Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യോഗി ആദിത്യനാഥ് സന്യാസിയാകുന്നുവെന്നറിഞ്ഞിട്ടും തകരാതെ പിന്തുണച്ച സാവിത്രി ദേവി; മകന്‍ മുഖ്യമന്ത്രിയായിട്ടും മാറാതെ ഈ അമ്മ

യോഗി ആദിത്യനാഥ് കൗമാരക്കാരനായിരിക്കുമ്പോള്‍ ഗോരഖ്പൂരിലേക്ക് പോകുന്നുവെന്നറിഞ്ഞപ്പോള്‍ അമ്മ കരുതിയത് മകന്‍ ഏതെങ്കിലും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും എന്നാണ്. എന്നാല്‍ അവന്‍ സന്യാസിയായി എന്നറിഞ്ഞപ്പോള്‍ അവര്‍ കരഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2022, 10:16 pm IST
inIndia
യോഗി ആദിത്യനാഥിന്‍റെ അമ്മ സാവിത്രി ദേവി (ഇടത്ത്) യോഗി ആദിത്യനാഥിന്‍റെ കൗമാര ചിത്രം (വലത്ത്)

യോഗി ആദിത്യനാഥിന്‍റെ അമ്മ സാവിത്രി ദേവി (ഇടത്ത്) യോഗി ആദിത്യനാഥിന്‍റെ കൗമാര ചിത്രം (വലത്ത്)

ലഖ്‌നോ: യോഗി ആദിത്യനാഥ് കൗമാരക്കാരനായിരിക്കുമ്പോള്‍ ഗോരഖ്പൂരിലേക്ക് പോകുന്നുവെന്നറിഞ്ഞപ്പോള്‍ അമ്മ കരുതിയത് മകന്‍ ഏതെങ്കിലും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും എന്നാണ്. എന്നാല്‍ അവന്‍ സന്യാസിയായി എന്നറിഞ്ഞപ്പോള്‍ അവര്‍ കരഞ്ഞു.

കുട്ടിക്കാലത്തെ നല്ല ബുദ്ധിയുള്ള തന്റെ ഈ മകന്‍ സന്യാസിയാവുന്നത് ചിന്തിക്കാന്‍ കൂടി സാവിത്രി ദേവിക്ക് കഴിയില്ലായിരുന്നു. ഇപ്പോള്‍ യോഗി മുഖ്യമന്ത്ര്ിയായി ഉയര്‍ന്നുവന്നപ്പോഴും സാവിത്രിദേവിയുടെ കണ്ണില്‍ അതേ കണ്ണീര്‍ പൊടിയുന്നു. പക്ഷെ ഇപ്പോള്‍ അവന്റെ കഥയോര്‍ത്ത് അഭിമാനപൂര്‍വ്വമാണ് കണ്ണീര്‍ വാര്‍ക്കുന്നതെന്ന് മാത്രം.

കുറച്ചുമാത്രം സംസാരിക്കുന്ന സ്ത്രീയാണ് സാവിത്രിയമ്മ. ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാളിലെ ഒരു സാധാരണ ഗ്രാമമായ പാഞ്ചൂരിലാണ് മുഖ്യമന്ത്രിയുടെ അമ്മയായ ഇവര്‍ ഇപ്പോഴും താമസിക്കുന്നത്. ഈ 85ാം വയസ്സിലും അവര്‍ അതിരാവിലെ 4 മണിക്ക് എഴുന്നേറ്റ് ദിനചര്യകളില്‍ മുഴുകന്നു. അതിന് ശേഷം തന്റെ കുടുംബത്തിലെ കൃഷിക്കളത്തില്‍ കൃഷിപ്പണികളില്‍ മുഴുകും. എക്കാലത്തും വീട്ടമ്മയായിക്കഴിഞ്ഞ സാവിത്രി ദേവിക്ക് ഏഴ് മക്കളുണ്ട്. മൂന്ന് പെണ്‍മക്കളും നാല് ആണ്‍കുട്ടികളും. 2021ല്‍ ഭര്‍ത്താവ് ആനന്ദ് സിങ്ങ് ബിഷ്ട് മരിച്ച ശേഷം ഇവര്‍ വിധവയായി ജീവിക്കുന്നു.

നാല് പതിറ്റാണ്ടോളം ഫോറസ്റ്റ് ഓഫീസറായി ജോലി ചെയ്ത വ്യക്തിയാണ് യോഗിയുടെ അച്ഛന്‍ ബിഷ്ട്. ഭാര്യയ്‌ക്കും ഭര്‍ത്താവിനും ഒട്ടേറെ സ്വപ്‌നങ്ങളുണ്ടായിരുന്നു. പുഷ്പ, കൗസല്യ, ശശി എന്നിവര്‍ പെണ്‍കുട്ടികള്‍. മനേന്ദ്ര, അജയ് (യോഗി ആദിത്യനാഥ്), ശൈലേന്ദ്ര, മഹേന്ദ്ര എന്നിവര്‍ ആണ്‍മക്കള്‍. ബിഷ്ട് കുടുംബത്തിലെ അംഗങ്ങള്‍ വിനയത്തോടെ ജീവിക്കുന്നവരാണ്. ഇപ്പോള്‍ രണ്ട് ആണ്‍ മക്കളോടൊപ്പമാണ് സാവത്രി ദേവി കഴിയുന്നത്. മനേന്ദ്ര ഗോരക്‌നാഥ് കോളേജില്‍ ജോലി ചെയ്യുന്നു. മഹേന്ദ്ര പത്രപ്രവര്‍ത്തകനായി അമര്‍ ഉജാലയില്‍ ജോലി ചെയ്യുന്നു.

ഇപ്പോഴും അജയിന്റെ എല്ലാം ത്യജിച്ച് ‘നാഥ് യോഗി’ ആകാനുള്ള തീരുമാനം സാവിത്രി ദേവിയ്‌ക്ക് ദഹിക്കുന്നില്ല. 21ാം വയസ്സിലാണ് യോഗി വീട് വിട്ടത്. പിന്നീട് ഗോരഖ്പൂര്‍ മഠത്തില്‍ മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനായി. എംഎസ് സി മാതമാറ്റിക്‌സ് വിദ്യാര്‍ത്ഥിയായിരുന്നു യോഗി. പക്ഷെ പലപ്പോഴും ഗോരഖ്പൂര്‍ ആശ്രമം സന്ദര്‍ശിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടു. കുടുംബത്തോട് ഒന്നും അധികം വെളിപ്പെടുത്താതെ 1993 നവമ്പറില്‍ അദ്ദേഹം ആശ്രമത്തില്‍ പോയി നാഥ് യോഗിയായി. രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് അജയ് സന്യാസിയായി എന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. വിവരമറിഞ്ഞ സാവിത്രി ദേവിയുടെ ഹൃദയം തകര്‍ന്നു. ഭര്‍ത്താവ് ആനന്ദ് സിങ്ങിനോട് അടുത്ത തീവണ്ടി പിടിച്ച് ഗോരഖ്പൂരില്‍ പോയി ആദിത്യനാഥിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ അവര്‍ ആശ്രമത്തിലെത്തിയപ്പോള്‍ കാവിയുടുത്ത യോഗി ആദിത്യനാഥിനെ കണ്ടു. മാത്രമല്ല, ആശ്രമത്തിലെ മഹന്ത് അവൈദ്യനാഥിന്റെ പിന്‍ഗാമിയാണ് യോഗിയെന്നും അറിഞ്ഞു. ഭൗതിക മോഹങ്ങള്‍ ത്യജിച്ച് സന്യാസിയായ മകന്റെ ജീവിതം അവര്‍ക്ക് പെട്ടെന്ന് ദഹിച്ചില്ല. യോഗി മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പിന്നീട് ഗുരുവിനെ വിളിച്ചു. അദ്ദേഹം അപ്പോള്‍ പുറത്തായിരുന്നു. പിന്നീട് തിരിച്ചുവന്ന് അച്ഛനമ്മമാരെ കാര്യങ്ങള്‍ ബാധ്യപ്പെടുത്തി. സേവ ചെയ്യാനുള്ള മകന്റെ വാസനയെക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ക്ക് സമാധാനമായി. ‘നിങ്ങളുടെ നാല് മക്കളില്‍ ഒരാള്‍ എന്നോടൊപ്പം വന്ന രാഷ്‌ട്രനിര്‍മ്മാണത്തിലും ഹി്ന്ദുമതം ശക്തിപ്പെടുത്താനും വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. രാജ്യത്തെ സേവിക്കാന്‍ അവനെ അനുവദിക്കൂ,’- ഇതായിരുന്നു മഹന്ത് അവൈദ്യനാഥിന്റെ വാക്കുകള്‍. അത് അമ്മയ്‌ക്ക് ബോധിച്ചു.

പിന്നീട് കാവിയുടുത്ത സന്യാസിയായി അമ്മയില്‍ നിന്നും ഭിക്ഷയെടുക്കാന്‍ യോഗി ആദിത്യനാഥ് വീട്ടിലെത്തി. അപ്പോള്‍ യോഗി അവരുടെ മകനായിരുന്നില്ല. എല്ലാം വെടിഞ്ഞ മഹാരാജ് ജി ആയിരുന്നു. അവര്‍ അങ്ങിനെ കണ്ട് മകന് ഭിക്ഷ നല്‍കി. അവരുടെ മകന്‍ യോഗിയായി നാടാകെ അലഞ്ഞതും പിന്നീട് മഹന്തായി ഉയര്‍ന്നും ഒടുവില്‍ മുഖ്യമന്ത്രി പദം ഏറ്റെടുത്തതും സാവിത്രി ദേവി പ്രാര്‍ത്ഥനയോടെ നോക്കിക്കാണുന്നു.

Tags: യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022സാവിത്രി ദേവിyogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്motherupസന്യാസിഗോരഖ്പൂര്‍യുപി നിയമസഭാ തെരഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.