Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ആത്മശക്തിയുടെ ആതിരച്ചുവടുകള്‍

മാസങ്ങള്‍ക്കകം നടക്കാന്‍ പോകുന്ന മഹാസമ്മേളനത്തിന്റെ വിളംബര പ്രക്രിയകളില്‍ ഇമ്മാതിരി സംഭവ വികാസങ്ങള്‍ ഇനിയുമുണ്ടാവും. കണ്ണും കാതും തുറന്നുവെച്ചിരിക്കുക. ഒരു മാറ്റം വരുമ്പോള്‍ അതിന്റെ അരികിലൂടെയെങ്കിലും നടന്ന് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടയോ സഹോദരങ്ങളേ ...

കെ. മോഹന്‍ദാസ്byകെ. മോഹന്‍ദാസ്
Jan 24, 2022, 06:00 am IST
inArticle

കല കലയ്‌ക്കു വേണ്ടിയാണോ കാര്യത്തിനു വേണ്ടിയാണോ എന്ന ചോദ്യത്തിന് കാലത്തിനോളം വയസ്സുണ്ട്. ഉത്തരം കിട്ടിയോ എന്നാണെങ്കില്‍ ഇല്ല എന്നും ഉണ്ട് എന്നും പറയാം. എന്നാല്‍ ഈ കലയെ ഏതു പരിതസ്ഥിതിയിലും ഉപയോഗപ്പെടുത്തുക എന്ന രാഷ്‌ട്രീയം നടപ്പില്‍ വരുത്തിയിരിക്കുന്ന പാര്‍ട്ടി നമ്മുടെ തൊഴിലാളികക്ഷി തന്നെ.

 അതുവഴി അവര്‍ എത്തിപ്പെടാത്ത മേഖലകള്‍ അപൂര്‍വം. അവിടെയൊക്കെ തങ്ങളുടെ മേധാവിത്തം ഇങ്ക്വിലാബില്‍ ഉറപ്പിച്ചുനിര്‍ത്താനായി എന്നത് ബോണസ്സ്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നുവെന്ന ലോകസത്യം നമുക്കു മുമ്പില്‍ തുറന്നുകാട്ടുന്ന ആ പാര്‍ട്ടി അടുത്തിടെ രണ്ടു തരത്തിലുള്ള മുന്നേറ്റമാണ് ഒരു കലാപ്രകടനത്തിലൂടെ നടത്തിയത്. അതിന്റെ ഉള്‍ക്കരുത്ത് അറിയാത്ത വിദ്വാന്മാര്‍ വെറുതെ ഭര്‍ത്സിക്കാനൊരുമ്പെട്ടത് സ്വതേയുള്ള ശൈലിയില്‍ മേപ്പടിയാന്മാര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. (കലാംശത്തിലെ രാഷ്‌ട്രീയകലയെക്കുറിച്ച് ആദരണീയ കലാമണ്ഡലം ഗോപിയാശാന്‍’കഥയറിയാതെ കളി കാണുന്നവര്‍’എന്ന വൈകാരിക കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്)

 ഇടുക്കിയിലെ ഒരു കോളജില്‍ ‘കലാ പരിപാടിയ്‌ക്കിടെ’ ബലിദാനിയായ ചെറുപ്പക്കാരന്റെ ഭൗതികദേഹവും കൊണ്ടുള്ള യാത്ര തുടരുമ്പോള്‍ അങ്ങ് തെക്കു തെക്കൊരു ദേശത്ത് മഹാ സമ്മേളനത്തിന്റെ കേളികൊട്ടായിരുന്നു.അവിടെ വീരാംഗനകള്‍ ആതിര രാവിന്റെ മനോഹാരിതയുമായി ചുവടുവച്ചു. കണ്ണീര്‍ വാര്‍ത്തുകൊണ്ട് യുവാവിന്റെ അന്ത്യ യാത്ര നടത്തുമ്പോള്‍ എന്തേ ഈ കക്ഷി ഇങ്ങനെയൊരു കലാപരിപാടിയ്‌ക്ക് മുന്നിട്ടിറങ്ങിയെന്ന ചോദ്യം അന്നം കഴിക്കുന്ന(ഗോതമ്പുണ്ണുന്നവര്‍ക്കും ബാധകം)ആരും ചോദിച്ചുപോകും. എന്നാല്‍ ആ ചോദ്യത്തിന്റെ സാംഗത്യം ഈ കക്ഷിയെക്കുറിച്ച് ‘ഒരു ചുക്കും അറിയാത്തവര്‍ക്കേ’ഉണ്ടാവൂ.

 ഫ്യൂഡല്‍ മാടമ്പി- ഭൂപ്രഭുക്കന്മാരുടെ കേളീവിലാസത്തില്‍ പെടുത്തിയ കലകളുടെ കൂട്ടത്തിലുള്ളതാണ് തിരുവാതിര. അതിനെ സാധാരണക്കാരുടെ മുമ്പിലെത്തിച്ച് ‘വിഷം’കളയാനുള്ള താത്വികനിലപാടിന്റെ വെളിച്ചത്തിലാണ് അഞ്ഞൂറോളം കേഡര്‍ സഖാക്കളെക്കൊണ്ട് അങ്ങനെ ചെയ്യിച്ചത്. അതോടെ ആ കല ജനകീയമായി. നേരത്തെയുള്ള’കേടുപാടുകള്‍’ ഒഴിവായി. രണ്ടാമത് പ്രതിയോഗികളെ നിശ്ശബ്ദമാക്കലാണ്. ശത്രുക്കളെ പല തരത്തില്‍ നേരിടാം. അവര്‍ക്കുനേരെ ആയുധങ്ങള്‍ വീശിയല്ല, ആദര്‍ശത്തിന്റെ ദാര്‍ഢ്യം ബോധ്യപ്പെടുത്തിയും നേരിടാം. എന്നുവച്ചാല്‍ നേരെ ചൊവ്വെ തകര്‍ക്കുക തന്നെ!

 അത്തരമൊരു നേരിടലിന്റെ മധുര മനോഹരമായ മുഖമാണ് തിര്വന്തോരത്ത് കണ്ടത്. അതുവഴി ശത്രുക്കള്‍ ഒന്നടങ്കം പത്തിമടക്കി മാളത്തില്‍ ഒളിച്ചു വെന്ന് പാണന്മാര്‍ ബ്രാഞ്ച്കമ്മറ്റി വരെ തുടികൊട്ടിപ്പാടി നടക്കുന്നുണ്ട്. ഇടുക്കിയിലെ സര്‍ക്കാര്‍ കോളജിലെ തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിനിടെ ചെറുപ്പക്കാരനായ പാര്‍ട്ടി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിക്കുന്നു. ആര്‍ക്കും താങ്ങാന്‍ കഴിയാത്ത സ്ഥിതിവിശേഷം. ഒരു പുഴുവിനെ പോലും കൊന്നു ശീലമില്ലാത്ത പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ ഒരാവശ്യവുമില്ലാതെയാണ് കത്തിമുനയില്‍ ഇല്ലാതായത്. അതിന് പ്രതിക്രിയ ചെയ്യേണ്ടത് ഒരത്യാവശ്യ കാര്യമാണ്. ആ പ്രതിക്രിയ എങ്ങനെ വേണമെന്നതാണ് പ്രശ്‌നം. അതേ ഗണത്തില്‍പ്പെട്ട ആയുധം കൊണ്ട് മറുപടി പറയാന്‍ കഴിയാഞ്ഞിട്ടല്ല. ആ കാലമൊക്കെ പോയി. ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്. മാത്രവുമല്ല, മാറ്റമില്ലാത്തത് മാറ്റത്തിനുമാത്രം എന്നാണ് ആചാര്യന്‍ പറഞ്ഞുവെച്ചിട്ടുള്ളതും. ആ താത്വികാവലോകനത്തിന്റെ ആദര്‍ശവിളക്കില്‍ എണ്ണയൊഴിച്ച് കത്തിച്ചാണ് മെഗാ തിരുവാതിര ചുവടുവച്ചത്.

 ധീരജ് രാജേന്ദ്രന്‍ എന്ന സഖാവിന്റെ ഭൗതികദേഹം കേരളത്തിന്റെ വിരിമാറിലൂടെ കണ്ണൂരിലെ വീട്ടിലേക്ക് കൊണ്ടുപോവുമ്പോള്‍ ധീര രക്തസാക്ഷിയ്‌ക്ക് ആഹ്ലാദത്തോടെ യാത്രയയപ്പ് നല്‍കുകയായിരുന്നു തിരുവാതിരയിലൂടെ. അതില്‍ പങ്കെടുത്ത അമ്മമാരും സഹോദരിമാരും നെഞ്ചുപൊട്ടിക്കരഞ്ഞു കൊണ്ടാണ് ചുവടു വെച്ചത്.പുറത്തേയ്‌ക്ക് അതു കാണാതിരുന്നതിന്റെ മനശ്ശാസ്ത്രം മറ്റൊന്നാണ്. അത്ര മാത്രം മനക്കരുത്തുള്ള ഒരു മനുഷ്യനെ വാഴ്‌ത്തുന്ന പാട്ടിനൊപ്പമാണ് ചുവടുവെച്ചത്. കണ്ണും കരളും കലങ്ങുമ്പോള്‍ ഭരണം നയിക്കുന്ന വ്യക്തിയുടെ പേര് തിരുവാതിരക്കാര്‍ ഉരുവിട്ടുകൊണ്ടേയിരുന്നു. അതുവഴി കിട്ടിയ ആത്മബലം തിരുവാതിരയെ മഹത്തായ ഒരു സംഭവമാക്കി.

അതുവഴി പ്രതിയോഗികളെ മാനസികമായി മലര്‍ത്തിയടിക്കാനും കഴിഞ്ഞു. ഇങ്ങനെയുള്ള വശങ്ങളൊന്നും ആരും കാണുന്നില്ല എന്നതത്രേ അതിലെ ദുരന്തം. അതുവഴി പാര്‍ട്ടിയ്‌ക്കു കിട്ടിയ ആത്മ ശക്തിയും മാനസിക പിന്തുണയും എത്രയാണ്. ‘ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല’ എന്നു പറയുന്നത് വെറുതെയാണോ?’ ഇല്ല, ഇല്ല മരിച്ചിട്ടില്ല ധീര രക്തസാക്ഷി ജീവിക്കുന്നു ഞങ്ങളിലൂടെ’എന്ന മുദ്രാവാക്യം മുഴക്കുന്നത് വെറുതെയല്ലെന്ന് ഇനിയെങ്കിലും മാലോകര്‍ മനസ്സിലാക്കട്ടെ എന്നല്ലേ പാര്‍ട്ടി അതിലൂടെ ആര്‍ദ്രാനുഭൂതിയോടെ ഉദ്‌ഘോഷിച്ചത് !കനിവ് കരളിലുള്ളവര്‍ക്കേ കലാപരിപാടി നടത്താന്‍ കഴിയൂ എന്ന കാര്യം കൂടി അതിനൊപ്പം ഓര്‍ത്തു കൊള്ളിന്‍.അക്രമത്തിന്റെ പാത ഉപേക്ഷിച്ച ഒരു പാര്‍ട്ടിയെ ബോധപൂര്‍വം അതിലേക്ക് വലിച്ചിഴയ്‌ക്കാന്‍ നോക്കുന്ന സെമികേഡര്‍ കോണ്‍ഗ്രസ്സുകാര്‍ക്കും അവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കും ഇനിയും നേരം വെളുത്തില്ലെങ്കില്‍ എന്തു ചെയ്യാനാണ്? ആയതിനാല്‍ ഇനി നമുക്ക് രക്തസാക്ഷിയ്‌ക്കായി കരുതിവച്ച അടുത്ത മെഗാ ഇവന്റ് എന്തായിരിക്കുമെന്ന് കാത്തിരിക്കാം.

 മാസങ്ങള്‍ക്കകം നടക്കാന്‍ പോകുന്ന മഹാസമ്മേളനത്തിന്റെ വിളംബര പ്രക്രിയകളില്‍ ഇമ്മാതിരി സംഭവ വികാസങ്ങള്‍ ഇനിയുമുണ്ടാവും. കണ്ണും കാതും തുറന്നുവെച്ചിരിക്കുക. ഒരു മാറ്റം വരുമ്പോള്‍ അതിന്റെ അരികിലൂടെയെങ്കിലും നടന്ന് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടയോ സഹോദരങ്ങളേ …  

നേര്‍മുറി

അടിപിടി നടത്തിയും കൊടിപിടിച്ചും വരുന്നവര്‍ സാംസ്‌കാരിക സ്ഥാപനങ്ങള്‍ ഭരിക്കുന്നതില്‍ തെറ്റില്ല. പക്ഷേ,കലയുമായി തൊട്ടു തെറിച്ച ബന്ധമെങ്കിലും വേണം: കലാമണ്ഡലം ഗോപി അതിനല്ലേ ഗോപ്യേട്ടാ ആതിരച്ചുവട്

Tags: cpmകേരള സര്‍ക്കാര്‍covidരാഷ്ട്രീയ പാര്‍ട്ടികള്‍തിരുവാതിര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.