കാസര്‍കോട്: വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിന പരിപാടിയില്‍ ദേശീയ പതാക തലതിരിച്ചുയര്‍ത്തിയ സംഭവം വിവാദത്തിന് വഴിവെച്ചു. പ്രതിഷേധവുമായി ബിജെപി,യുവമോര്‍ച്ച തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ രംഗത്ത് വന്നു.
ദേശീയപതാകയോട് അനാദരവ് കാണിച്ച മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ഗവ.ഗസ്റ്റ് ഹൗസ് പരിസരത്ത് കരിങ്കൊടി കാട്ടി യുവമോര്‍ച്ച പ്രതിഷേധിച്ചു. പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍, സംസ്ഥാന വനിതാ കണ്‍വീനര്‍ അഞ്ജു ജോസ്റ്റി, ജില്ലാ ജന.സെക്രട്ടറി കീര്‍ത്തന്‍.ജെ.കൂഡ്‌ലു, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് അജിത്ത് കുമാരന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പതാക ഉയര്‍ത്തിയ മന്ത്രിയും ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎമ്മും ജില്ലാ പോലീസ് മേധാവിയും ഒരു പോലെ കുറ്റക്കാരാണ്. രണ്ട് പോലീസുകാര്‍ക്കെതിരെ മാത്രം നടപടിക്ക് എടുത്തതിനെതിരെയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്.
ദേശീയപതാക തലക്കീഴായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉയര്‍ത്തിയതിന് മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. 2002-ല്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഫ്ളാഗ് കോഡ് ഓഫ് ഇന്ത്യ എന്ന കൈപുസ്തകത്തില്‍ കൃത്യമായി ദേശീയ പതാകയുടെ ഉയര്‍ത്തല്‍ സംബന്ധിച്ച് മാര്‍ഗ രേഖകളും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതില്‍ ദേശീയപതാക ഒരിക്കലും തലക്കീഴലായി കെട്ടരുത് എന്ന് എഴുതി ചേര്‍ത്തിട്ടുണ്ട്. ഇതിനെയാണ് സര്‍ക്കാര്‍ ലാഘവത്തോടെ കാണാന്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: