ന്യൂദല്‍ഹി: ധൈര്യവും നിശ്ചയദാര്‍ഢ്യവുമാണ് ഇന്നത്തെ ഇന്ത്യയുടെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നവീനതയില്‍ നിന്ന് പിന്മാറാത്ത നവ ഇന്ത്യയാണിത്. പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാര ജേതാക്കളുമായിസംവദിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന സുപ്രധാന കാലഘട്ടത്തില്‍ സമ്മാനിച്ച പുരസ്ക്കാരങ്ങള്‍ എന്നതിന്റെ വെളിച്ചത്തില്‍ ഈ പുരസ്കാരങ്ങള്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അമൃത് കാലത്തിന്റെ വരാനിരിക്കുന്ന 25 വര്‍ഷങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ഭൂതകാലത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് കൊണ്ട് ഓരോരുത്തരും സ്വയം സമര്‍പ്പിക്കേണ്ട സമയമാണിത്.
ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പുത്രന്മാരുടെ ധീരതയുടെയും ത്യാഗത്തിന്റെയും ഉദാഹരണങ്ങളും പ്രധാനമന്ത്രി ഉദ്ധരിച്ചു. പുത്രന്മാര് അപാരമായ വീര്യത്തോടെ ത്യാഗം ചെയ്തപ്പോള്‍ അവര്‍ വളരെ ചെറുപ്പമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നാഗരീകതയ്ക്കും സംസ്കാരത്തിനും വിശ്വാസത്തിനും മതത്തിനും വേണ്ടിയുള്ള അവരുടെ ത്യാഗം സമാനതകളില്ലാത്തതാണ്. സാഹിബ്സാദമാരെയും അവരുടെ ത്യാഗത്തെയും കുറിച്ച് കൂടുതല്‍ അറിയാന്‍ പ്രധാനമന്ത്രി യുവാക്കളോട് ആവശ്യപ്പെട്ടു.
ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഡിജിറ്റല്‍ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.” നേതാജിയില്‍ നിന്ന് നമുക്ക് ഏറ്റവും വലിയ പ്രചോദനം ലഭിക്കുന്നു രാജ്യത്തോടുള്ള കടമ ആദ്യം. നേതാജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിങ്ങളും രാജ്യത്തോടുള്ള കടമയുടെ പാതയില്‍ മുന്നോട്ട് പോകണം”, മോദി കൂട്ടിച്ചേര്‍ത്തു.
ഏത് മേഖലയിലായാലും യുവത്വത്തെ കേന്ദ്രത്തില്‍ നിലനിര്‍ത്തുന്നത് നയങ്ങളും മുന്‍കൈകളുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വയം പര്യാപ്ത ഇന്ത്യയ്ക്ക് വേണ്ടിയുള്ള ജനകീയ മുന്നേറ്റത്തിനൊപ്പം സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ സംരംഭങ്ങളും ആധുനിക പശ്ചാത്തല സൗകര്യങ്ങളുടെ സൃഷ്ടിയും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയിലും പുറത്തും ഈ പുതിയ യുഗത്തിന് നേതൃത്വം നല്കുന്ന ഇന്ത്യയിലെ യുവാക്കളുടെ വേഗതയുമായി സമന്വയിക്കുന്നതാണിതെന്ന് അദ്ദേഹം പറഞ്ഞു. നൂതനാശയങ്ങള്‍, സ്റ്റാര്‍ട്ടപ്പ് മേഖലകളില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന കഴിവില്‍ പ്രധാനമന്ത്രി അടിവരയിട്ടു. പ്രമുഖ ആഗോള കമ്പനികളെ യുവ ഇന്ത്യന്‍ സി.ഇ.ഒമാര്‍ നയിക്കുന്നതിലെ രാജ്യത്തിന്റെ അഭിമാനം അദ്ദേഹം പകര്ന്നുനല്കി. ” ഇന്ത്യയിലെ യുവാക്കള്‍ സ്റ്റാര്‍ട്ടപ്പുകളുടെ ലോകത്ത്
ഇന്ന് മികവ് പുലര്‍ത്തുന്നത് കാണുമ്പോള്‍ നമുക്ക് അഭിമാനം തോന്നുന്നു. ഇന്ന് ഇന്ത്യയിലെ യുവാക്കള്‍ രാജ്യത്തെ നവീകരിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നത് കാണുമ്പോള്‍ നമുക്ക് അഭിമാനം തോന്നുന്നു”, പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ പെണ്മക്കളെ പോലും അനുവദിക്കാത്ത മേഖലകളില്‍ പോലും പെണ്മക്കള് ഇന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് നവീകരണത്തില്‍ നിന്ന് പിന്മാറാത്ത നവഇന്ത്യയാണിത്, ധൈര്യവും നിശ്ചയദാര്‍ഢ്യവുമാണ് ഇന്നത്തെ ഇന്ത്യയുടെ മുഖമുദ്ര.
പ്രതിരോധകുത്തിവയ്പ്പ് പരിപാടിയിലും ഇന്ത്യയിലെ കുട്ടികള്‍ തങ്ങളുടെ ആധുനികവും ശാസ്ത്രീയവുമായ ചിന്തകള്‍ പ്രകടിപ്പിച്ചതായി പ്രധാനമന്ത്രി അഭിനന്ദിച്ചു. ജനുവരി 3 മുതല്‍, വെറും 20 ദിവസത്തിനുള്ളില്‍ 40 ദശലക്ഷത്തിലധികം കുട്ടികള്‍ കൊറോണ പ്രതിരോധകുത്തിവയ്പ്പ് സ്വീകരിച്ചു. സ്വച്ഛ് ഭാരത് അഭിയാനിലെ അവരുടെ നേതൃത്വത്തെയും അദ്ദേഹം അഭിനന്ദിച്ചു. പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദത്തിന്റെ (വോക്കല്‍ ഫോര്‍ ലോക്കല്‍) അംബാസഡിറമാരാകാനും ആത്മനിര്‍ഭര്‍ ഭാരതിന്റെ സംഘടിതപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും പ്രധാനമന്ത്രി അവരോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: