Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാപ്പനു വേണ്ടി പണപ്പിരിവിന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍; തെറ്റായ സന്ദേശം നല്‍കുമെന്ന വിമര്‍ശനം

കാപ്പനെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ ഇരയെന്ന് അടയാളപ്പെടുത്തി ആഘോഷിക്കാനാണ് പത്ര പ്രവര്‍ത്തക യൂണിയന്‍ തയ്യാറായത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2022, 11:17 pm IST
in Kerala

കൊച്ചി: യു.എ.പി.എ. കേസില്‍ കുടുങ്ങി ഉത്തര്‍പ്രദേശില്‍ ജയിലില്‍ കഴിയുന്ന സിദ്ധിഖ് കാപ്പനു വേണ്ടി കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ പണപ്പിരിവിന്. സിദ്ധിഖ് കാപ്പന്  എല്ലാ വിധ സഹായവും നല്‍കാനും കേസുകള്‍ നടത്താനുമായി  പണം പിരിക്കാന്‍ എറണാകുളത്ത് നടന്ന യൂണിയന്‍ സംസ്ഥാന സമിതി യോഗമാണ് തീരുമാനിച്ചത്. 500 രൂപയാണ് വാര്‍ഷിക മെമ്പര്‍ഷിപ്പ് ഫീ. ഇതിനൊപ്പം ഓരോ അംഗത്തില്‍നിന്നും 100 രൂപ അധികം സമാഹരിക്കാനാണ് തീരുമാനം.

രാജ്യദ്രോഹ കുറ്റം ചുമത്തി ഒരു വര്‍ഷത്തിലേറെയായി ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന സിദ്ധിഖ് കാപ്പനുവേണ്ടി യൂണിയന്‍ രംഗത്തിറങ്ങിയത് തന്നെ വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. യു.പി. പോലീസും രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിച്ചുവന്നിരുന്ന ഭീകരവാദികള്‍ക്കൊപ്പമാണ് സിദ്ധിഖ് കാപ്പനും അറസ്റ്റിലായത്. പേപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട ഓഫീസിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച കാപ്പന്‍, രാജ്യ താല്‍പ്‌ര്യത്തിന് വിരുദ്ധമായി ചെലവഴിക്കപ്പെട്ട കോടികണക്കിന് വരുന്ന വിദേശ ഫണ്ട് കൈകാര്യം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള യാത്രയിലാണ് കാപ്പന്‍ മറ്റ് ഭീകരവാദികള്‍ക്കൊപ്പം പിടിയിലായത്. അഴിമുഖം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന് വേണ്ടി വാര്‍ത്ത തയ്യാറാക്കാനായിരുന്നു യാത്രയെന്ന് കാപ്പന്‍ പിടിയിലായപാടെ മൊഴി നല്‍കിയെങ്കിലും ഓണ്‍ ലൈന്‍ പോര്‍ട്ടര്‍ അധികൃതര്‍ നിഷേധിച്ചതോടെ പൊളിഞ്ഞു.

എന്നിട്ടും കാപ്പനെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ ഇരയെന്ന് അടയാളപ്പെടുത്തി ആഘോഷിക്കാനാണ് പത്ര പ്രവര്‍ത്തക യൂണിയന്‍ തയ്യാറായത്. ഇതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ ജയിലിലായ ഒന്നാം വാര്‍ഷിക ദിനത്തില്‍ സംസ്ഥാന വ്യാപകമായി നടത്താന്‍ നിശ്ചയിച്ച പ്രതിഷേധ പരിപാടികള്‍ പാടെ പൊളിഞ്ഞു. കാപ്പനെ മാധ്യമ ലോകം തന്നെ മറന്നുതുടങ്ങിയപ്പോഴാണ് കാപ്പനെ മറയാക്കി ധനസമാഹരണത്തിന് യൂണിയന്‍ വീണ്ടും രംഗത്തിറങ്ങിയത്.

യു.എ.പി.എ. കേസില്‍ അറസ്റ്റിലായ പ്രതിയ്‌ക്കായി യൂണിയന്‍ ഫണ്ട് പിരിവിന് ഇറങ്ങുന്നത് തന്നെ തെറ്റായ സന്ദേശം നല്‍കുമെന്ന ശക്തമായ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

Tags: kuwjSiddique Kappan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Kerala

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Kerala

IPRD ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഡോ. വേണുഗോപാൽ ബിജെപിയിൽ; ജോൺ ബ്രിട്ടാസിന്റെ ഭീഷണിയിലും വഴങ്ങാത്ത ഉദ്യോഗസ്ഥൻ

Kerala

ഗുരുവായൂര്‍ ദേവസ്വം വാര്‍ത്തകള്‍ മാധ്യമങ്ങളെ പിആര്‍ഒ അറിയിക്കുന്നില്ലെന്ന് കേരള പത്രപ്രവർത്തക യൂണിയൻ തൃശൂര്‍ ജില്ലാ കമ്മിറ്റി

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

പുതിയ വാര്‍ത്തകള്‍

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.