ശ്രീനഗര്‍: കശ്മീരില്‍ ചരിത്രം മാറുകയാണ്. ഈ റിപ്പബ്ലിക് ദിനത്തി്ല്‍ ശ്രീനഗറില്‍ തെരുവില്‍ യൂവാക്കളുടെ ആഘോഷമായിരുന്നു. 30 മീറ്റര്‍ നീളമുള്ള ഇന്ത്യന്‍ പതാകയേന്തിയാണ് യുവാക്കള്‍ എത്തിയത്.
ഫറൂഖ് അബ്ദുള്ളയുടെയും മെഹ്ബൂബ മുഫ്തിയുടെയും വീടുകള്‍ നില്‍ക്കുന്ന ശ്രീനഗറിലെ ഗുപ്കര്‍ റോഡിലും യുവാക്കളും കുട്ടികളും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ പതാകകള്‍ വീശുന്നുണ്ടായിരുന്നു.
ഒരു കാലത്ത് ഇന്ത്യന്‍ പതാക കയ്യിലേന്തിയാല്‍ കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്യുന്ന കാലമുണ്ടായിരുന്നു. ഇന്ത്യന്‍ പതാക കയ്യിലേന്തിയവരെക്കുറിച്ച് പ്രാദേശിക നേതാക്കള്‍ തന്നെ പൊലീസിന് വിവരം നല്‍കിയിരുന്നു. ഇപ്പോള്‍ അതെല്ലാം പഴങ്കഥയായി. ലാല്‍ചൗക്കില്‍ പ്രാദേശിക മുസ്ലിം യുവാക്കള്‍ തന്നെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്‍കയ്യെടുത്തത്.
ഇന്ത്യന്‍ പതാക ആരും കയ്യിലേന്തരുതെന്ന പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ ആഹ്വാനം ശ്രീനഗറില്‍ യുവാക്കള്‍ തള്ളിക്കളഞ്ഞു. 2020ല്‍ മുഫ്തി പറഞ്ഞത് കശ്മീരിന് സ്വന്തമായി പതാകയും കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന 370 വകുപ്പ് തിരിച്ചുകൊണ്ടുവരലും നടപ്പാകുന്നതുവരെ ആരും ഇന്ത്യന്‍ പതാക ഉയര്‍ത്തരുതെന്നായിരുന്നു തിട്ടൂരം. എന്നാല്‍ ബുധനാഴ്ച റിപ്പബ്ലിക് ദിനത്തില്‍ ശ്രീനഗറില്‍ എവിടെയും ഇന്ത്യന്‍ ദേശീയ പതാക നിറഞ്ഞുനിന്നു. ലാല്‍ചൗക്കിലെ ക്ലോക്ക് ടവറില്‍ വരെ രണ്ട് മുസ്ലിം യുവാക്കളാണ് ഇന്ത്യന്‍ പതാക ഉയര്‍ത്തിയത്.
കശ്മീരികളുടെ പ്രത്യേക പദവി കവര്‍ന്നെടുത്ത കള്ളന്മാര്‍ എന്നാണ് മെഹ്ബുബ മുഫ്തി കേന്ദ്ര സര്‍ക്കാരിനെ വിളിച്ചിരുന്നത്. പക്ഷെ മെഹ്ബുബ മുഫ്തി നിശ്ശബ്ദത പാലിച്ച റിപ്പബ്ലിക് ദിനത്തിന് പക്ഷെ പ്രാദേശിക കശ്മീരി യുവാക്കള്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഒമര്‍ അബ്ദുള്ള തന്റെ അഭിപ്രായം ട്വീറ്റിലൂടെ പ്രകടിപ്പിച്ചു: ‘ജനാധിപത്യം, തുല്ല്യത, മതേതരത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ പദങ്ങള്‍ റിപ്പ്ബ്ലിക് ദിനത്തിന് മാത്രം പൊരെന്നായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്. എന്തായാലും കശ്മീരില്‍ സാഹചര്യം മാറുകയാണ്. ലാല്‍ ചൗക്കിലെ ക്ലോക്ക് ടവറിലും റിയാസി ജില്ലയിലെ സലാല്‍ ഡാമിലും, ജമ്മുതാവി റെയില്‍വേ സ്‌റ്റേഷനിലും എല്ലാം ത്രിവര്‍ണ്ണപ്പതാക പ്രകാശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: