വയനാട്: അമ്പലവയലില്‍ ആസിഡ് ആക്രമണത്തിന് ഇരയായ കണ്ണൂര്‍ സ്വദേശിനി മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിജിതയാണ് (32)മരിച്ചത്. ആസിഡ് അക്രമണത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. ഗുരുതരമായ പരിക്കേറ്റ ഇവരുടെ മകൾ അളകനന്ദ (10) ചികിത്സയിൽ കഴിയുകയാണ്.
ഇരിട്ടി സ്വദേശിനിയായ ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. പിന്നീട് അമ്പലവയലില്‍ എത്തിയ ഇവര്‍ ഇവിടെ പലചരക്ക് കടയും തുടങ്ങിയിരുന്നു. മകളും ഇവര്‍ക്കൊപ്പമാണ് ഉണ്ടായിരുന്നത്. ഇതിനിടെയാണ് കടയിലെത്തി ഭര്‍ത്താവ് ലിജിതയ്ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ചത്.
അക്രമശേഷം രക്ഷപ്പെട്ട പ്രതി സുനില്‍കുമാര്‍ പിന്നീട് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. ജനുവരി 14 വെള്ളിയാഴ്ച രാത്രി സനല്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് ജനുവരി 15 ശനിയാഴ്ച രാവിലെ ലിജിത പോലീസ് പരാതി നല്‍കിയിരുന്നതായാണ് വിവരം. പിന്നാലെയാണ് ആസിഡ് ആക്രമണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: