കൊച്ചി : സ്റ്റുഡന്റ് പോലീസ് കേഡറ്റ് അംഗങ്ങള്‍ക്കുള്ള യൂണീഫോമില്‍ ഹിജാബുള്‍പ്പടെയുള്ള മത വേഷങ്ങള്‍ അനുവദിക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സ്റ്റുഡന്റ് പോലീസില്‍ മതവസ്ത്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി നല്കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് തീരുമാനം കൈക്കാള്ളാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എസ്പിസി ആരംഭിച്ചതു മുതല്‍ ജെന്‍ഡര്‍ ന്യൂട്രല്‍ വേഷമാണ് ഉപയോഗിക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക വേഷമില്ല. അച്ചടക്കമുള്ള സേനയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. മതവിഭാഗത്തിന്റേതായ ഒരു ചിഹ്നവും അനുവദിക്കില്ല.
മുമ്പും നിരവധി മുസ്ലിം കുട്ടികള്‍ എസ്പിസി കേഡറ്റുകളായി പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അന്നൊന്നും ഇത്തരത്തിലൊരു ആവശ്യം വന്നിട്ടില്ല. വന്നാല്‍ തന്നെ അച്ചടക്കമുള്ള സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എസ്പിസിയില്‍ അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയത്തില്‍ എസ്പിസിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ നിലപാടും ആരാഞ്ഞശഷമാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
കുറ്റ്യാടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹിജാബും ഫുള്‍ക്കൈ വസ്ത്രവും സ്റ്റുഡന്റ് പോലീസ് യൂണീഫോമായി അനുവദിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. മതാചാര പ്രകാരമുള്ള ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി വിദ്യാര്‍ത്ഥി ഹര്‍ജി നല്‍കിയത്. എന്നാല്‍ കേസ് തള്ളിയ ജസ്റ്റിസ് വി.വി. കുഞ്ഞികൃഷ്ണന്. വിഷയത്തില്‍ സര്‍ക്കാരിനെ സമീപിക്കാനും പരാതിക്കാരിയോട് ആവശ്യപ്പെടുകയായിരുന്നു.
കൂടാതെ ഒരു മത ചിഹ്നവും അനുവദിക്കാത്ത സേനയാണ് കേരള പോലീസിന്റേത്. അതിന്റെ വിദ്യാര്‍ത്ഥി സേനയും അതെ ചട്ടം പിന്തുടരുകയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് പരാതിക്കാരിയായ പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടേയും അഭിപ്രായം കേള്‍ക്കാനും തീരുമാനമെടുക്കാനും നിര്‍ദേശിച്ചു. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി പരാതിക്കാരിയായ കുട്ടിയേയും രക്ഷിതാക്കളേയും കേട്ടിരുന്നു. അതിനുശേഷമാണ് സംസ്ഥാന സര്‍ക്കാരിനോട് മറുപടി പറയാന്‍ ആവശ്യപ്പെട്ടത്.
സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് 2010 ല്‍ രൂപംകൊടുത്ത പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി. പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാര്‍ത്തെടുത്ത് സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെടാന്‍ സന്നദ്ധരാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: