Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

അകത്തേക്കു തുറക്കുന്ന വാതിലുകള്‍

വായന

ആര്‍. പ്രസന്നകുമാര്‍byആര്‍. പ്രസന്നകുമാര്‍
Jan 23, 2022, 06:00 am IST
inLiterature

അതിരാവിലെ ഒരു നാട്ടുപാതയിലൂടെ ബസില്‍ യാത്രചെയ്തിട്ടുള്ളവര്‍ക്ക് വഴിയരികിലെ വീടുകള്‍ ജീവിതത്തിന്റെ കൗതുകചിത്രങ്ങളാവാറുണ്ട്. ഓരോ വീടും ജീവിതത്തെ വെവ്വേറെ നിര്‍വ്വചിക്കുന്നതായി തോന്നും. ഭാഗികവും ശിഥിലവുമായ കാഴ്ചകളിലൂടെ വീടുകള്‍ നമ്മോടു സംവദിക്കും. ഗൃഹാതുരത്വം പുതിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും. അപരിചിതങ്ങളായ ആ വീടുകളില്‍ നിങ്ങള്‍ അംഗങ്ങളാവും. അവരുടെ നേരും നൊമ്പരങ്ങളും നിങ്ങളുടേതുകൂടിയാവും. അങ്ങനെയൊരു വിചിത്രാനുഭൂതിയാണ് ചെന്താപ്പൂരിന്റെ കവിതകളിലൂടെ സഞ്ചരിക്കുമ്പോള്‍ സംഭവിക്കുന്നത്.

ചെന്താപ്പൂരിന് കവികൗശലം സ്വയംസിദ്ധമാണ്. നാട്ടിന്‍പുറത്തെ ജീവിതം നാട്ടുഭാഷയിലെഴുതുന്ന ശീലമാണ് കവിയുടെ ബലം. പെണ്ണൊഴിഞ്ഞവീട്, പൊറുതിപ്പാട്ട്, ആണ്ട് മുതലായ രചനകള്‍ ഈ കരുത്തിന്റെ അടയാളങ്ങളാണ്. ചെറുക്കന്‍വീട്ടിലെ പ്രാരാബ്ധങ്ങളുടെ കെട്ടഴിക്കുന്ന പെണ്ണിന്റെ വാമൊഴി അവളെപ്പോലെതന്നെ നിരാഢംബരമാണ്. എടുക്കാവുന്നതെടുത്തും കൊണ്ട് സ്വന്തംവീട്ടിലേക്കു മടങ്ങിയതാണവള്‍. പുതുതലമുറയുടെ പൊറുതികേടുകള്‍ മുത്തശ്ശിക്കു പിടിക്കുന്നില്ല. ഇടത്തിണ്ണയില്‍ ഇരുന്നുതുപ്പി പറയുന്ന മുത്തശ്ശി അവളോടു കയര്‍ക്കുന്നു.

”ഉടുതുണിക്ക് നിനക്കവിടെ

പഞ്ഞമുണ്ടോടീ…?

ഊറ്റിവാരി തിന്നുവാനും

പുകയുന്നില്ലേടീ…?”’

നാട്ടുമൊഴിയില്‍ നാടകീയത കൊണ്ടുവരുന്ന കവികൗശലം ശ്രദ്ധേയമാണ്.

ചീരയും ചേമ്പും ആടും കോഴിയും കുടിപാര്‍ക്കുന്ന കുടുക്കവീട് കാല്‍പനികഭംഗിയുള്ളതല്ല. നെയ്യാമ്പലും രാജഹംസങ്ങളുമുള്ള നായികാഗൃഹങ്ങളെ വര്‍ണിക്കുന്നതിനു പകരം ‘കാ കൊണ്ടീടും വഴുതിനകളും മന്ദിരേ മല്‍പ്രിയായാ:’ എന്നെഴുതിയതിന് ഉണ്ണുനീലിസന്ദേശകാരന്‍ ഏറെ പഴികേട്ടതാണ്. അതിശയോക്തികള്‍ തോരണം തൂക്കുന്ന കാലഹരണപ്പെട്ട കാവ്യഭാഷ ഇന്നില്ല. സ്വര്‍ണപാത്രം കൊണ്ടു മൂടാത്ത സത്യത്തെ പകല്‍വെളിച്ചത്തില്‍ ചിത്രീകരിക്കുന്ന കാലം വന്നിരിക്കുന്നു.

”എഴുപതു കൊല്ലത്തെ ജന്മമൂല്യം

മൂന്നിഡ്ഡലിയും സാമ്പാറും”’

എന്നു നിര്‍വചിക്കുന്ന വാസ്തവോക്തിയിലാണ് കവിക്ക് താല്‍പര്യം. തന്റെ തിണ്ണക്കിരുന്നു സംസാരിക്കുന്ന നാട്ടിന്‍പുറത്തെ എഴുത്തച്ഛനില്‍ നിന്നാണ് ഈ കവിഭാഷ പഠിച്ചത്.

പെണ്ണും പ്രകൃതിയും പിഞ്ചുകുഞ്ഞും പ്രായംചെന്നവരും ഉള്‍പ്പെടെ ജീവിതത്തില്‍നിന്നു വലിച്ചെറിയപ്പെട്ടവര്‍ക്കു വന്നുതാമസിക്കാനുള്ള വീടാണിത്. ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നു നിലവിളിക്കുന്നവരാണ് അന്തേവാസികള്‍. അവരുടെ മുറിഞ്ഞുപോയ ജീവിതങ്ങളാണ് ആ നിലവിളികള്‍. പൊന്നുരുകുംപോലൊരു വെളിച്ചം അവരുടെ വേദനകളില്‍ കവി കാണുന്നു.  

ഹൃദയംതൊടുന്ന പ്രയോഗവിശേഷങ്ങളാണ് കവിതയില്‍ സൗന്ദര്യം കൊണ്ടുവരുന്നത്. ആലോചനാമൃതവും ആനന്ദദായകവുമായ വാക്ക് കാമധേനു തന്നെയാണ്. രസാത്മകമായ വാക്ക് കവിയില്‍ പ്രസാദിച്ചു നില്‍ക്കുന്നു. ഒന്നുകൂടി ചൊല്ലാനും ഉള്ളില്‍ നുണഞ്ഞനുഭവിക്കാനും കൊതിക്കുന്ന കാവ്യഭാവനകള്‍ സ്വാഭാവികമായി വന്നുചേരുകയാണ്.

”മകള്‍ വന്നെന്നതറിഞ്ഞപ്പോള്‍

പൂക്കാച്ചെടിയും പൂത്തല്ലോ

മുറ്റം പുളകംകൊണ്ടല്ലോ

കുറ്റിച്ചൂല് ചിരിച്ചല്ലോ.”’

എന്ന് സന്തോഷിക്കാനും

ഒറ്റയ്‌ക്കായ വൃദ്ധയുടെ നിസ്സഹായമായ മരണത്തില്‍

”മൂവന്തി മൂര്‍ച്ഛിച്ചു നില്‍ക്കുമ്പോള്‍

ഒരു വെള്ളക്കൊക്ക് പറന്നുപോയി.”’

എന്നു സങ്കടപ്പെടാനും ഉചിതമായ കാവ്യബിംബങ്ങള്‍ തെളിഞ്ഞുവരുന്നു.

തമിഴ് പാരമ്പര്യത്തിലെ അകംകവിതകളുടെ ചാരുത ഈ രചനകള്‍ക്കുണ്ട്. ലളിതമായ പ്രമേയങ്ങള്‍. അതിസാധാരണമായ ജീവിത സന്ദര്‍ഭങ്ങള്‍. പെട്ടെന്നു ചിറകടിച്ചുയരുന്ന ദര്‍ശനങ്ങള്‍. നാട്ടുമൊഴിയുടെ വശ്യഭംഗി. എന്നാല്‍ തിണകള്‍ വ്യത്യസ്തമാണ്. മുല്ലയും കുറിഞ്ചിയും പാലയും കെട്ടുപോയിടത്തുനിന്നാണ് പുതിയ കാഴ്ചകള്‍ പിറക്കുന്നത്. പ്രണയത്തേക്കാളേറെ ജീവിതത്തിന്റെ പൊറുതികേടുകളാണ് തെളിഞ്ഞുനില്‍ക്കുന്നത്. രോഗം, ദാരിദ്ര്യം, അനാഥത്വം, മരണം എന്നിവയുടെ തിണ ഏതാണ്? ആതുരാലയത്തിലേക്കു കുതിച്ചുപായുന്ന വാഹനത്തിലിരുന്നു വഴിക്കാഴ്ചകള്‍ കാണുകയായിരുന്നോ? ഭ്രാന്തമായ കാലത്തെ ലളിതമായി ആഖ്യാനം ചെയ്യുന്ന, ജനിതകമാറ്റം സംഭവിച്ച അകംകവിതകള്‍ എന്ന് സ്‌നേഹപൂര്‍വ്വം ഞാനിവയ്‌ക്കു പേരുനല്‍കട്ടെ.

Tags: Readingപുസ്തകം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

Kerala

ഓരോ മാസവും ബിൽ ഈടാക്കുന്നത് പരിഗണനയിൽ; ഉപഭോക്താവിന് സ്വന്തമായി റീഡിങ് നടത്താം, പുതിയ നടപടികളുമായി കെഎസ്ഇബി

India

ക്ഷേത്രങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ലൈബ്രറികള്‍ തുടങ്ങൂ: ഐഎസ് ആര്‍ഒ ചെയര്‍മാന്‍ സോമനാഥ്

Gulf

അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവലിന് അബുദാബിയിൽ തുടക്കമായി: എമിറാത്തി സാഹിത്യത്തെ പരിപോഷിപ്പിക്കുക മുഖ്യ ലക്ഷ്യം

Varadyam

കുറയുന്ന വായനയും കൂടുന്ന എഴുത്തും

പുതിയ വാര്‍ത്തകള്‍

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.