തിരുവനന്തപുരം : ഒരാഴ്ചയ്ക്കുള്ളില്‍ 393 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് കോവിഡ് ക്ലസ്റ്റര്‍. രണ്ട് വകുപ്പുകളിലെ മേധാവികള്‍ ഉള്‍പ്പടെ നിരവധി അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോളേജില്‍ 35 ശതമാനം പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.
ഒരാഴ്ചയ്ക്കുള്ളില്‍ കോവിഡ് കേസുകള്‍ ഇത്രയും ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കോളേജിലെ ഓഫ്ലൈന് ക്ലാസ്സുകള്‍ ഒഴിവാക്കി താത്കാലികമായി അടച്ചിട്ടു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ ഇപ്പോഴും തുടരുന്നുണ്ട്. അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ രോഗം വ്യപിച്ചതിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്താന്‍ ബുദ്ധിമുട്ടുണ്ട്. മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോളേജ് അധികൃതര്‍ സര്‍വ്വകലാശാലയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. അന്തിമ തീരുമാനം സര്‍വ്വകലാശാലയുടേതാണ്.
അതേസമയം തലസ്ഥാന നഗരിയിലെ കോവിഡ് കേസുകളും ഉയരുകയാണ്. കഴിഞ്ഞ ദിവസത്തെ കണക്ക് അനുസരിച്ച് ജില്ലയില്‍ 12 കോളേജുകളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ പരിശോധന നടത്തുന്ന രണ്ടില്‍ ഒരാള്‍ പോസിറ്റീവാകുന്ന സ്ഥിതിയുണ്ട്. സെക്രട്ടറിയേറ്റിലെ സ്ഥിതിയും മറിച്ചല്ല. ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപിക്കുകയാണ്. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ കോവിഡ് വ്യാപനത്തം ഗുരുതരമായാണ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: