തിരുവനന്തപുരം: കലാഭവന്‍ മണി മെമ്മോറിയല്‍ ചാരിറ്റബിള്‍ & എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ മികച്ച പത്ര റിപ്പോര്‍ട്ടര്‍ക്കുള്ള ഗ്ലോബല്‍ എക്സലെന്‍സി പുരസ്കാരം ജന്മഭൂമി ലേഖകന്‍ അനീഷ് അയിലത്തിന്.
വിവിധ മേഖലകളായ മികച്ച ജനപ്രതിനിധികള്‍, പ്രവാസി സേവനം, ചാനല്‍ റിപ്പേര്‍ട്ടിങ്, ആരോഗ്യ മേഖല, കലാ സാഹിത്യം, സാമുഹിക ഇടപെടല്‍ എന്നിവയില്‍ മികവ് തെളിയിച്ച പ്രതിഭകള്‍ക്കാണ് പുരസ്കാരങ്ങള്‍. മികച്ച ജനപ്രതിനിധികളായി എംഎല്‍എ മാരായ അഡ്വ.എം.വിന്‍സെന്റ്, യു.പ്രതിഭാഹരി, ഷാഫിപറമ്പില്‍ എന്നിവരെയാണ് തെരഞ്ഞെടുത്തത്.
ചാനല്‍ ന്യൂസ് റീഡര്മാരായ ഹാഷ്മി താജ് ഇബ്രാഹിമും എസ്.രഞ്ജിത്തും ഗോപകുമാറും പുരസ്കാരം നേടി. ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ ആര്.അരുണ്‍രാജ്, എസ്.ഷീജ, അല്‍ അമീന് എന്നിവര്‍ക്കാണ്. പുരസ്കാര വിതരണം 19 ന് വൈകിട്ട് 3ന് പ്രസ്സ് ക്ലബ് ഹാളില്‍ മന്ത്രി സജി ചെറിയാനും മന്ത്രി അഹമ്മദ് ദേവര്‍ കോവിലും ചേര്‍ന്ന് നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംപിമാരായ ശശിതരൂര്‍, കെ.മുരളീധരന്, ഡി സിസി പ്രസിഡന്റ് പാലോട് രവി, മേയര്‍ ആര്യാരാജേന്ദ്രന് എന്നിവര്‍ പകെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: