Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കളഞ്ഞുപോയത് കൈയിലെത്തിക്കും കണിയാട്ടി അമ്മന്‍

വെള്ളാരം കല്ലില്‍ നിര്‍മ്മിച്ച ഗണപതി വിഗ്രഹവും നാഗരാജാവും നാഗയക്ഷിയുമാണ് ക്ഷേത്രത്തിലെ മറ്റ് പ്രതിഷ്ഠകള്‍.

രാജേഷ് ദേവ്‌byരാജേഷ് ദേവ്‌
Jan 10, 2022, 07:00 am IST
inSamskriti

വിലപിടിപ്പുള്ളതെന്തെങ്കിലും കളഞ്ഞു പോയാലോ, കളവുപോയാലോ കണിയാട്ടി അമ്മനെ ഉള്ളുരുകി പ്രാര്‍ത്ഥിക്കുക. ഏറെ വൈകാതെ അത് തിരികെ കിട്ടുമെന്നതില്‍ സംശയിക്കേണ്ടെന്ന അനുഭവസാക്ഷ്യവുമായി ഒന്നല്ല അനവധി പേരുണ്ട് തിരുവനന്തപുരത്ത്.

ദുരിതസന്ധികള്‍ മാറാന്‍ പോംവഴി തേടിയെത്തുന്ന ഭക്തരുടെ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും തുണയേകുന്ന ചൈതന്യം കുടികൊള്ളുന്ന ക്ഷേത്രമാണ് തിരുവനന്തപുരത്തെ കണിയാട്ടി അമ്മന്‍ ക്ഷേത്രം. നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ പേട്ടയിലെ നഗരസഭാ മാര്‍ക്കറ്റിനോട് ചേര്‍ന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാഴ്ചയില്‍ ചെറിയൊരു ക്ഷേത്രമാണെങ്കിലും ചൈതന്യത്തിന്റെ പ്രസക്തി പറഞ്ഞിയിക്കാവുന്നതിലും അപ്പുറത്താണ്.

അഞ്ഞൂറ് വര്‍ഷത്തിലേറെ പഴക്കമാണ് ക്ഷേത്രത്തിനുള്ളതായി പറയുന്നത്. അതിന്റെ കൃത്യത ഉറപ്പാക്കിയിട്ടില്ല. ഭക്തരുടെ വഴികാട്ടിയായി ദര്‍ശനം നല്‍കിയിരുന്ന ദേവീ ചൈതന്യത്തെ കണികാട്ടി അമ്മ എന്നാണ്  മുന്‍കാലങ്ങളില്‍ വിളിച്ചിരുന്നത്. പിന്നീടത് കണിയാട്ടി അമ്മന്‍ ക്ഷേത്രമായി മാറിയത്.

ദുര്‍ഗ്ഗാ ദേവിയാണ് ഇവിടെ പ്രതിഷ്ഠ. കൈകളില്‍ വാളും ശൂലവുമേന്തി നില്‍ക്കുന്ന ദുര്‍ഗ്ഗാദേവീക്ഷേത്രങ്ങളാണ് അധികവും ഉള്ളതെങ്കിലും ഇവിടെ താമരമൊട്ട് കൈയിലേന്തി പീഠത്തില്‍ ഉപവിഷ്ഠയായി ഭക്തര്‍ക്ക് അഭയം നല്‍കുന്ന പ്രതിഷ്ഠയാണുള്ളത്. ശാന്ത സ്വരൂപിണീ ഭാവത്തിലാണ് പ്രതിഷ്ഠ.  

