തിരുവനന്തപുരം: കെ. റെയിലിനെ വിമാനങ്ങളോട് ഉപമിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ ഇപി ജയരാജനെ ‘എയറില്‍’ ആക്കി സാമൂഹ്യമാധ്യമങ്ങള്‍. സിപിഎം നേതാവിന്റെ മണ്ടത്തരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയികൊണ്ടിരിക്കുന്നത്. നിരവധിപേരാണ് ഇപിയെ ട്രോളുന്നത്. കഴിഞ്ഞ ദിവസമാണ് ട്രോളിന് അധാരമായ സംഭവം നടന്നത്. കെ. റെയില്‍ ഉടന്‍ കേരളത്തില്‍ വരുമെന്നും കുറച്ച് കഴിയുമ്പോള്‍ കേരളത്തിന്റെ ആകാശം മുഴുവന്‍ വിമാനമായിരിക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞിരുന്നു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് വീണ്ടും സിപിഎം നേതാവ് മണ്ടത്തരം പറഞ്ഞത്.
നേരത്തെ കായികമന്ത്രിയായിരിക്കേ ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തില്‍ അനുശോചിച്ച ഇപിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മുഹമ്മദലി മരിച്ച വാര്‍ത്ത വന്നയുടന്‍ സംസ്ഥാനത്തിന്റെ കായിക മന്ത്രിയെന്ന നിലയില്‍ പ്രതികരണമാരാഞ്ഞ് ഒരു വാര്‍ത്താ ചാനല്‍ ജയരാജനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സമയത്താണ് ജയരാജന്‍ അനുശോചിച്ച് അബദ്ധത്തില്‍ ചാടിയത്.
‘മുഹമ്മദാലി അമേരിക്കയില്‍ മരിച്ച വിവരം ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. കേരളത്തില്‍ കായികരംഗത്തെ ഒരു പ്രതിഭയായിരുന്നു അദ്ദേഹം. ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി അദ്ദേഹം ലോകരാഷ്‌ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തി. മരണത്തില്‍ കേരളത്തിന്റെ ദു:ഖം ഞാന്‍ അറിയിക്കുകയാണ്. ‘ നിമിഷങ്ങള്‍ക്കകം മന്ത്രിയുടെ മണ്ടത്തരം പറഞ്ഞുള്ള അനുശോചനം സോഷ്യല്‍ മീഡിയില്‍ തരംഗമായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ തരംഗമായ ചില ട്രോളുകള്‍..
പ്രതികരിക്കാൻ ഇവിടെ എഴുതുക: