തിരുവനന്തപുരം: ശ്രീരാമകൃഷ്ണ പരമഹംസരെപ്പോലെ ആത്മീയ ഗുരുക്കന്മാര് ഉണ്ടായാല്‍ മാത്രമേ സ്വാമി വിവേകാനന്ദനെപ്പോലുള്ളവര്‍ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുകയുള്ളൂവെന്ന് കെഎസ്ഐഡിസി എംഡി എം.ജി.രാജമാണിക്കം. ഭാരതീയ വിചാര കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സ്വാമിവിവേകാനന്ദ ജയന്തിയില്‍ സംഘടിപ്പിച്ച യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യഭ്യാസം ഓര്‍മ്മയെ ശക്തിപ്പെടുത്തുന്ന സാക്ഷരത മാത്രമായി മാറുന്നു. സ്വാമി വിവേകാനന്ദന് പറഞ്ഞപോലെ വ്യക്തിത്വത്തെ വികസിപ്പിച്ച് കഴിവുകള്‍ സ്വയം ബോധ്യപ്പെടുത്തുന്ന തരത്തിലാകണം വിദ്യാഭ്യാസം. ബുദ്ധിയും അറിവും പകര്‍ന്നു നല്കുന്നവരാകണം ഗുരുക്കന്മാര്. വിവേകാനന്ദനെ രൂപപ്പെടുത്തി എടുത്തത് ശ്രീരാമകൃഷ്ണ പരമഹംസരെന്ന ആത്മീയ ഗുരുവാണ്. ഇന്ന് അത്തരം പകര്‍ന്നു നല്കലുകള് ഇല്ലാതാതാകുന്നു. ഒരു മനുഷ്യനെ മാറ്റി എടുക്കുന്നത് സമൂഹമാണ്. ആ സമൂഹത്തിന് വേണ്ടി എന്ത് ചെയ്യാനാകും എന്ന് ചിന്തിക്കണം. ആ ചിന്തയാണ് നമ്മുടെ സംസ്കാരം. ആ സംസ്കാരം സംരക്ഷിക്കപ്പെടണമെന്നും രാജമാണിക്കം പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയസമിതി അധ്യക്ഷ ഡോ.ലക്ഷ്മി വിജയന് അധ്യക്ഷയായി. എംജി കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഡോ.എം.എസ്.ഗായത്രി ദേവി മുഖ്യ പ്രഭാഷണം നടത്തി. പ്രസംഗം, ഉപന്യാസം മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. വിചാരകേന്ദ്രം ഡയറക്ടര്‍ ആര്.സഞ്ജയന്, വിചാരകേന്ദ്രം അക്കാദമിക് വിഭാഗം ഡയറക്ടര്‍ ഡോ. മധുസൂദനന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: