ലഖ്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ ജന്മനാടായ ഗോരഖ്പൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. യോഗി ആദിത്യനാഥ് ശ്രീരാമന്റെ നാടായ അയോധ്യയില്‍ നിന്നും മത്സരിക്കുമെന്ന് നേരത്തെ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ശനിയാഴ്ച സ്ഥിരീകരണമായി.
ബിജെപി ശനിയാഴ്ച പുറത്തുവിട്ട 105 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍ ഗോരഖ്പൂരില്‍ നിന്നും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയായി യോഗി ആദിത്യനാഥിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും 1987ന് ശേഷം തുടര്‍ച്ചയായി രണ്ടാം തവണ മത്സരിച്ച് ജയിച്ചതായി ചരിത്രമില്ലാത്തതിനാല്‍ യോഗിക്ക് കടുത്ത പരീക്ഷണമായിരിക്കും ഈ തെരഞ്ഞെടുപ്പ്.
യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രയാഗ് രാജിലെ സിറാതു മണ്ഡലത്തില്‍ നിന്നും മാറ്റുരയ്ക്കും. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങും ന്യുദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് 105 പേരുടെ ലിസ്റ്റ് പുറത്തുവിട്ടത്.
63 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് വീണ്ടും മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയിട്ടുണ്ട്. 21 പേര് പുതുതായി മത്സരരംഗത്തിറങ്ങുന്നവരാണ്. ഫിബ്രവരി 10നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 58 സീറ്റുകളില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ 55 സീറ്റുകളിലേക്കും 59 സീറ്റുകളിലേക്ക് മൂന്നാഘട്ടത്തിലും വോട്ടെടുപ്പ് നടക്കും. മാര്‍ച്ച് 10ന് ഫലം പുറത്തുവരും.
എഎപി (ആപ്), മായാവതിയുടെ ബിഎസ്പി എന്നിവര്‍ തനിച്ചാണ് ജനവധി തേടുന്നത്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി ശിവപാല്‍ യാദവിന്റെ പിഎസ്പി (എല്‍), മഹാന് ദള്‍, ഒപി രാജ്ഭര്‍ നയിക്കുന്ന എസ്ബിഎസ്പി, ആര്‍എല്‍ഡി, കൃഷ്ണപട്ടേലിന്റെ വിഭാഗത്തില്‍പ്പെട്ട അപ്നാ ദള്‍ എന്നിവരുമായി ചേര്‍ന്നുള്ള മുന്നണിയായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ അപ്നാദളുമായും സഞ്ജയ് നിഷാദിന്റെ നിഷാദ് പാര്‍ട്ടിയുമായി സഖ്യമുന്നണിയായി മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: