ബസ്തര്‍: ഛത്തീസ്ഗഡിലെ ബസ്തറിലെ ബിജാപൂര്‍ ജില്ലയില്‍ വിവാഹം കഴിക്കാനായി നക്സല്‍ ക്യാമ്പില്‍ നിന്ന് രക്ഷപെട്ട രണ്ട് മാവോയിസ്റ്റ് കമിതാക്കളെ പിന്തുടര്ന്ന് മാവോയിസ്റ്റുകള്‍ കൊന്നു. ജില്ലയില്‍ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയെന്ന് പറയപ്പെടുന്ന മൂന്ന് പേരില്‍ ദമ്പതികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബസ്തര്‍ റേഞ്ച് ഐജി പി സുന്ദരരാജാണ് വ്യക്തമാക്കി. ഗംഗളൂര്‍ മേഖലയില്‍ മാവോയിസ്റ്റുകള്‍ മൂന്ന് പേരെ കൊലപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച അന്വേഷണത്തിനിടെയാണ് നക്സലുകള്‍ അവരുടെ രണ്ട് മുന്‍ സഖാക്കളെയാണ് കൊന്നതെന്ന് വ്യക്തമായ്ത.
കമിതാക്കള്‍ മാവോയിസ്റ്റ് സംഘത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് വിവാഹിതരാവാന്‍ ക്യാമ്പില്‍ നിന്ന് പലായനം ചെയ്തതായിരുന്നു. മിലിഷ്യ പ്ലാറ്റൂണ്‍ കമാന്‍ഡറായ കംലു പുനെം, നക്സല്‍ അംഗം മാംഗി എന്നിവരും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരു അംഗവുമാണ് മരിച്ചത്. കംലു പുനെമിനെതിരെ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ബിജാപൂരിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ മൂന്ന് കേസുകളില്‍ മാംഗി തിരയുന്നയാളാണ്. കമമിതാക്കളെ അവരുടെ സഹ നക്സലുകള്‍ കണ്ടെത്തി, ഇന്ഡിനാര് ഗ്രാമത്തില്‍ നടന്ന ‘ജന്‍ അദാലത്ത്’ മീറ്റിംഗിനെ തുടര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കലാപത്തിന് ശ്രമിച്ച സ്വന്തം കൂട്ടാളികളെ കൊലപ്പെടുത്തിയതിന് ഗംഗളൂര്‍ ഏരിയ കേഡറ്റ് കുപ്രസിദ്ധമാണ്.
നക്സലൈറ്റ് മേഖലകളില്‍ മാവോയിസ്റ്റുകള്‍ സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ പുതിയതല്ല. 2021 ജനുവരിയില്‍ ഒരു മാവോയിസ്റ്റ് കമാന്‍ഡര്‍ സിപിഐ (മാവോയിസ്റ്റ്) വിട്ട് പോലീസില്‍ ചേരാന്‍ പോയയാളെ കൂട്ടാളികള്‍ കൊലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: