തിരുവനതപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനൊപ്പം (Dileep) ഗൂഢാലോചനയില്‍ പങ്കെടുത്ത വി.ഐ.പിയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളില്‍ വെളിപ്പെടുത്തലുമായി സംവിധായകന് ബാലചന്ദ്രകുമാര്‍. കേസില്‍ ദിലീപിനെ സഹായിച്ചത് ആലുവയെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്താണെന്ന് (Anwar Sadath MLA) സിപിഎം സൈബര്‍ കേന്ദ്രങ്ങള്‍ പ്രചരണം നടത്തിയിരുന്നു. എന്നാല്‍, ഈ പ്രചരണങ്ങള്‍ തള്ളി വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാര്‍ തന്നെ രംഗത്തെത്തിയത്.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിനെ ഏല്‍പ്പിച്ചത് ഈ വിഐപിയാണെന്ന് റിപ്പോര്‍ട്ടര്‍ ടിവിയോട് അദേഹം പറഞ്ഞിരുന്നു. വി.ഐ.പിയുടെ വേഷം ഖദര്‍ മുണ്ടും ഷര്‍ട്ടുമാണെന്നും ഇയാള്‍ ആലുവയിലെ ഉന്നതാനാണെന്നും രാഷ്ട്രീയ പ്രവര്‍ത്തകനാകാമെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇയാള്‍ അന്‍വര്‍ സാദത്ത് അല്ലെന്നും അദേഹം വ്യക്തമാക്കി.
നാല് വര്‍ഷം മുമ്പ് നടന്ന സംഭവമാണ്. ഒരിക്കല്‍ മാത്രമാണ് ഈ വി.ഐ.പിയെ കണ്ടിട്ടുള്ളത് അദ്ദേഹം എന്റെ അടുത്ത് ഇരുന്നിട്ടുള്ളതുകൊണ്ട് തന്നെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വി.ഐ.പി. കാവ്യ മാധവന് (kavya madhavan) അദ്ദേഹത്തെ ഇക്ക എന്നാണ് വിളിച്ചിരുന്നതെന്നും അദേഹം വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: