ദണ്‍ബാര്‍: റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയെ കാറ് ഇടിച്ചുവീഴ്‌ത്തി. വെസ്റ്റ് വിര്‍ജീനിയായിലെ ദണ്‍ബാര്‍ എന്ന സ്ഥലത്ത് വെച്ചാണ് മാധ്യമപ്രവര്‍ത്തകയെ കാര്‍ ഇടിച്ചത്.
ഡബ്ല്യൂ.എസ്.എ സെഡ് ടി.വിയുടെ റിപ്പോര്‍ട്ടറായ തോരി യോര്‍ഗെയ്‌ക്കാണ് അപകടം സംഭവിച്ചത്. വാര്‍ത്ത അവതാരകനോട് ലൈവില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോളാണ് കാര്‍ പിന്നില്‍ നിന്ന് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തോരി റോഡില്‍ വീണു.എന്നാല്‍ അവര്‍ റിപ്പോര്‍ട്ടിങ്ങ നിര്‍ത്താതെ തുടര്‍ന്നു.
കുറച്ചു ദിവസമായി ദണ്‍ബാറില്‍ കനത്ത മഴയാണ്.മഴയുടെ വിവരങ്ങള്‍ വാര്‍ത്ത അവതാരകനുമായി പങ്ക് വെക്കുകയായിരുന്നു തോരി. പെട്ടെന്നാണ് എസ്.യു.വി ഇടിക്കുന്നത്. ഇടി കൊണ്ടതിന് ശേഷം കുറച്ചു സമയം തോരിയെ വിഡിയോയില്‍ കാണാന്‍ സാധിച്ചില്ല. പിന്നീട് കാണുന്നത് വീണിടത്തു കിടന്നു റിപ്പോര്‍ട്ട് ചെയ്യുന്ന തോരിയെയാണ്.തന്നെ കാര്‍ ഇടിച്ചുവെന്നും, കുഴപ്പമില്ല എന്നും അ്‌വര്‍ അവതാരകനോട് പറയുന്നതും കേള്‍ക്കാം. അപകടം ഉണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ കുഴപ്പമില്ലല്ലോ എന്ന് ചോദിക്കുന്നതും കേള്‍ക്കാം.ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: