Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ശാസ്ത്രം ജയിക്കുന്നു; മനുഷ്യനും

അമേരിക്കയില്‍ തന്നെ നേരത്തെ പന്നിയുടെ വൃക്ക ആദ്യമായി ശരീരത്തില്‍ പിടിപ്പിക്കുകയുണ്ടായി. പന്നിയുടെ കോശങ്ങളും ഹൃദയവാല്‍വുകളും ത്വക്കും ഇതുപോലെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പന്നിയുടെ ഹൃദയവും മനുഷ്യന്‍ സ്വീകരിക്കുന്നത

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 13, 2022, 06:00 am IST
in Editorial

ശാസ്ത്രം ജയിച്ചു, മനുഷ്യന്‍ തോറ്റു എന്നായിരുന്നു ന്യൂട്ടോണിയന്‍ സയന്‍സിന്റെ അപ്രമാദിത്വം നിലനിന്നിരുന്ന കാലത്ത് ആപ്തവാക്യം പോലെ ആവര്‍ത്തിക്കപ്പെട്ടത്. എന്നാല്‍ ഒരു കാര്യം ശരിയാണെന്ന് സ്ഥലകാലബദ്ധമല്ലാതെ ആവര്‍ത്തിച്ച് തെളിയിക്കാന്‍ കഴിഞ്ഞാല്‍ അത് ശാസ്ത്രമാണെന്ന ധാരണയല്ല ഇന്നുള്ളത്. തെറ്റാണെന്ന് തെളിയിക്കാന്‍ കഴിയുന്നതാണ് കണികാ ഭൗതികത്തിന്റെ കാലത്ത് ശാസ്ത്രം. പക്ഷേ ശാസ്ത്രത്തിന്റെ നേട്ടങ്ങളില്‍ അമിതമായി വിശ്വസിക്കുന്നവര്‍ അതൊരു അന്ധവിശ്വാസത്തിന്റെ തലത്തിലേക്ക് വളര്‍ത്തിയെടുത്തിരിക്കുന്നു. ഇക്കൂട്ടര്‍ക്ക് ആധുനിക ശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍ ഉണ്ടായിട്ടുള്ള അത്യത്ഭുതകരമായ കണ്ടുപിടുത്തങ്ങളോട് യോജിപ്പില്ല. ഈ കണ്ടുപിടുത്തങ്ങളുടെ പേരില്‍ അത് നടത്തിയ പ്രതിഭാശാലികളായ ശാസ്ത്രജ്ഞര്‍ക്ക് നൊബേല്‍ പുരസ്‌കാരങ്ങള്‍ പോലും ലഭിച്ചിട്ടും മേല്‍പ്പറഞ്ഞ ശാസ്ത്ര മൗലികവാദികള്‍ മുഖംതിരിഞ്ഞു നില്‍പ്പാണ്. അവര്‍ക്ക് എപ്പോഴും ശാസ്ത്രത്തിനു മുന്നില്‍ മനുഷ്യന്‍ തോല്‍ക്കുന്നതാണ് ഇഷ്ടം. ഈ സാഹചര്യത്തിലാണ് പന്നിയുടെ ഹൃദയം മനുഷ്യനില്‍ വിജയകരമായി വച്ചുപിടിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്ന വാര്‍ത്ത മാനവരാശിക്ക് പ്രത്യാശ പകര്‍ന്നു നല്‍കുന്നത്. അമേരിക്കയിലെ ബാള്‍ട്ടിമോറിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിസിന്‍ സെന്ററിലാണ് വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തില്‍ വലിയൊരു നാഴികക്കല്ലെന്ന് പറയാവുന്ന ഈ ശസ്ത്രക്രിയ നടന്നത്. ഇതിന് നേതൃത്വം നല്‍കിയ ഡോ. ബാര്‍ട്ട്‌ലി ഗ്രിഫിത്തിലൂടെ ലോകം ഒരു രക്ഷകനെ കാണുകയാണ്.

മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരില്‍ വച്ചുപിടിപ്പിക്കുന്നതിന്റെ കഥകള്‍ ഭാരതീയ പുരാണങ്ങളിലും ഇതിഹാസ ഗ്രന്ഥങ്ങളിലുമൊക്കെ സമൃദ്ധമാണ്. അശ്വിനീ ദേവന്മാര്‍ ഇതില്‍ വിദഗ്ധരായിരുന്നുവത്രേ. മറ്റൊരു മൃഗത്തില്‍ നിന്ന് കോശമോ അവയവമോ മനുഷ്യന്‍ സ്വീകരിക്കുന്ന രീതിയെ സിനോ ട്രാന്‍സ്പ്ലാന്റേഷന്‍ എന്നാണ് പറയുന്നത്. മനുഷ്യരുടെ അവയവങ്ങളോടുള്ള ജൈവസമാനതകളും ഏറെക്കുറെ തുല്യമായ വലുപ്പവുമുള്ളതുകൊണ്ടാണ് പന്നിയുടെ അവയവങ്ങള്‍ കൂടുതലായി സ്വീകരിക്കുന്നത്. അമ്പത്തിയേഴുകാരനായ ഡേവിഡ് ബെന്നറ്റ് എന്ന ഹൃദ്രോഗിയാണ് ഏഴുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്ക് അമേരിക്കയില്‍ വിധേയനായത്. പന്നിയുടെ ഹൃദയം ബെന്നറ്റിന്റെ ശരീരം നാല് ദിവസമായിട്ടും തിരസ്‌കരിക്കാത്തതും, ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണപോലെ തുടരുന്നതും വൈദ്യശാസ്ത്രത്തിന് വലിയ പ്രതീക്ഷനല്‍കുന്നു. മനുഷ്യര്‍ക്കു വേണ്ടിവരുന്ന അവയവങ്ങള്‍ക്ക് ക്ഷാമം നേരിടുന്നതുമൂലം നിരവധി ജീവനുകളാണ് പൊലിയുന്നത്. അവയവ കൈമാറ്റത്തിന് വലിയ തോതിലുള്ള പണം ആവശ്യമായതിനാല്‍ ഈ രംഗത്ത് ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നു. അമേരിക്കയില്‍ തന്നെ നേരത്തെ പന്നിയുടെ വൃക്ക ആദ്യമായി ശരീരത്തില്‍ പിടിപ്പിക്കുകയുണ്ടായി. പന്നിയുടെ കോശങ്ങളും ഹൃദയവാല്‍വുകളും ത്വക്കും ഇതുപോലെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പന്നിയുടെ ഹൃദയവും മനുഷ്യന്‍ സ്വീകരിക്കുന്നത്. അതിമഹത്തായ ഈ പരീക്ഷണം വിജയിച്ചാല്‍ അത് വൈദ്യശാസ്ത്രത്തില്‍ ഒരു വിപ്ലവം തന്നെ  സൃഷ്ടിക്കും. അഥവാ ഈ പരീക്ഷണം പരാജയപ്പെടുകയാണെങ്കില്‍ തന്നെയും കൂടുതല്‍ സൂക്ഷ്മതയോടെ മുന്നോട്ടുപോകാനുള്ള വഴി തെളിഞ്ഞുകിട്ടും. പലപ്പോഴും പരാജയങ്ങളുടെ ആകെത്തുകയായാണല്ലോ വിജയം വന്നുചേരുക. ഇക്കാര്യത്തിലും അതിന് മാറ്റമുണ്ടാവില്ല.  

അമേരിക്കയിലെ പുതിയ പരീക്ഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ എല്ലാവിധ ബഹുമതികള്‍ക്കും അര്‍ഹരാവുമ്പോള്‍ തന്നെ കാല്‍ നൂറ്റാണ്ടു മുന്‍പ് ഭാരതത്തില്‍ അസം സ്വദേശിയായ ഒരു ഡോക്ടര്‍ ഇത്തരം ഒരു പരീക്ഷണം നടത്തിയിരുന്നു എന്നത് വളരെ കൗതുകകരമായ അറിവായിരിക്കും. ഡോ. ധനിറാം ബറുവ എന്ന ഭിഷഗ്വരന് അതിന് ജയില്‍ ശിക്ഷ പോലും അനുഭവിക്കേണ്ടി വന്നു. പന്നിയുടെ ഹൃദയവും ശ്വാസകോശവും വച്ചുപിടിപ്പിച്ച ഒരു ഹൃദ്രോഗി ഒരാഴ്ചയ്‌ക്കുശേഷം മരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ അവയവംകൊണ്ടാണ് അമേരിക്കയില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ശസ്ത്രക്രിയ നടത്തിയതെന്ന പ്രത്യേകതയുണ്ട്. അതിനാല്‍ വിജയസാധ്യത ഏറുകയും ചെയ്യും.  

ജനിതക ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലുമൊക്കെ സമകാലീന ലോകത്ത് ഉണ്ടായിട്ടുള്ള കണ്ടുപിടുത്തങ്ങള്‍ ഇതുവരെ മനുഷ്യന്‍ ആര്‍ജിച്ചിട്ടുള്ള പല അറിവുകളെയും മറികടക്കുന്നതാണ്. അപ്പോഴും ശാസ്ത്രത്തിന്റെ ഈ വിജയത്തില്‍ മനുഷ്യന്‍ തോല്‍ക്കുന്നില്ല. കാരണം ഇത്തരം കണ്ടുപിടുത്തങ്ങള്‍ വെറുതെ സംഭവിക്കുകയല്ലല്ലോ. പരീക്ഷണശാലകള്‍ക്കപ്പുറം മനുഷ്യ മനസ്സും മസ്തിഷ്‌കവും തന്നെയാണ് ഇതിലേക്ക് വഴിതെളിക്കുന്നത്. 

Tags: developmentശാസ്ത്രംHuman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)
Kerala

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

Kerala

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

Kerala

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

പുതിയ വാര്‍ത്തകള്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.