ന്യൂദല്‍ഹി: ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍. നീരജ് അടക്കം 384 പ്രതിരോധ ഉദ്യോഗസ്ഥര്‍ക്ക് പുരസ്കാരങ്ങള്‍ നല്കി ആദരിക്കും.
12 ശൗര്യചക്ര പുരസ്കാരം, 29 പരംവിശിഷ്ട സേവാ മെഡലുകള്‍, നാല് ഉത്തം യുദ്ധ സേവാ മെഡലുകള്‍, 53 അതിവിശിഷ്ട സേവാ മെഡലുകള്‍, 13 യുദ്ധസേവാ മെഡലുകള്‍, മൂന്ന് വിശിഷ്ട സേവാ മെഡലുകള്‍ എന്നിവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളിയായ ശരത് ആര് ആറിന് രാഷ്ട്രപതിയുടെ സര്‍വോത്തം ജീവന് രക്ഷാ പതക്ക് നല്കി ആദരിക്കും. മരണാനന്തര ബഹുമതിയായാണ് ശരത് ആര് ആറിനെ സര്‍വോത്തം ജീവന് രക്ഷാ പതക്ക് നല്കി ആദരിക്കുക. ശരത് അടക്കം 51 പേര്‍ക്കാണ് രാഷ്ട്രപതിയുടെ ജീവന് രക്ഷാ പതക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് പേര്‍ക്ക് സര്‍വോത്തം ജീവന് രക്ഷാ പതക്ക്, 14 പേര്‍ക്ക് ഉത്തരം ജീവന് രക്ഷാ പതക്ക്, 29 പേര്‍ക്ക് ജീവന് രക്ഷാ പതക്ക് എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അല്‍ഫാസ് ബാബു, കൃഷ്ണന് കുണ്ടത്തില്‍, വി. മയൂഖ, മുഹമ്മദ് അദ്നാന് എന്നിവര്‍ക്ക് ഉത്തരം ജീവന് രക്ഷാ പതക്കും. ജീവന് രക്ഷാ പതക്ക് പുരസ്കാരം മൂന്ന് മലയാളികള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ജോഷി ജോസഫ്, പി. മുരളീധരന്, റിജിന്‍ രാജ് എന്നിവര്‍ക്കാണ് ജീവന് രക്ഷാ പതക്ക് പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: