തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ കോട്ടയം സ്റ്റേഷന് അടയാളപ്പെടുത്തിയിരിക്കുന്നത് കായലിലാണെന്ന വിവരം പുറത്തായി. വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) പുറത്തുവന്നപ്പോഴാണ് കോട്ടയം സ്റ്റേഷനിലെ അപാകത പുറത്തുവന്നത്.
കായലില്‍ എങ്ങിനെ സ്റ്റേഷന് ഉണ്ടാക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടിലെ അക്ഷാംശവും രേഖാംശവും പരിശോധിച്ചാല്‍ കോട്ടയം സ്റ്റേഷന് അടയാളപ്പെടുത്തിയിരിക്കുന്നത് കായലിന്റെ ഒത്തനടുക്കാണ്.
മാധ്യമങ്ങളില്‍ ഇത് വലിയ വിമര്‍ശനമായതോടെ ഇക്കാര്യത്തില്‍ സാങ്കേതിക പിഴവെന്തെങ്കിലും ഉണ്ടായോ എന്ന കാര്യം പരിശോധിക്കുമെന്നാണ് കെ റെയില്‍ പറയുന്നത്.
അതുപോലെ മറ്റൊരു അപാകതയായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തത് കെ റെയിലിന്റെ കൊല്ലം സ്റ്റേഷനെയും യാര്‍ഡിനെയും കുറിച്ചുള്ളതാണ്. രണ്ടും വെള്ളപ്പൊക്കം ഉണ്ടായാല്‍ മുങ്ങുമെന്ന് പദ്ധതി രേഖയില്‍ തന്നെ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ട് തന്നെ കൊല്ലത്തെ അയത്തില്‍ തോടിന്റെ ഘടന തന്നെ മാറ്റി മറിച്ചാലേ ഇത് പരിഹരിക്കാനാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: