ന്യൂദല്‍ഹി: രാജ്യത്ത് 15നും 18നും ഇടയില്‍ പ്രായമുള്ള മൂന്ന് കോടി കൗമാരക്കാര്‍ക്ക് വാക്സിന് നല്‍കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മുന്‍സുഖ് മാണ്ഡവ്യ.
എല്ലാ കൗമാരക്കാരും ഏറ്റവും നേരത്തെ തന്നെ വാക്സിന് എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മന്ത്രി തന്റെ ട്വീറ്റില്‍ പറഞ്ഞു. ഇന്ത്യയിലെ കൗമാരക്കാര്‍ വാക്സിന് സ്വീകരിക്കുന്നതില്‍ കാണിക്കുന്ന ആവേശവും ഉത്തരവാദിത്വവും ഉദാത്തമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.
വ്യാഴാഴ്ച സംസ്ഥാനങ്ങളിലെ മുഴുവന്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒമിക്രോണ്‍ സാഹചര്യങ്ങള്‍ വിലയിരുത്തി. മുന്‍കരുതല്‍ ഡോസുകള്‍ (ബൂസ്റ്റര്‍ ഡോസുകള്‍) 26.73 ലക്ഷം പേര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ ആരോഗ്യപ്രവര്‍ത്തകരും മുന്നണിപോരാളികളും 60 വയസ്സിന് മുകളിലുള്ളവരും ഉള്‍പ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കകം നല്‍കിയത് 76 ലക്ഷം ഡോസുകളാണ്. ഇതോടെ ഇന്ത്യയിലെ വ്യാഴാഴ്ച രാവിലെ ഏഴ് മണിവരെ 154.61 കോടി പേര്‍ക്ക് വാക്സിന് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: