ന്യൂദല്‍ഹി: പ്രവര്‍ത്തനം ആരംഭിച്ച് മൂന്നു വര്‍ഷത്തിനുള്ളില്‍ ഉപഭോക്താക്കളുടെ എണ്ണം അഞ്ച് കോടി കടന്ന് രാജ്യത്തെ അതിവേഗം വളരുന്ന ഡിജിറ്റല്‍ പേയ്മെന്റ് ബാങ്കായി മാറിയെന്ന് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (ഐപിപിബി) അറിയിച്ചു. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അതിന്റെ 1.36 ലക്ഷം തപാല്‍ ഓഫീസുകളിലൂടെ ഡിജിറ്റല്‍, പേപ്പര്‍ലെസ് മോഡിലാണ് ഈ നേട്ടം കൈവരിച്ചത്.
1.47 ലക്ഷംവാതില്‍ പടി ബാങ്കിംഗ് സേവന ദാതാക്കളുടെ സഹായത്തോടെ 1.20 ലക്ഷം ഗ്രാമപ്രദേശങ്ങളിലാണ് ഈ തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് .ഇതോടെ, 2,80,000 പോസ്റ്റ് ഓഫീസ് ജീവനക്കാരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തി ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ സാക്ഷരതാ പരിപാടി എന്ന നേട്ടമാണ് ഐപിപിബി കൈവരിച്ചിരിക്കുന്നത് .
13-ലധികം ഭാഷകളില്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന NPCI, RBI, UIDAI എന്നിവയുടെ ഇന്റര്‍ ഓപ്പറബിള്‍ പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റങ്ങള്‍ ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ ബാങ്കിങ് സൗകര്യങ്ങള്‍ താഴെത്തട്ടില്‍ എത്തിക്കാന്‍ IPPB ക്ക് കഴിഞ്ഞു. .മൊത്തം അക്കൗണ്ട് ഉടമകളില്‍ 48% സ്ത്രീ അക്കൗണ്ട് ഉടമകളും ; 52% പുരുഷന്മാരുമായിരുന്നു.
സ്ത്രീകളുടെ 98% അക്കൗണ്ടുകളും വാതില്പ്പടിഅക്കൗണ്ടുകളായി തുറന്നവയാണ്. 68% സ്ത്രീകളും നേരിട്ടുള്ള പണം കൈമാറ്റത്തിന്റെ(DBT)ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു.അക്കൗണ്ട് ഉടമകളില്‍ 41 ശതമാനത്തിലധികം പേരും 18 മുതല്‍ 35 വയസ്സുവരെയുള്ളവരാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്, www.ippbonline.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: