Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

എന്‍ഡിഎയുടെ ബജറ്റ് മന്ത്രം; പരിഷ്‌കരിക്കുക, മാറ്റം വരുത്തുക

ഓരോ ബജറ്റും ഭരണത്തിനും വികസനത്തിനുമായി ഒരു പുതിയ വാസ്തുവിദ്യ വികസിപ്പിക്കുന്നതിനുള്ള നിര്‍മാണ ഘടകങ്ങള്‍ ക്രമാനുഗതമായി സൃഷ്ടിച്ചുകൊണ്ടുള്ളതായിരിക്കും. ആഗോള സാമ്പത്തിക തകര്‍ച്ചകളാലോ കൊവിഡ് മഹാവ്യാധിയാലോ ഉണ്ടായ ആഘാതങ്ങളെ ലഘൂകരിക്കാനുള്ള നാശനഷ്ട നിയന്ത്രണ നടപടികളുടെ ഭാഗമാണിതെല്ലാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2022, 05:00 am IST
in Main Article

 അനില്‍ പത്മനാഭന്‍                                                                                                                            

ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പത്താം കേന്ദ്ര ബജറ്റ്  ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവതരിപ്പിക്കും. കൊവിഡ് ഭീഷണി ഒഴിയാത്ത സാഹചര്യത്തില്‍, കേന്ദ്ര ബജറ്റ് ‘ജീവിതവും ഉപജീവന മാര്‍ഗ്ഗങ്ങളും’ എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന സൂചനകളാണുള്ളത്. അതേസമയം, സുസ്ഥിര വളര്‍ച്ച ഉറപ്പുവരുത്തുന്നതിനായി സംരംഭകത്വ മനോഭാവത്തെ കൂടുതല്‍  പ്രചോദിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ അവതരിപ്പിക്കാനും സാധ്യതയുണ്ട്.

വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ക്കും സ്വകാര്യ ഇക്വിറ്റി നിക്ഷേപകര്‍ക്കും ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആദ്യ വട്ടമേശ സമ്മേളനത്തില്‍ ഇതിന്റെ സൂചന പ്രകടമായിരുന്നു. ബിസിനസ് സാഹചര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പുത്തന്‍ ആശയങ്ങളെ കുറിച്ച് മോദി ആഗോള മൂലധനത്തെ ചലിപ്പിക്കുന്നവരോടു ചോദിച്ചപ്പോള്‍ തന്നെ ചില ആസൂത്രണങ്ങള്‍ ഉണ്ടെന്നു വ്യക്തമാണ്.  

ചിലപ്പോള്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍ കാര്യങ്ങള്‍ തകിടം മറിച്ചിട്ടുണ്ടാകാം. എന്നിരുന്നാലും ഓരോ ബജറ്റും ഭരണത്തിനും വികസനത്തിനുമായി ഒരു പുതിയ വാസ്തുവിദ്യ വികസിപ്പിക്കുന്നതിനുള്ള നിര്‍മാണ ഘടകങ്ങള്‍ ക്രമാനുഗതമായി സൃഷ്ടിച്ചുകൊണ്ടുള്ളതായിരിക്കും. ആഗോള സാമ്പത്തിക തകര്‍ച്ചകളാലോ കൊവിഡ് മഹാവ്യാധിയാലോ ഉണ്ടായ ആഘാതങ്ങളെ ലഘൂകരിക്കാനുള്ള നാശനഷ്ട നിയന്ത്രണ നടപടികളുടെ ഭാഗമാണിതെല്ലാം.  

എന്‍ഡിഎ ഭരണകാലത്തെ പ്രാരംഭ ബജറ്റുകളില്‍ അഴിമതി വിരുദ്ധ, ദാരിദ്ര്യ നിര്‍മാര്‍ജ്ജന നടപടികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2016 ല്‍ നടന്ന ഉയര്‍ന്ന മൂല്യമുള്ള കറന്‍സികളുടെ നോട്ട് നിരോധനവും പാന്‍ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യുന്നതും ഉള്‍പ്പെടെ നിയമവിരുദ്ധ സമ്പത്ത് അടിച്ചമര്‍ത്തലും പൊതു ചരക്കുകളുടെയും സേവനങ്ങളുടെയും ലക്ഷ്യാധിഷ്ഠിത വിതരണം ആരംഭിക്കുന്നതും കടുത്ത നടപടികളില്‍പ്പെടുന്നു. ജാം (ജന്‍ധന്‍, ആധാര്‍, മൊബൈല്‍) എന്ന പേരിലുള്ള ഡിജിറ്റല്‍ ചട്ടക്കൂട് ഉപയോഗിച്ചാണ് രണ്ടാമത്തേത് യാഥാര്‍ത്ഥ്യമാക്കിയത്.  

ഇതാകട്ടെ ഇരട്ടി നേട്ടമുണ്ടാക്കി. ഒന്ന്, ‘ജാ’മിലെ മൂന്നും ഓരോ ഗുണഭോക്താവിനും ഒരു സാമ്പത്തിക ജിപിഎസ് പ്രാപ്തമാക്കി. ഇത് സബ്സിഡിയുള്ള പാചക വാതകത്തിന്റെ ലക്ഷ്യാധിഷ്ഠിത വിതരണം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള വേതന കൈമാറ്റം ഉള്‍പ്പടെയുള്ള പണമിടപാടുകള്‍, കര്‍ഷകര്‍ക്ക് വരുമാന പിന്തുണ, കൊവിഡ് ആശ്വാസം എന്നിവ ഉറപ്പാക്കുന്നു. ഇത്തരത്തില്‍ നേരിട്ടുള്ള പണം കൈമാറ്റത്താല്‍ 2020 മാര്‍ച്ച് അവസാനത്തോടെ 1.7 ട്രില്യണ്‍ രൂപ ലാഭിക്കാനും സാധിച്ചു.  

ഈ കലണ്ടര്‍ വര്‍ഷത്തില്‍ യുപിഐ വഴി ഒരു ട്രില്യണ്‍ ഡോളറിന്റെ പണമിടപാടുകളാണ് നടന്നത്. യുപിഐ, ഫിന്‍ടെക് വിപ്ലവത്തിന് കരുത്ത് പകരുക മാത്രമല്ല ചെയ്തത്. പണയവസ്തുക്കളില്ലാതെ വായ്‌പ ലഭിക്കാന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനായി അവയുടെ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള അക്കൗണ്ട് അഗ്രിഗേറ്റര്‍ ചട്ടക്കൂടു പോലുള്ള  നൂതന ആശയങ്ങള്‍ക്കും വഴിവച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ചിട്ടപ്പെടുത്തുന്നതിനും ഈ പുതിയ ഡിജിറ്റല്‍ സംവിധാനം അവസരമൊരുക്കി. ഇന്ത്യന്‍ ബഹുഭൂരിപക്ഷത്തിനും സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടെന്നതും ഈ നേട്ടത്തിന് സഹായകമായി.  

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഏകോപിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പ്പുകളില്‍ ഒന്നായിരുന്നു ചരക്ക് സേവന നികുതി. സങ്കീര്‍ണ്ണമായ പരോക്ഷ നികുതി നിരക്കുകളില്‍ നിന്ന് ഒരു രാജ്യം ഒറ്റ നികുതി എന്ന സംവിധാനത്തിലേക്ക് വളരെ പെട്ടന്നായിരുന്നു മാറ്റം. സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും അവരുടെ പരമാധികാരം ചേര്‍ത്തുവച്ചുകൊണ്ട് സഹകരണ ഫെഡറലിസം എന്ന പുതിയ ഫെഡറല്‍ നയത്തിനാണ് വിത്തുപാകിയത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉടച്ചുവാര്‍ക്കുമെന്ന വ്യക്തമായ സൂചനകള്‍ നല്‍കുന്നതായിരുന്നു മുന്‍ വര്‍ഷങ്ങളിലെ കേന്ദ്ര ബജറ്റുകള്‍. സ്വകാര്യ സംരംഭങ്ങള്‍ക്ക് മാത്രമല്ല, അതിവേഗം വളരുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും ഇതില്‍ തുല്യ പങ്കുണ്ട്.

ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിന് പുറമെ, മഹാമാരിക്ക് ശേഷമുള്ള ആദ്യ ബജറ്റില്‍ മുമ്പെങ്ങും ഇല്ലാത്ത വിധം ശക്തമായ തീരുമാനമായിരുന്നു എടുത്തത്. സമ്പദ് വ്യവസ്ഥയുടെ കേന്ദ്ര ബിന്ദു പൊതുമേഖലാ സ്ഥാപനങ്ങള്‍ അല്ലെന്ന പ്രഖ്യാപനമായിരുന്നു അത്. അടിസ്ഥാന സൗകര്യമേഖലയിലെ പുതിയ നിക്ഷേപങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനി പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികള്‍ പണമാക്കി മാറ്റുമെന്നും പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത സുസ്ഥിര വേഗതയില്‍ വളരാനുള്ള സമ്പദ് വ്യവസ്ഥയുടെ കഴിവിനെ പരിമിതപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.  

Tags: NDANirmala Sitharamanbudget
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

Kerala

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

Kerala

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.