Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യ വകുപ്പിലെ ഫയല്‍ കാണാതായതില്‍ ദുരൂഹത; ഫയലുകള്‍ മാറ്റിയത് കൊവിഡ്കാല അഴിമതി മറയ്‌ക്കാന്‍

നഷ്ടപ്പെട്ട ഫയലുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാതെ ആരോഗ്യ വകുപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2022, 08:58 am IST
inKerala

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ നിന്നു ഫയലുകള്‍ കാണാതായ സംഭവത്തില്‍ ദുരൂഹതയേറുന്നു. നഷ്ടപ്പെട്ടത് സുരക്ഷാ ഉദ്യോഗസ്ഥരും സിസിടിവി ക്യാമറകളുമുള്ള ആരോഗ്യവകുപ്പ് ഓഫീസ് സ്‌റ്റോറേജ് സ്‌പേസിലെ അലമാരയില്‍ നിന്ന്. നഷ്ടപ്പെട്ട ഫയലുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാതെ ആരോഗ്യ വകുപ്പ്.

നഷ്ടപ്പെട്ട ഫയലുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാതെ അന്വേഷിക്കാനാവില്ലെന്ന് കന്റോണ്‍മെന്റ് പോലീസ് ആരോഗ്യവകുപ്പിന് മറുപടി നല്കിയതോടെയാണ് ഫയലുകള്‍ കാണാതായത് പുറത്തറിയുന്നത്. ഒരു മാസം മുമ്പാണ് പര്‍ച്ചേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫയലുകള്‍ നഷ്ടപ്പെട്ടുവെന്നും അവ കണ്ടെത്തിത്തരണമെന്നും ആവശ്യപ്പെട്ട് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് ആരോഗ്യവകുപ്പ് കത്ത് നല്കിയത്. അഞ്ഞൂറിലധികം ഫയലുകള്‍ കാണാതായി എന്ന് പറയുന്നുണ്ടെങ്കിലും ഏതെല്ലാം ഫയലുകളാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതാണ് ദുരൂഹത ഉയര്‍ത്തുന്നത്. കൊവിഡ് കാലത്ത് പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ളവ വാങ്ങിയതില്‍ വന്‍ അഴിമതി നടന്നത് അടുത്തിടെ പുറത്തുവന്നിരുന്നു. അഴിമതി മറയ്‌ക്കാനായി ഫയലുകള്‍ മനപ്പൂര്‍വം മാറ്റിയതാകാമെന്ന സംശയമാണുയരുന്നത്.

ഇത്രയും ഫയലുകള്‍ ആരുടെയും കണ്ണില്‍പ്പെടാതെ പുറത്തെത്തിക്കുക പ്രയാസമാണ്. അതിനാല്‍ത്തന്നെ ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഫയല്‍ കടത്താനാകില്ല. ഏത് കാലത്തെ, ഏതൊക്കെ ഫയലുകളാണ് കാണാതായതെന്ന് പോലീസിന് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടില്ല. എല്ലാം ഇ ഫയല്‍ സംവിധാനത്തിലേക്ക് മാറ്റി എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ പേപ്പര്‍ ഫയലുകള്‍ നഷ്ടമായാലും ഡിജിറ്റല്‍ ഫയലുകള്‍ ഉണ്ടാകേണ്ടതാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രോട്ടോകോള്‍ ഓഫീസില്‍ തീപ്പിടിത്തം ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ തന്നെയാണ് എല്ലാം ഇ ഫയലിലേക്ക് മാറ്റി എന്ന് അവകാശപ്പെട്ടത്. അതീവ രഹസ്യ സ്വഭാവത്തിലുള്ളവ മാത്രമാണ് ഇ ഫയലിലേക്ക് മാറ്റാത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ നഷ്ടപ്പെട്ടതില്‍ രഹസ്യസ്വഭാവമുള്ള ഫയലുകളും ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

കൊവിഡ് കാലത്ത് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങിയതിലെ 1600 കോടിയുടെ അഴിമതി ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പുറത്ത് വന്നിരുന്നു. എന്നാല്‍ കാണാതായ ഫയലുകള്‍ കൊവിഡ്കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്നും കെഎംഎസ്‌സിഎല്‍ രൂപീകൃതമായതിന് മുമ്പുള്ളവയാണെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ വിശദീകരണം. സംഭവത്തില്‍ ജോയിന്റ് ഡയറക്ടറോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

Tags: കേസ്missing
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

World

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

Kerala

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

Kerala

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

Kerala

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.