റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഇനി പറയുന്ന തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. (പരസ്യ നമ്പര്‍ 1/2021-22).
ലീഗല്‍ ഓഫീസര്‍ (ഗ്രേഡ് ബി), ഒഴിവുകള്‍-2, മാനേജര്‍ ടെക്നിക്കല്‍, സിവില്‍-6, ഇലക്ട്രിക്കല്‍-3, അസിസ്റ്റന്റ് ലൈബ്രേറിയന്‍ (ഗ്രേഡ് എ)-1, ആര്‍ക്കിടെക്റ്റ് (ഗ്രേഡ് എ)-1, ക്യുറേറ്റര്‍ (ഫുള്‍ടൈം-കോണ്‍ട്രാക്ട്)-1. യോഗ്യത മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന് നടപടികള്‍, ശമ്പളം ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.rbi.org.in ല്‍ ജനുവരി 15 മുതല്‍ ലഭ്യമാകും. അപേക്ഷ ഓണ്‍ലൈനായി ജനുവരി 15 മുതല്‍ ഫെബ്രുവരി 4 വരെ സമര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: