വടക്കഞ്ചേരി: കുതിരാന്‍ തുരങ്കത്തിന് സമീപം പാറപൊട്ടിക്കല്‍ ആരംഭിച്ചു. വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത കുതിരാനില്‍ റോഡ് പണിയുന്നതിന്റെ ഭാഗമായാണ് പാറപൊട്ടിക്കല്‍. കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ മുന്‍വശത്തും വഴുക്കുംപാറ ഭാഗത്തുമായി മുന്നിടത്തായാണ് പാറപൊട്ടിച്ചത്.
ഇന്നലെ പകല്‍ 2.45ന് തുരങ്കത്തിന് മുന്‍വശത്ത് രï് ഭാഗങ്ങളിലും, 3.20ന് വഴുക്കുംപാറ ഭാഗത്ത് ഒരു സ്ഥലത്തുമാണ് പൊട്ടിച്ചത്. രണ്ടാം തുരങ്കം ഗതാഗത യോഗ്യമാക്കുന്നതിന്റെ ഭാഗമായി നിലവിലെ തുരങ്കപാത പൊളിക്കുന്നിടത്തെ പാറക്കല്ലുകളാണ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ പൊട്ടിച്ച് മാറ്റുക. ടയറുകളുടെ പാളികള്‍ അടുക്കിച്ചേര്‍ത്ത് കെട്ടിയ വലിയ ലെയര്‍ ഉപയോഗിച്ചാണ് പൊട്ടിക്കുന്ന പാറയുടെ മുകള്‍ഭാഗത്തു വിരിക്കുന്നത്. ഇതാണ് സ്ഫോടനം ഉണ്ടാവുമ്പോള്‍ പാറ ചീളുകള്‍ തെറിച്ചു പോകാതെ സുരക്ഷ ഒരുക്കുന്നത്.
ജെസിബി ഉപയോഗിച്ചാണ് ടയര്‍ അടുക്കുകള്‍ സ്ഫോടനം നടത്തുന്ന പാറകള്‍ക്ക് മുകളില്‍ വെക്കുന്നത്. വരും ദിവസങ്ങളിലും പാറപൊട്ടിക്കല്‍ തുടരും. ഇനിയുള്ള ദിവസങ്ങളില്‍ രാവിലെ ആറിനും, ഏഴിനുമിടക്കും, ഉച്ചക്ക് 12നും ഒന്നിനും ഇടയിലുമാണ് പാറക്കെട്ടുകള്‍ പൊട്ടിക്കുക.
50 ദിവസമെങ്കിലും പൊട്ടിക്കേണ്ടി വരുമെന്നാണ് കരാര്‍ കമ്പനി അധികൃതര്‍ പറയുന്നത്. ഇന്നലെ ആരംഭിച്ച പാറപൊട്ടിക്കലിന് കനത്ത സുരക്ഷാ ക്രമീകരണങ്ങളും, ഗതാഗത നിയന്ത്രണവും ഉണ്ടായിരുന്നു.
കഴിഞ്ഞദിവസം അഗ്നിസുരക്ഷാ സേന നടത്തിയ പരിശോധന വിജയകരമായിരുന്നു. ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്കറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒന്നാം തുരങ്കത്തിലെ അതേ സംവിധാനം തന്നെയാണ് രണ്ടാം തുരങ്കത്തിലും സ്ഥാപിച്ചിട്ടുള്ളത്. വൈദ്യുത തകരാര്‍ ഉണ്ടായാല്‍ ഡീസല്‍ പമ്പ് തനിയേ പ്രവര്‍ത്തനക്ഷമമാകും.
മന്ത്രി കെ. രാജന്, ടി.എന്‍. പ്രതാപന് എംപി, തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ആദിത്യ തുടങ്ങിയവര്‍ കുതിരാനിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: