മങ്കൊമ്പ്: സി ബ്ലോക്ക് പാടശേഖരത്തില്‍ ഹൗസ് ബോട്ട് മാലിന്യം കുന്നുകൂടുന്നു. ഇതുവഴി സഞ്ചരിക്കുന്ന ഹൗസ് ബോട്ടുകളിലെ ജീവനക്കാരാണ് പ്ലാസ്റ്റിക് മാലിന്യമുള്‍പ്പെടെ പ്രദേശത്ത് നിക്ഷേപിക്കുന്നത്. ഇതോടെ പാടത്തെ നെല്‍കൃഷിയെ ഉള്‍പ്പെടെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണുള്ളത്.ഇനിയും മാലിന്യനിക്ഷേപം തുടര്‍ന്നാല്‍ ഹൗസ് ബോട്ടുകളെ തടയുന്നതടക്കമുള്ള നടപടികള്‍ ആലോചിക്കുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്കി.
സ്ഥിരമായി മടവീഴ്ചാ ഭീഷണി നേരിടുന്ന പ്രദേശമാണ് സി ബ്ലോക്ക്. മാലിന്യങ്ങള്‍ വേര്‍തിരിച്ച് സ്വീകരിക്കുന്നതിനും സംസ്കരിക്കുന്നതിനും നഗരസഭയുടെ നേതൃത്വത്തില്‍ സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഇവ പ്രയോജനപ്പെടുത്താതെയാണ്, സ്ഥിരമായി ഹൗസ് ബോട്ട് ജീവനക്കാര്‍ മാലിന്യം വലിച്ചെറിയുന്നത്. മു ന്കാലങ്ങളില് നേരിട്ട് കായലിലേക്ക് പ്ലാസ്റ്റിക് പ്ലേറ്റും ഗ്ലാസും ഉള്‍പ്പെടെ നിക്ഷേപിക്കുന്നത് പതിവായിരുന്നു. കായല്ക്കരകളിലെ ജനങ്ങളും അധികൃതരും മുന്നിട്ടിറങ്ങിയതോടെ, ഈ പ്രവണത ഏറെക്കുറെ അവസാനിച്ചു. ഇതോടെയാണ് ആള്‍ത്താമസം കുറവുള്ള കരപ്രദേശത്ത് മാലിന്യ നിക്ഷേപം വ്യാപകമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: