മുംബൈ റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്(ടിസ്സ്) വിവിധ ക്യാമ്പുകളിലായി 2022-23 വര്‍ഷം നടത്തുന്ന ഫുള്‍ടൈം പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്‌സുകളിലേക്കുള്ള നാഷണല്‍ എന്‍ട്രന്‍സ് ടെസ്റ്റ് (ടിസ്സ്-നെറ്റ്-2022) ഫെബ്രുവരി 26 ന്. ഇതിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 7 നകം സമര്‍പ്പിക്കാവുന്നതാണ്. പ്രവേശന വിജ്ഞാപനം https://admissions.tiss.edu ല്‍ നിന്ന് ഡൗണ്‍ലൗഡ് ചെയ്യാം. കാമ്പസുകളും കോഴ്‌സുകളും ചുവടെ.
മുംബൈ കാമ്പസ്: എംഎ സോഷ്യല്‍ വര്‍ക്ക് (ചില്‍ഡ്രന്‍ & ഫാമിലീസ്, കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ & ഡവലപ്‌മെന്റ് പ്രാക്ടീസ്, ക്രിമിനോളജി & ജസ്റ്റിസ്, ദളിത് & ട്രൈബല്‍ സ്റ്റഡീസ്, ലൈവ്‌ലി ഹുഡ് & സോഷ്യല്‍ എന്റര്‍ണര്‍ഷിപ്പ്, മെന്റല്‍ ഹെല്‍ത്ത്/പബ്ലിക് ഹെല്‍ത്ത്, വിമെന്‍ സ്റ്റാന്റേര്‍ഡ് പ്രാക്ടീസ്); എംഎ (എച്ച്ആര്‍എം & ലേബര്‍ റിലേഷന്‍സ്), എംഎ-സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ്/എഡ്യുക്കേഷന്‍; ബിഎഡ്-എംഎഡ്(ഇന്റഗ്രേറ്റഡ്- 3 വര്‍ഷം); എംഎ എഡ്യുക്കേഷന്‍, എംഎല്‍ഐഎസ്, എംഎ-ഡവലപ്‌മെന്റ് സ്റ്റഡീസ്/വിമെന്‍ സ്റ്റഡീസ്, എംഎ/എംഎസ്‌സി(റെഗുലേറ്ററി പോളിസി & ഗവേര്‍മെന്റസ്), എംഎ/എംഎസ്‌സി-അര്‍ബന്‍/വാട്ടര്‍ പോളിസി &ഗവേര്‍ണന്‍സ്, എംഎച്ച്എ, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍/ഹെല്‍ത്ത് പോളിസി, ഇക്കണോമിക്‌സ് & ഫിനാന്‍സ്), എംപിഎച്ച് സോഷ്യല്‍ എപ്പിഡെമിയോളജി, എംഎ അപ്ലൈഡ് സൈക്കോളജി (ക്ലിനിക്കല്‍ & കൗണ്‍സലിങ് പ്രാക്ടീസ്), എല്‍എല്‍എം, എംഎ ലേബര്‍ സ്റ്റഡീസ്/മീഡിയ & കള്‍ച്ചറല്‍ സ്റ്റഡീസ്, എംഎ/എംഎസ്‌സി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, സ്വാശ്രയ പ്രോഗ്രാമുകള്‍-എംഎ/എംഎസ്‌സി അനലിറ്റിക്‌സ്, എംഎ ഓര്‍ഗനൈസേഷനല്‍ ഡവലപ്‌മെന്റ് ചേഞ്ച് & ലീഡര്‍ ഷിപ്പ്.
തുല്‍ജാപ്പൂര്‍ കാമ്പസ്: എംഎ/എംഎസ്‌സി(ഡപലപ്‌മെന്റ് പോളിസ്, പ്ലാനിങ് & പ്രാക്ടീസ്), എംഎ/എംഎസ്‌സി സസ്റ്റെയിനബിള്‍ ലൈവ്‌ലി ഹുഡ് & നാച്വറല്‍ റിസോഴ്‌സ് ഗവേര്‍ണന്‍സ്, എംഎ സോഷ്യല്‍ ഇന്നൊവേഷന്‍ & എന്റര്‍പ്രണര്‍ഷിപ്പ്/സോഷ്യല്‍ വര്‍ക്ക് ഇന്‍ റൂറല്‍ ഡപലപ്‌മെന്റ്.
ഹൈദരാബാദ് കാമ്പസ്: എംഎ-എഡ്യുക്കേഷന്‍/പബ്ലിക് പോളിസി & ഗവേര്‍ണന്‍സ്/ഡവലപ്‌മെന്റ് സ്റ്റഡീസ്/നാച്വറല്‍ റിസോഴ്‌സ് & ഗവേര്‍ണന്‍സ്/റൂറല്‍ ഡവലപ്‌മെന്റ് & ഗവേഷണന്‍സ്/വിമെന്‍ സ്റ്റഡീസ്.
ഗുവാഹട്ടി കാമ്പസ്: എംഎ/എംഎസ്ഡബ്ല്യു-കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ & ഡവലപ്‌മെന്റ് പ്രാക്ടീസ്/കൗണ്‍സലിങ്/ലൈവ്‌ലിഹുഡ് & സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ്/പബ്ലിക് ഹെല്‍ത്ത്, എംഎ-ഇക്കോളജി, എന്‍വയോണ്‍മെന്റ് & സസ്‌റ്റേനബിള്‍ ഡവലപ്‌മെന്റ്/ലേബര്‍ സ്റ്റഡീസ് & സോഷ്യല്‍ പ്രൊട്ടക്ഷന്‍/പീസ്& കോണ്‍ഫ്‌ളിക്റ്റ് സ്റ്റഡീസ്/സോഷ്യോളജി & സോഷ്യല്‍ ആന്ത്രോപ്പോളജി.
അക്കാഡമിക് മികവോടെ ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ ഫീസ്, അപേക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ https://admission.tiss.edu ല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: