിച്ചുകൂട്ടിയതിനെയും അഭിഭാഷകന്‍ ചോദ്യം ചെയ്തു. ‘പെണ്‍കുട്ടിയുടെ മരണശേഷം പൊലീസ് സൂപ്രണ്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്ന ആരോപണം എഫ് ഐആറില്‍ ഇല്ലെന്ന് മാധ്യമങ്ങളോട് പറയുകയുണ്ടായി. മതപരിവര്‍ത്തന പ്രശ്‌നത്തെച്ചൊല്ലി ഒരു പ്രക്ഷോഭം നടക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോഴാണ് സൂപ്രണ്ട് വാര്‍ത്താസമ്മേളനത്തില്‍ അത് നിഷേധിച്ച് സംസാരിച്ചത്. എന്നാല്‍ പ്രക്ഷോഭത്തിന് ശേഷമാണ് സ്‌കൂള്‍ ഹോസ്റ്റലിലെ വാര്‍ഡന്‍ സഗായമേരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ അവര്‍ റിമാന്റിലാണ്. അതിന് ശേഷമാണ് മാതാപിതാക്കള്‍ സിബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്,’- അഭിഭാഷകന്‍ പറഞ്ഞു.

‘പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴി ടിവി ചാനലുകളില്‍ ചോര്‍ന്നെത്തിയതിനെയും അഭിഭാഷകന്‍ വിമര്‍ശിച്ചു. എങ്ങിനെയാണ് പെണ്‍കുട്ടിയുടെ ഈ മരണമൊഴി വാര്‍ത്താമാധ്യമങ്ങളില്‍ എത്തിയത്? അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ ഫയല്‍ ചെയ്യുന്നതുവരെ മരണമൊഴി ഒരിക്കലും പൊതുജീവിതത്തില്‍ എത്തരുതെന്ന് കോടതിയുടെ മാര്‍ഗ്ഗനിര്‍ദേശമുള്ളതാണ്.’- അഭിഭാഷകന്‍ വാദിക്കുന്നു. രഹസ്യമാക്കിവെക്കേണ്ട വിവരങ്ങള്‍ പരസ്യമാക്കി മാധ്യമങ്ങളില്‍ സംവാദം സൃഷ്ടിക്കപ്പെടുകയാണ്. ഞങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. ന്യായമായ അന്വേഷണത്തിന് കേസ് സിബി ഐയ്‌ക്ക് വിടണം.- അഭിഭാഷകന്‍ വാദിച്ചു.

ഇരുപക്ഷത്തെയും വാദം കേട്ട കോടതി വിധി പറയല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

Tags: സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ററി സ്‌കൂള്‍മദ്രാസ് ഹൈക്കോടതിഡിഎംകെconversionതമിഴ്നാട്CBIമതപരിവര്‍ത്തനംForced Conversionലാവണ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

India

സിബിഐയ്‌ക്ക് മറുപടി നൽകിയേ മതിയാകൂ ! മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും നോട്ടീസ് അയച്ച് ദൽഹി ഹൈക്കോടതി 

Kerala

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 തകര്‍ന്നു എന്നത് കള്ളം…ഇതുവരെ കളക്ട് ചെയ്തത് 20 കോടി; ഇനി 10 കോടി കൂടി കിട്ടിയാല്‍ മുടക്കുമതലായി

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ന്യൂദല്‍ഹിയിലെ സോണിയ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച കേരളം സംസ്ഥാന കമ്മിറ്റി നടത്തിയ മാര്‍ച്ചിന് മുന്‍ കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍ എംപി, സംസ്ഥാന അധ്യക്ഷന്‍ വി. മനുപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐക്ക് വിടണം, സോണിയയുടെ പങ്ക് അന്വേഷിക്കണം: അനുരാഗ് സിങ് താക്കൂര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.