ന്യൂദല്‍ഹി: പ്രധാനമന്ത്രി യാദൃച്ഛികമായി റൂട്ട് മാറ്റിയതാണ് സൂരക്ഷാവീഴ്ചയ്ക്ക് കാരണമായതെന്ന പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ഛന്നിയുടെ പ്രസ്താവനയില്‍ നിറയെ പൊരുത്തക്കേടുകള്‍. കാരണം പ്രധാനമന്ത്രിയുടെ ബുധനാഴ്ചത്തെ പഞ്ചാബിലെ യാത്രാപഥത്തെക്കുറിച്ച് മുന്‍കൂട്ടി ഫുള്‍ റിഹേഴ്സല്‍ നടന്നിരുന്നു.
തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പഞ്ചാബില്‍ ഫിറോസ്പൂര്‍ സന്ദര്‍ശിക്കാമെന്ന കാര്യത്തില്‍ പഞ്ചാബ് പൊലീസ് അനുമതി നല്‍കിയിരുന്നു. ഈ യാത്രൂ റൂട്ട് സംബന്ധിച്ച് പ്രത്യേക സുരക്ഷാ സേന (എസ്പിജി)യുടെ പ്രൊട്ടോക്കോള്‍ അനുസരിച്ച് പഞ്ചാബ് പൊലീസ് ഫുള്‍ റിഹേഴ്സല്‍ നടത്തിയിരുന്നു.
കാലാവസ്ഥ മോശമായതിനാലാണ് വിമാനത്തിന് പകരം റോഡ് മാര്‍ഗ്ഗം പോകാമെന്ന് തീരുമാനിച്ചത്. ഫിറോസ്പൂരില്‍ നിന്നും 30 കിലോമീറ്റര്‍ മാത്രം അകലെ എത്തിയപ്പോഴാണ് പൊടുന്നനെ അദ്ദേഹത്തിന്റെ അകമ്പടി വാഹനം റോഡ് ബ്ലോക്കില്‍ കൂടുങ്ങിയത്. 15 മുതല്‍ 20 മിനിറ്റ് വരെ വാഹനങ്ങള്‍ കുടുങ്ങി. ഏതാനും മീറ്റര്‍ അകലം നിരവധി പ്രതിഷേധക്കാര്‍ നിരവധി ട്രക്കുകളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
‘ഏകദേശം 20ല്‍പരം ട്രാക്ടറുകള്‍ ഉണ്ടായിരുന്നു. പ്രാദേശിക തലത്തില്‍ ഗൂഢാലോചനയില്ലാതെ ഇങ്ങിനെയൊരു സംഭവം നടക്കില്ല,’ – പ്രധാനമന്ത്രിയുടെ സുരക്ഷയുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു.
പ്രധാനമന്ത്രി ബുധനാഴ്ച പഞ്ചാബിലേക്ക് പുറപ്പെടുംമുമ്പ് കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തെ എതിര്‍ക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. 700 കര്‍ഷകരുടെ രക്തസാക്ഷിത്വത്തിന് ആരാണ് കാരണക്കാര്‍ എന്ന് ചോദിച്ച് യൂത്ത് കോണ്‍ഗ്രസും ട്വീറ്റ് ചെയ്തിരുന്നു.
എന്തായാലും പ്രധാനമന്ത്രിക്ക് സുരക്ഷ നല്കുന്ന കാര്യത്തില്‍ ഗൗരവമായ തോതില്‍ വീഴ്ച സംഭവിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തുന്നു. ഇക്കാര്യത്തില്‍ പഞ്ചാബ് സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. എവിടെയാണ് വീഴ്ചയെന്ന് കാര്യം പരിശോധിച്ച് അറിയിക്കാന്‍ പഞ്ചാബ് സര്‍ക്കാരിന് കര്‍ശനമായ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: