പനജി: ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ 34 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ട് ബിജെപി. ഇപ്പോഴത്തെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ സംഗ്ലിയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.
ബാബുഷ് മുന്‍സെറേറ്റിനെ പനജിയില്‍ സ്ഥാനാര്‍ത്ഥിയാക്കും. അതേ സമയം മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരിക്കറിന്റെ മകന്‍ ഉല്‍പലിനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന് തീരുമാനിച്ചു.
രണ്ട് മന്ത്രിമാരെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ നിന്നും ഒഴിവാക്കി. പിഡബ്യുഡി മന്ത്രി ദീപക് പ്രഭു പോസ്‌കര്‍, ഡബ്ല്യു ആര്‍ഡി മന്ത്രി ഫിലിപ് നെറി റൊഡ്രിഗ്‌സ് എന്നിവരെയാണ് ഒഴിവാക്കിയത്. ലൈംഗികാരോപണവിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച് ഒഴിഞ്ഞ മിലിന്ദ് നായികിന് മൊര്‍മുഗോവയില്‍ സീറ്റ് നല്‍കി.
34ല്‍ ഒമ്പത് പേര്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരാണ്. ഉപമുഖ്യമന്ത്രിയും പെര്‍നെം എംഎല്‍എയുമായ മനോഹര്‍ ബാബു അസ്ഗവോങ്കര്‍ മര്‍ഗോവ സ്ഥാനാര്‍ത്ഥിയാകും. സിറ്റിംഗ് എംഎല്‍എ ഇസിദോര്‍ ഫെര്‍ണാണ്ടസിനെ ഒഴിവാക്കി പകരം മുന്‍ സ്‌പോര്‍ട്‌സ് മന്ത്രി രമേഷ് തവാദ്കറിന് സീറ്റ് നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: