മുഹമ്മ; വൈറല്‍ പനി വ്യാപിച്ചതോടെ ഭയന്നു വിറച്ച് ജനങ്ങള്‍ മുഹമ്മ സാമുഹ്യാരോഗ്യ കേന്ദ്രത്തിലെത്തുന്ന പനിബാധിതരുടെ എണ്ണം ഓരോ ദിവസം കഴിയുംന്തോറും ഏറുകയാണ്. വൈറല്‍ പനി ബാധിച്ചെത്തുന്ന രോഗികളുടെ എണ്ണം 200 നും 250 നും ഇടയിലാണ്. പടരുന്ന പനിയായത് കൊണ്ട് സൂക്ഷിക്കണമെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ രോഗികളായെത്തുന്നവര്‍ക്ക് അതു പൂര്‍ണമായി ഉള്‍ക്കൊള്ളാനാകുന്നില്ല.
ആവശ്യത്തിനു മരുന്ന് ഉള്ളത് ആശ്വാസമാണ്. മുഹമ്മ പഞ്ചായത്തില്‍ കൊറോണ രോഗികളുടെ എണ്ണം പെരുകിയതാവാം പനിബാധിതരെ ആശങ്കപ്പെടുത്തുന്നത്. നിലവില്‍ 110 കൊറോണാ രോഗികളാണ് പഞ്ചായത്തിലുള്ളത്. അവരെല്ലാം വീടുകളില്‍ വിശ്രമത്തിലാണ്.
മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ പഴയ കെട്ടിടങ്ങളുടെ ഫ്ലോറിങ് പുന:നിര്‍മ്മാണം നടക്കുന്നതിനാല്‍ സ്ഥലപരിമിതിയുടെ പ്രശ്നമുണ്ട്. വാക്സിനേഷന് എടുക്കുന്നത് തന്നെ ഡോക്ടര്‍മാര്‍ ഉപയോഗിച്ചിരുന്ന ക്വാര്‍ട്ടേഴ്സിലാണ് .അത് പോലെ ഫാര്‍മസിയും മാറ്റേണ്ടി വന്നു.ഒപി വിഭാഗത്തിലും ഫാര്‍മസിയിലും രോഗികള്‍ കൂട്ടം കൂടി നില്‍ക്കുന്നത് രോഗ പകര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്.
ആശുപത്രിയില്‍ അടുപ്പുകുറ്റി പോലെ നിരവധി കെട്ടിടങ്ങള്‍ ഉണ്ട്.പക്ഷേ അവ രോഗികളായെത്തുന്നവര്‍ക്ക് പ്രയോജനപ്പെടുന്നില്ല. പഴയ കെട്ടിടങ്ങളുടെ ഫ്ലോറിങ് പൂര്‍ത്തിയാകും വരെ ഈ അസൗകര്യം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: