കാലിഫോര്‍ണിയ: ജീവനക്കാര്‍ക്ക് ബൂസ്റ്റര്‍ വാക്സിന് ഡോസ് നിര്‍ബന്ധമാക്കി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ജനുവരി 31 മുതല്‍ ഓഫീസ് വീണ്ടും തുറക്കാനായിരുന്നു കമ്പനിയുടെ തീരുമാനം. എന്നാല്‍ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോഴത് മാര്‍ച്ച് 28 ലേക്ക് നീട്ടി.
ആരോഗ്യപരമായും മതപരമായുമുള്ള കാരണങ്ങളാല്‍ വാക്സിനെടുക്കാത്തവര്‍ സ്ഥിരമായി വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നതിനോ താല്കാലിക വര്‍ക്ക് ഫ്രം ഹോമിനോ അപേക്ഷിക്കണം. ഈ നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ പിരിച്ചുവിടല്‍ ഉള്‍പ്പടെയുള്ള അച്ചടക്കനടപടികള്‍ സ്വീകരിക്കും. നേരത്തെ ഗൂഗിളും വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്കെതിരെ ഇത്തരം കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: