ജോഹന്നസ്ബര്‍ഗ്: വിരാട് കോഹ്ലിയെ കൂടാതെ ഇറങ്ങിയ ഇന്ത്യന്‍ സൈന്യത്തിന് വാണ്ടറേഴ്സിലെ കോട്ട കാക്കാനായില്ല. ഇതുവരെ തോല്‍വിയറിയാത്ത വാണ്ടറേഴ്സ് പിച്ചില്‍ ഇതാദ്യമായി ഇന്ത്യ തോറ്റു- ഏഴു വിക്കറ്റിന്. 240 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാലാം ദിനത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് നേടി വിജയിച്ചു.
മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറാണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പ്പി. എല്‍ഗാര്‍ 96 റണ്‍സുമായി അജയ്യനായി നിന്നു. 188 പന്ത് നേരിട്ട എല്‍ഗാര്‍ പത്ത് ബൗണ്ടറിയടിച്ചു. 45 പന്തില്‍ മൂന്ന് ബൗണ്ടറികളുടെ മികവില്‍ 23 റണ്‍സ് എടുത്ത ബാവുമ്മയും കീഴടങ്ങാതെ നിന്നു . അഭേദ്യമായ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ എല്‍ഗാറും ബാവുമ്മയും 68 റണ്‍സ് നേടി. മഴയെ തുടര്‍ന്ന് ഇന്നലെ ആദ്യ രണ്ട് സെഷനിലും കളി മുടങ്ങി. ചായസമയത്തിനുശേഷമാണ് മത്സരം പുനരാരംഭിച്ചത്.
രണ്ടിന് 118 റണ്‍സെന്ന സ്കോറിന് കളി തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി , മൂന്നാം ദിനത്തില്‍ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറും റാസി വാന്‍ഡെര്‍ ഡുസാനും ശക്തമായ ചെറുത്ത് നില്‍പ്പാണ് നടത്തിയത്. മൂന്നാം വിക്കറ്റില്‍ റാസി വാന്‍ ഡെര്‍ ഡുസാനൊപ്പം എല്‍ഗാര്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 11 റണ്‍സെന്ന വ്യക്തിഗത സ്കോറിന് ഇന്നിങ്സ് തുടങ്ങിയ റാസിയെ വീഴ്ത്തി മുഹമ്മദ് ഷമിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. റാസി 92 പന്തില്‍ അഞ്ചു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 40 റണ്‍സ് എടുത്തു. രണ്ടാം ടെസ്റ്റില്‍ വിജയിച്ചതോടെ ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യക്കൊപ്പം എത്തി (1-1). ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയം നേടിയിരുന്നു. നിര്‍ണായകമായ മൂന്നാം ടെസ്റ്റ് ഈ മാസം 11 ന് കേപ്ടൗണില്‍ ആരംഭിക്കും.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിങ്സ് 202, ഇന്ത്യ രണ്ടാം ഇന്നിങ്സ്: 266, ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്സ് 229, ന്യൂസിലന്‍ഡ് രണ്ടാം ഇന്നിങ്സ്: എയ്ഡന്‍ മാര്‍ക്രം എല്‍ബിഡബ്ല്യു ബി താക്കുര്‍ 31, ഡീന്‍ എല്‍ഗാര്‍ നോട്ടൗട്ട് 96 , കീഗന്‍ പീറ്റേഴ്സന് എല്‍ബിഡബ്ല്യു ബി ആര്. അശ്വിന് 28, റാസി വാന്‍ ഡെര്‍ ഡുസന് സി പൂജാര ബി മുഹമ്മദ് ഷമി 40, ബാവുമ്മ നോട്ടൗട്ട് 23, എക്സ്ട്രാസ് 25 , ആകെ മൂന്ന് വിക്കറ്റിന് 243.
വിക്കറ്റ് വീഴ്ച: 1-47, 2-93, 3-175. ബൗളിങ്: ജസ്പ്രീത് ബുംറ: 17-2-70-0, മുഹമ്മദ് ഷമി 17-3-55-1, ഷാര്‍ദുല്‍ താക്കുര്‍ 16-2-47-1, മുഹമ്മദ് സിറാജ് 6-0-37-0, രവിചന്ദ്രന്‍ അശ്വിന് 11.4-2-26-1
പ്രതികരിക്കാൻ ഇവിടെ എഴുതുക: