Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടിയെ ആക്രമിച്ച കേസ്: ദീലിപിനെ അറസ്റ്റ് ചെയ്യാന്‍ 27 വരെ വിലക്ക്; പ്രതികള്‍ നാളെ മുതല്‍ മൂന്ന് ദിവസത്തേയ്‌ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം

അഞ്ച് ദിവസത്തേയ്‌ക്ക് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യപ്പെട്ടിരുന്നത്. പ്രതികളെ ചോദ്യം ചെയ്ത് വിട്ടയയ്‌ക്കുമ്പോള്‍ ഇവര്‍ക്ക് ഒത്തുകൂടി ഗൂഢാലോചന നടത്താന്‍ അവസരം ലഭിക്കും. ഇത് ഒഴിവാക്കാനായി കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം ഉന്നയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2022, 03:49 pm IST
in Kerala

കൊച്ചി : നടിയെ ആക്രമിച്ചകേസുമായി ബന്ധപ്പട്ട് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ ഈ മാസം 27 വരെ താത്കാലിക വിലക്ക്. കേസിലെ അന്വേഷണ സംഘത്തെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നകേസിലാണ് താത്കാലിക വിലക്ക്. എന്നാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടില്ല. ഇതുസംബന്ധിച്ച് വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും. ദിലീപിനോട് ക്രൈംബ്രാഞ്ച് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.  

നാളെ മുതല്‍ മൂന്ന് ദിവസത്തേയ്‌ക്ക് ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. ഞായര്‍, തിങ്കള്‍ ചൊവ്വ എന്നീ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാവിലെ എട്ട് വരെ ചോദ്യം ചെയ്യാനാണ് കോടതി അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച പ്രോസിക്യൂഷന്‍ കേസിന്റെ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കണം. പ്രതികള്‍ അന്വേഷണത്തില്‍ യാതൊരു വിധത്തിലുള്ള ഇടപെടലുകളും നടത്താന്‍ പാടില്ല. ഇത്തരത്തില്‍ എന്തെങ്കിലും നടപടിയുണ്ടായാല്‍ ഗൗരവമായി തന്നെ കാണും.

അതേസമയം അഞ്ച് ദിവസത്തേയ്‌ക്ക് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യപ്പെട്ടിരുന്നത്. പ്രതികളെ ചോദ്യം ചെയ്ത് വിട്ടയയ്‌ക്കുമ്പോള്‍ ഇവര്‍ക്ക് ഒത്തുകൂടി ഗൂഢാലോചന നടത്താന്‍ അവസരം ലഭിക്കും. ഇത് ഒഴിവാക്കാനായി കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാണ്  പ്രോസിക്യൂഷന്റെ ആവശ്യം ഉന്നയിച്ചത്. എപ്പോള്‍ വേണമെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാക്കാമെന്നും ഏത് ഉപാധിയും അംഗീകരിക്കാമെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരുന്നു. ആവശ്യമെങ്കില്‍ ദിവസവും ആറുമണിക്കൂര്‍ ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. അതേസമയം കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ പലതും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ഹൈക്കോടതി പ്രതികരിച്ചുു.

ഗൂഢാലോചന അന്വേഷിക്കാന്‍ പോലീസിന് അധികാരമുണ്ട്. എന്നാല്‍ അന്വേഷണത്തിന് കസ്റ്റഡി ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നിലവിലുള്ള മൊഴിവച്ച് ഗൂഢാലോചന ആരോപണം നിലനില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കോടതി പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ സിനിമയില്‍നിന്ന് പിന്മാറിയപ്പോഴല്ലേ ആരോപണം വന്നതെന്നും കോടതി ചോദിച്ചു. ദിലീപ് മദ്യലഹരിയിലാണോ പറഞ്ഞതെന്ന് അന്വേഷിക്കണം. എന്നാല്‍, സ്വാധീനവും പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കരുതെന്ന് മാത്രമാണു പറയുന്നതെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു.

ഗൂഢാലോചന നടന്നെന്ന ആരോപണം അന്വേഷിക്കാവുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവുകളുണ്ട്. ഗൂഢാലോചനയും പ്രേരണയും വ്യത്യസ്തമാണ്. കൊല്ലുമെന്ന് വെറുതെ പറഞ്ഞാല്‍ പ്രേരണയായി കണക്കാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

ഒരു തെളിവുമില്ലാതെയാണ് വധഗൂഢാലോചന ചുമത്തിയതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു. പോലീസ് കെട്ടിച്ചമച്ച കഥയാണ് വധഗൂഢാലോചന. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണ്. നേരത്തെ പറഞ്ഞുപഠിപ്പിച്ച രീതിയിലായിരുന്നു അഭിമുഖം. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ വൈരുധ്യമുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി ഇല്ലാത്ത ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്.  

ബൈജു പൗലോസിനെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് പുതിയ കേസെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു. പൊതുജനാഭിപ്രായം ദിലീപിനെതിരെയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. അറസ്റ്റു ചെയ്യുന്ന പഴയ ദൃശ്യം കണ്ടപ്പോള്‍ ‘അവര്‍ അനുഭവിക്കുമെന്ന്’ ശപിക്കുക മാത്രമാണ് ദിലീപ് ചെയ്തത്. ശപിക്കുന്നതെങ്ങനെ കൊലപാതക ഗൂഢാലോചനയാകുമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു. ബൈജു പൗലോസിനെ ട്രക്ക് ഇടിച്ചാലും അതു നമ്മള്‍ ചെയ്യിച്ചെന്ന് വരുമെന്നാണ് ദിലീപ് പറഞ്ഞതെന്നും അഭിഭാഷകന്‍ പറഞ്ഞു. ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ദിലീപിന്റെ അഭിഭാഷകന്‍ വാദം.  

ഒരാള്‍ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാല്‍ ഗൂഢാലോചന സ്വഭാവത്തിലേക്ക് വരുമോ എന്ന് കോടതി ചോദിച്ചു. കൂടാതെ കൃത്യം നടത്തിയാല്‍ മാത്രമല്ലേ കൃത്യത്തിനുള്ള പ്രേരണ എന്നത് കുറ്റത്യമായി മാറുകയുള്ളൂ എന്നും കേസില്‍ വാദം കേള്‍ക്കവേ ജസ്റ്റിസ് പി. ഗോപിനാഥ് ആരാഞ്ഞു. ഇതിനെ എതിര്‍ത്ത പ്രോസിക്യൂഷന്‍ കേസില്‍ കൃത്യമായ ഗൂഢാലോചന നടന്നതായി അറിയിച്ചു. അക്കാര്യം വ്യക്തമാക്കുന്ന രണ്ട് പുതിയ കൃത്യമായ തെളിവുകള്‍ പ്രോസിക്യൂഷന് ലഭിച്ചിട്ടുണ്ട്. അത് ഇപ്പോള്‍ പരസ്യമാക്കാനാകില്ലെന്നും കോടതിയില്‍ വ്യക്തമാക്കി.  

ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്. ലൈംഗികാതിക്രമത്തിനായി കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതും അത് അന്വേഷിച്ച ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയതും കേരള ചരിത്രത്തില്‍ ആദ്യമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും എന്നാല്‍ മാത്രമേ ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാന്‍ സാധിക്കുകയുള്ളൂവെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍  ദിലീപിനെതിരെ വധശ്രമത്തിനായുള്ള 302 വകുപ്പ് കൂടി കഴിഞ്ഞ ദിവസം ചേര്‍ത്തിരുന്നു. നേരത്തെ ഗൂഢാലോചന കുറ്റത്തിനുള്ള 120 ബി ആണ് ചുമത്തിയിരുന്നു. ഇതിന് ഒപ്പം ആണ് കൊലപാതകത്തിനുള്ള 302 വകുപ്പ് കൂടി ചേര്‍ത്തത്. നേരത്തെ ചുമത്തിയ വകുപ്പുകളില്‍ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപോര്‍ട്ടും നല്‍കിയിരുന്നു. എന്നാല്‍ ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. ഇതോടെ കോടതി നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്നും കേസില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

കേസില്‍ തനിക്കെതിരെ തെളിവില്ലാതെ കുറ്റം ചുമത്തുകയാണ് ഉണ്ടായത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയതിനും കൃത്യമായ തെളിവുകളില്ല. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ സിനിമയില്‍ നിന്നും പിന്മാറിയതോടെയാണ് അദ്ദേഹം ആരോപണങ്ങളുമായി രംഗത്ത് എത്തിയത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് ബാലചന്ദ്രകുമാര്‍ അഭിമുഖം നല്‍കിയതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്.  

Tags: കേരള ഹൈക്കോടതിനടിയെ ആക്രമിച്ച കേസ്നടിക്ക് നേരെ അതിക്രമംനടന്‍ ദിലീപ്ദിലീപ്ഹൈക്കോടതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടിയെ ആക്രമിച്ച കേസ്: കേസ് അട്ടിമറിക്കാൻ വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; അവാര്‍ഡില്‍ ഇടപെട്ടതിന് തെളിവില്ലെന്നും ഹൈക്കോടതി

Kerala

നാമജപഘോഷയാത്രയ്‌ക്കെതിരായ കേസ്; തുടര്‍നടപടികള്‍ക്ക് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ; നാല് ആഴ്ചത്തേക്ക് നടപടികള്‍ പാടില്ല

Kerala

മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്; ഷാജന്‍ സ്‌കറിയയ്‌ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ചോദ്യംചെയ്യലിന് ഹാജരാകണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.