ആര്‍ക്കെങ്കിലും എന്തെങ്കിലും വിലപിടിപ്പുള്ള സാധനം കാണാതെ പോയാല്‍ അത് ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചാല്‍ തിരികെ കിട്ടുമെന്നതാണ് ചൈതന്യത്തിന്റെ പ്രത്യേകത. ഇതിനു വേണ്ടി പ്രത്യേകം വഴിപാടുകളൊന്നും ചെയ്യേണ്ടതില്ല. കളഞ്ഞു പോയതെങ്കില്‍, ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചു മടങ്ങി ഏറെ വൈകാതെ തന്നെ അതു കിട്ടും. ആ വസ്തുവിന് വേണ്ടി നമ്മള്‍ തെരഞ്ഞ സ്ഥലത്ത് തന്നെ അത് കണ്ടെത്താന്‍ കഴിയുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. വസ്തു തിരികെ കിട്ടിക്കഴിഞ്ഞാല്‍ ആ വ്യക്തി തന്നെ ക്ഷേത്രത്തിലെത്തി തന്നാല്‍ കഴിയുന്ന വഴിപാട് ദേവിക്ക് നടത്തണം. വെറ്റിലയും പാക്കും മുതല്‍ പൊങ്കാല നൈവേദ്യം വരെ ദക്ഷിണയായി ഭക്തര്‍ സമര്‍പ്പിക്കും. ഇക്കാര്യത്തില്‍ അനുഭവസ്ഥരായ ഭക്തര്‍ അനവധിയാണ്. സെക്രട്ടേറിയറ്റില്‍ നിന്നു വരെ ഫയലുകള്‍ കാണാതെ പോകുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഇവിടെ ദര്‍ശനം നടത്താറുണ്ടെന്നതാണ് പറയപ്പെടുന്നത്.  കൂടാതെ വിവാഹം, വസ്തു വാങ്ങല്‍, വസ്തു വില്‍പന തുടങ്ങി ഭക്തരുടെ ഏതൊരാവശ്യവും സഫലീകരിക്കുമെന്നതും പ്രത്യേകതയാണ്. പണ്ടുകാലത്ത്  കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയുമ്പോള്‍ അമ്മമാര്‍ ദേവിയെ ധ്യാനിച്ച് ഒരു ചെറിയ ദക്ഷിണ മാറ്റി വെക്കുന്നതോടെ കുഞ്ഞ് കരച്ചില്‍ നിര്‍ത്തുമെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇത്തരത്തിലുള്ള ഫലസിദ്ധികള്‍ ഏറിവന്നതോടെയാണ് ദേവീചൈതന്യം പുറം ലോകത്ത് എത്തുന്നത്. മാത്രവുമല്ല ഇവിടെ മറ്റ് ക്ഷേത്രങ്ങളെപ്പോലെ കാര്യസിദ്ധിക്കായി പ്രത്യേക വഴിപാടുകളൊന്നും തന്നെയില്ല.  

റോഡിനോട് ചേര്‍ന്നുള്ള ക്ഷേത്രമായതിനാല്‍ ഇവിടെ തിടപ്പള്ളിയില്ല. അതുകൊണ്ടു തന്നെ പൂജാരി, ദേവിക്ക് പൊങ്കാല നൈവേദ്യം അര്‍പ്പിക്കാറില്ല. എന്നാല്‍ ഭക്തര്‍ ഇവിടെ ദേവിക്ക് പൊങ്കാല അര്‍പ്പിക്കുന്നുണ്ട്. ആഗ്രഹം സാധിച്ച ഭക്തരാണ് പൊങ്കാലയിടുന്നത്. എല്ലാ ദിവസവും രാവിലെയും വൈകീട്ടുമുണ്ടാകും. മാര്‍ക്കറ്റ് റോഡിലെ കനത്ത തിരക്കിനിടയിലും റോഡരികില്‍ അടുപ്പ് കൂട്ടിയാണ് ഭക്തര്‍ പൊങ്കാല യിടുന്നത്. മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് രാത്രിയും പകലും ഒരുപോലെ ഭക്തര്‍ക്ക് ഇവിടെ ദര്‍ശനം നടത്താന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീകോവിലിന്റെ നിര്‍മ്മാണം പോലും പ്രധാന വാതിലും അതിന് ഇരുവശത്ത് ജനാലകളുമായിട്ടാണ്. പ്രധാന വാതില്‍ അടച്ചാലും ജനാലകള്‍ തുറന്നിട്ടിരിക്കും. അതുകൊണ്ട് ഭക്തര്‍ക്ക് ഏത് സമയത്തും ദര്‍ശനം നടത്താം. വെള്ളാരം കല്ലില്‍ നിര്‍മ്മിച്ച ഗണപതി വിഗ്രഹവും നാഗരാജാവും നാഗയക്ഷിയുമാണ് ക്ഷേത്രത്തിലെ മറ്റ് പ്രതിഷ്ഠകള്‍. മീനമാസത്തിലെ വിശാഖം, അനിഴം, തൃക്കേട്ട നാളുകളിലാണ് ക്ഷേത്രോത്സവം നടക്കുന്നത്. തൃക്കേട്ട ദിനത്തില്‍ പൊതുപൊങ്കാലയുമുണ്ടാകും.

Tags: ക്ഷേത്രംഗണപതി വിഗ്രഹംകണിയാട്ടി അമ്മന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പനെ തൊട്ടപ്പോൾ കൈപൊള്ളി, ഗണപതിയെ തൊട്ടപ്പോൾ കയ്യും മുഖവും പൊള്ളുമെന്നറിഞ്ഞതോടെ ഗോവിന്ദൻ പ്ലേറ്റ് മാറ്റി – കെ.മുരളീധരൻ

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.