ലക്നൗ: 2017ല്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംഎല്‍എയായി വിജയിച്ച അതിഥി സിംഗ് കോണ്‍ഗ്രസ് പ്രാഥമികാംഗത്വവും എംഎല്‍എ സ്ഥാനവും രാജിവെച്ചു. സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ താന്‍ പ്രാഥമികാംഗത്വത്തിവല് നിന്ന് രാജിവെക്കുന്നതായി അതിഥി വ്യക്തമാക്കി.
പാര്‍ട്ടിയുമായി അകന്ന അതിഥി യോഗി സര്‍ക്കാരിന്റെ നയങ്ങളെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി പൊതുപരിപാടികളിലും സജീവമായി. 2021 നവംബറില്‍ തന്നെ അതിഥി ബിജെപിയില്‍ എത്തിയിരുന്നു. എന്നാല്‍ ഔദ്യോഗികമായി കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം രാജിവെച്ചിരുന്നില്ല.
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ യുവമുഖമായി നേതൃത്വം കണക്കാക്കിയിരുന്ന നേതാവായിരുന്നു 34 കാരിയായ അതിഥി സിംഗ്. പ്രിയങ്ക ഗാന്ധിയുടേയും രാഹുലിന്റേയും വിശ്വസ്ഥയായിരുന്ന ഇവര്‍ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് വന്‍ ആഘാതം നല്‍കിയിരുന്നു.
റായ്ബറേലിയില്‍ നിന്ന് നിരവധി തവണ നിയമസഭ.ിലേയ്ക്ക് എത്തിയ പ്രമുഖ കോണ്‍ഗ്രസ് നേതാവ് അഖിലേഷ് കുമാര്‍ സിംഗിന്റെ മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: