തിരുവനന്തപുരം: തമിഴ്നാടിനെ കൊടും വരള്‍ച്ചയില്‍ നിന്നും എന്നെന്നേക്കുമായി രക്ഷിച്ചത് ബ്രിട്ടീഷുകാരനായ ഒരു എഞ്ചിനീയറാണ്. അയാള്‍ രൂപകല്പന ചെയ്ത മുല്ലപ്പെരിയാര്‍ ഡാം ആണ് തമിഴ്നാടിന് വര്‍ഷം മുഴുവന്‍ ജലം നല്കാന് സഹായിച്ചത്. ഇതിന് നന്ദിസൂചകമായി ഈ എഞ്ചിനീയറുടെ പ്രതിമ സ്ഥാപിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു.
കേണല്‍ ജോണ്‍ പെന്നിക്യൂയിക്ക് എന്ന ബ്രിട്ടീഷ് എഞ്ചിനീയറാണ് 19ാം നൂറ്റാണ്ടില്‍ മുല്ലപ്പെരിയാര്‍ ഡാം രൂപകല്പന ചെയ്തത്. ഇദ്ദേഹത്തിന്റെ പ്രതിമ ഇന്ത്യയിലല്ല, അദ്ദേഹത്തിന്റെ ജന്മനാടായ ഇംഗ്ലണ്ടിലെ കാംബെര്ലിയിലാണ് സ്ഥാപിക്കുന്നത്. ഇതിനുള്ള അനുവാദം ഇംഗ്ലണ്ടിലെ സെന്റ്പീറ്റേഴ്സ് പള്ളി അധികൃതര്‍ കാംബെര്ളിയിലെ തമിഴ്നാട് സ്വദേശികള്‍ക്ക് ഇതിനകം നല്‍കിക്കഴിഞ്ഞു.
ആരാണ് കേണല്‍ ജോണ്‍ പെന്നിക്യൂയിക്?
ബ്രിട്ടീഷുകാരനായ ബ്രിഗേഡിയര്‍ ജനറല്‍ ജോണ്‍ പെന്നിക്യൂയിക്കിന്റെയും ഭാര്യ സാറയുടെയും മകനായ ജോണ്‍ പെന്നിക്യൂയിക്ക 1841ലാണ് മഹാരാഷ്ട്രയിലെ പൂനെയില്‍ ജനിച്ചത്. ഇംഗ്ലണ്ടിലെ ചെല്റ്റെന്ഹാമിലായിരുന്നു വിദ്യാഭ്യാസം. 1849ല്‍ നടന്ന ചില്ലിയന്‍വാല യുദ്ധത്തില്‍ അച്ഛനും മൂത്ത ജ്യേഷ്ഠന് അലക്സാണ്ടറും മരിച്ചു. ജോണ്‍ പെന്നിക്യൂയിക്ക് 1857ല്‍ ഈസ്റ്റിന്ത്യാ കമ്പനിയില്‍ ചേര്‍ന്നു.
1858ല്‍ മദ്രാസ് എഞ്ചിനീയര്‍ ഗ്രൂപ്പില്‍ ഇയാള്‍ ചേര്‍ന്നു. 180ല്‍ ഇന്ത്യയിലേക്കെത്തി. 1895ല്‍ രാജ്ഞി അദ്ദേഹത്തെ സ്റ്റാര്‍ ഓഫ് ഇന്ത്യയുടെ കംപാനിയന് ആയി നാമനിര്‍ദേശം ചെയ്തു. ആറ് വര്‍ഷക്കാലം പിഡബ്ള്യുഡിയില്‍ ജോലി ചെയ്തു. ഇതിനിടയിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിയുന്ന പദ്ധതിയുടെ ചീഫ് എഞ്ചിനീയറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: