അമ്പലപ്പുഴ. കാക്കാഴം കാപ്പിത്തോട് മാലിന്യവിമുക്തമാക്കുവാന്‍ ഒരു മാസത്തിനകം നടപടി സ്വീകരിക്കാന്‍ അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.നീര്‍ക്കുന്നം ഹരിതം റസിഡന്‍സ് അസോസിയേഷന്റെ പരാതി പ്രകാരമാണ് കമ്മിഷന് ഉത്തരവ് നല്‍കിയത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലൂടെ ഒഴുകുന്ന കാപ്പിത്തോട്ടില്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിന്നും ഉള്‍പ്പടെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും മലിനജലം ഒഴുക്കുന്നത് മൂലം ദുര്‍ഗന്ധം രൂക്ഷമായതിനാല്‍ താമസിക്കുവാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന് ചൂണ്ടി കാട്ടിയാണ് റസിഡന്‍സ് അസോസിയേഷന് പരാതി നല്‍കിയത്.
ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് കമ്മീഷന് നോട്ടീസ് നല്‍കിയിരുന്നു. അനധികൃതമായി പീലിംഗ്ഷെഡുകളും ഐസ്പ്ലാന്റുകളും പ്രവര്‍ത്തിക്കുന്നുണ്ടന്നും ജനങ്ങളുടെ ജീവനോപാധിയായതിനാല്‍ നിര്‍ത്തിവയ്ക്കുവാന്‍ കഴിയുന്നില്ലന്നും മാലിന്യങ്ങള്‍ തള്ളപ്പെടുന്നത് ഒഴിവാക്കാന്‍ അമ്പലപ്പുഴ പൊലീസ് പരിശോധന നടത്തണമെന്നും സ്പ്രേയിങും ക്ലോറിനേഷന് നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി ിയുടെ ശ്രദ്ധയില്‍ പ്പെടുത്തിയിട്ടുണ്ടെന്നും കാണിച്ചു സെക്രട്ടറി കമ്മീഷന് മറുപടി നല്‍കിയിരുന്നു.
എന്നാല്‍ പീലിങ് ഷെഡുകള്ക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്നും മീറ്റ് കളക്ഷന്‍ സെന്റുകള്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ മലിനജലം കാപ്പിത്തോട്ടിലേക്ക് ഒഴുക്കുന്നതായും കഴിഞ്ഞ നവംബര്‍ 21 ന് ആലപ്പുഴയില്‍ നടന്ന ക്യാമ്പ് സിറ്റിങില്‍ റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ കമ്മീഷനെ അറിയിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന സെന്ററുകള്‍ക്കെതിരെയും മലിനജലം ശാസ്ത്രീയമായി ട്രീറ്റ് ചെയ്തശേഷം മാത്രം തോട്ടിലേക്ക് ഒഴുക്കുവാനും ലൈസന്‍സ് ഇല്ലാത്ത സെന്ററുകള്‍ക്കെതിരെയും ഒരു മാസത്തിനകം കര്‍ശന നടപടി സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: