Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

തത്വമസിപ്പൊരുളറിഞ്ഞ സംഗീതജ്ഞന്‍

സര്‍ക്കാരിന്റ നിയന്ത്രണത്തില്‍ നിന്നും ക്ഷേത്രങ്ങളെ വിമോചിപ്പിക്കുന്നതിനുവേണ്ടി 1988-ല്‍ നടന്ന ജനകീയ പ്രക്ഷോഭത്തിന് കരുത്തു പകര്‍ന്നത് രംഗനാഥ് സംഗീതം നല്‍കിയ സമരഗാനങ്ങളായിരുന്നു. 'രക്ഷിക്കും പരിരക്ഷിക്കും ക്ഷേത്രം ഞങ്ങള്‍ രക്ഷിക്കും' എന്ന ഗാനം ഒരു ജനതയുടെ മുഴുവന്‍ ഉണര്‍ത്തു പാട്ടായി മാറി.

കുമ്മനം രാജശേഖരന്‍ by കുമ്മനം രാജശേഖരന്‍
Jan 18, 2022, 05:48 am IST
in Article
ഇക്കഴിഞ്ഞ മകരവിളക്കിന് ശബരിമലയില്‍ ഹരിവരാസനം പുരസ്‌കാരം വാങ്ങാനെത്തിയ ആലപ്പി രംഗനാഥ് കുമ്മനം രാജശേഖരനൊപ്പം

ഇക്കഴിഞ്ഞ മകരവിളക്കിന് ശബരിമലയില്‍ ഹരിവരാസനം പുരസ്‌കാരം വാങ്ങാനെത്തിയ ആലപ്പി രംഗനാഥ് കുമ്മനം രാജശേഖരനൊപ്പം

സ്വാമി സംഗീതം ആലപിച്ച് ശരണപാതകളിലൂടെ ബഹുദൂരം തീര്‍ത്ഥാടനം നടത്തിയ താപസഗായകനെ നമുക്ക് നഷ്ടപ്പെട്ടു. ആലപ്പി രംഗനാഥ് ഊണിലും ഉറക്കത്തിലും ഉണര്‍വിലും സംഗീതസാന്ദ്രതയുടെ അലൗകികാനുഭൂതിയില്‍ നിമഗ്‌നനായിരുന്നു. അതുകൊണ്ടു തന്നെ എഴുതിയ വരികളും ഈണം നല്‍കിയ ഗാനങ്ങളും നാടിന് മുതല്‍ക്കൂട്ടായി. സംഗീതജ്ഞര്‍ക്കും ആസ്വാദകര്‍ക്കും രംഗനാഥ് ഒരു പാഠപുസ്തകമായിരുന്നു.  

സര്‍ക്കാരിന്റ നിയന്ത്രണത്തില്‍ നിന്നും ക്ഷേത്രങ്ങളെ വിമോചിപ്പിക്കുന്നതിനുവേണ്ടി 1988-ല്‍ നടന്ന ജനകീയ പ്രക്ഷോഭത്തിന് കരുത്തു പകര്‍ന്നത് രംഗനാഥ് സംഗീതം നല്‍കിയ സമരഗാനങ്ങളായിരുന്നു. ‘രക്ഷിക്കും പരിരക്ഷിക്കും ക്ഷേത്രം ഞങ്ങള്‍ രക്ഷിക്കും’ എന്ന ഗാനം ഒരു ജനതയുടെ മുഴുവന്‍ ഉണര്‍ത്തു പാട്ടായി മാറി.

‘എറിയും പൊട്ടിച്ചെറിയും നമ്മള്‍  

ക്ഷേത്ര ഭരണ ചങ്ങലകള്‍…’

‘മാറ്റുവിന്‍ ക്ഷേത്ര ഭരണ ചട്ടങ്ങള്‍…’

‘സമഗ്രമാനവസമത്വ ഭാവം  

നേടിയ വൈക്കം തെരുവുകളില്‍…’ തുടങ്ങിയ ഗാനങ്ങളിലൂടെ ലഭിച്ച സമരവീര്യം ഒരു ജനമുന്നേറ്റത്തിന് ശക്തി പകര്‍ന്നു.

ആത്മതത്വങ്ങളെയും ഉപനിഷത് സത്യങ്ങളെയും സ്വന്തം വരികളിലൂടെ സംഗീതാവിഷ്‌കാരം നടത്തിയ ദാര്‍ശനിക ശ്രേഷ്ഠനായിരുന്നു അദ്ദേഹം. തൃക്കണ്ണാപുരം ക്ഷേത്രത്തില്‍ ദീര്‍ഘകാലം താപസനുഷ്ഠിച്ചപ്പോള്‍ തനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞ സത്യദര്‍ശനമാണ് പല പാട്ടുകളുടെയും അദ്ദേഹത്തിന്റെ പ്രേരണാ സ്രോതസ്.

സിനിമാഗാനങ്ങള്‍ക്കും നൃത്തച്ചുവടുകള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും സംഗീത മധുരം പകര്‍ന്നു കൊടുത്ത് അവയെ രസനിഷ്യന്ദികളാക്കി മാറ്റുവാനുള്ള ആലപ്പി രംഗനാഥിന്റെ നൈപുണ്യം ഒന്നു വേറെയാണ്. നാടകമോ, സിനിമയോ, നൃത്തമോ, കച്ചേരിയോ, ഗാനമേളയോ, തത്വവിചാരമോ എന്തുമാകട്ടെ, അവിടെയെല്ലാം സംഗീതപ്പൂമഴ പൊഴിച്ച് ആസ്വാദക ലോകത്തെ ആനന്ദാനുഭൂതിയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പക്ഷേ സംഗീതമെന്ന കേന്ദ്രബിന്ദുവില്‍ നിന്നുകൊണ്ടേ ഏതു രംഗങ്ങളിലും കൈവച്ചിട്ടുള്ളു. അവിടെയെല്ലാം വിജയക്കൊടി നാട്ടിയിട്ടുമുണ്ട്. സംഗീതദേവതയുടെ നിത്യനിസ്തുല സാധകനായിരുന്നതുകൊണ്ട് എന്നും ദേവീകടാക്ഷം അദ്ദേഹത്തിന് ഉണ്ടായിരുന്നു.

താപസന്മാരിലെ ഗായകനും ഗായകന്മാരിലെ താപസനുമായിരുന്നു രംഗനാഥ്. ജപമാലയല്ല ശ്രുതിമീട്ടും തംബുരുവുമായിട്ടാണ് സ്വാമിയുടെ സംഗീതമാലപിക്കുന്നതെന്ന് പാടുമ്പോള്‍ അദ്ദേഹത്തിലെ ഋഷിമനസ്സാണ് വെളിപ്പെടുന്നത്. ആത്മചേതനയുടെ അനര്‍ഗ്ഗള പ്രവാഹമായി അവിടെ സംഗീതം മാറി. ഭഗവദ് നാമം നാവിലെ പുണ്യ നൈവേദ്യമായി അനുഭവിക്കാന്‍ കഴിഞ്ഞു. തത്വമസിയുടെ പൊരുള്‍ ബോധ്യപ്പെട്ടിട്ടുള്ള ഒരാളിനെ അത് സാധിക്കു.

കഴിഞ്ഞ മകരവിളക്കു ദിവസം ശബരിമലയില്‍ കണ്ടപ്പോള്‍ സംഗീതത്തിന് പുതിയ മാനവും വഴിത്തിരിവും കണ്ടെത്തുവാന്‍ ഇടയാക്കുന്ന കര്‍മ്മപദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയുണ്ടായി. ഒട്ടേറെ സ്വപ്നങ്ങള്‍ മനസ്സില്‍ കാത്തുസൂക്ഷിച്ച്, അവയെല്ലാം നടക്കുമെന്ന നിശ്ചയദാര്‍ഢ്യത്തോടെ അയ്യപ്പസ്വാമി പാദങ്ങളില്‍ സര്‍വ്വതും സമര്‍പ്പിതമായി ജീവിച്ച ആ കലോപാസകന് സ്‌നേഹ പ്രണാമം! ധന്യ സ്മരണയ്‌ക്ക് മുന്നില്‍ ആദരാഞ്ജലികള്‍.

Tags: Kummanam Rajasekharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

കേരള സ്റ്റോറി 2 ചലഞ്ചില്‍ പങ്കാളിയാകൂ …സിനിമ കാണുന്നതിന്റെ സെല്‍ഫി അയയ്‌ക്കൂ…. കേരളാ സ്റ്റോറി 2കാണുമെന്ന പ്രസ്താവന പങ്കുവെയ്‌ക്കൂ…

Kerala

സമഗ്ര അന്വേഷണം വേണം: ഉന്നതരെ ഒഴിവാക്കുന്നത് ദുരൂഹം: കുമ്മനം (VIDEO)

Kerala

ശബരിമല സ്വര്‍ണക്കൊള്ള: സമഗ്ര അന്വേഷണം വേണം; ഉന്നത നേതാക്കളെ ഒഴിവാക്കുന്നത് ദുരൂഹം: കുമ്മനം,അന്വേഷണത്തില്‍ ഒട്ടേറെ സംശയങ്ങള്‍

93-ാമത് ശിവഗിരി തീര്‍ഥാടന സമ്മേളനത്തിലെ ഗുരുദേവന്റെ ഏകലോക വ്യവസ്ഥിതിയും ആത്മീയതയും ' എന്ന സെമിനാറില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സംസാരിക്കുന്നു
Kerala

മറ്റൊരാളിന്റെ വേദന തന്റേതായി മാറുമ്പോള്‍ ആദ്ധ്യാത്മികതയുടെ വെളിച്ചം ഉണ്ടാകുന്നു: കുമ്മനം രാജശേഖരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.