കാട്ടാക്കട: ആയോധന കലയില്‍ പലവിഭാഗങ്ങളില്‍ റെക്കോര്‍ഡിട്ടവര്‍ നിരവധിയുണ്ട്. എന്നാല്‍ ആയിരം പൗണ്ട് വരെ പ്രഹരശേഷിയുള്ള ചൈനീസ് ആയുധമായ നെഞ്ചക്ക് കൈവിട്ടുകറക്കി അരൂജ് എന്ന ചെറുപ്പക്കാരന് കൈപ്പിടിയിലൊതുക്കിയത് അറ് റെക്കോര്‍ഡുകള്‍. അഗസ്ത്യമലയുടെ താഴ്വാരമായ കുറ്റിച്ചല്‍ കോട്ടൂര്‍ മാങ്കുടി ഉഷാഭവനില് കുട്ടന് ഉഷാകുമാരി ദമ്പതികളുടെ മകനാണ് അരൂജ്.
കൈവിരലുകള്‍ക്കിടയിലൂടെ നെഞ്ചക്ക് അതിവേഗം കറക്കി നെഞ്ചക്ക് റിസ്റ്റ് റോളിലാണ് അരൂജ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, കലാം വേള്‍ഡ് റെക്കോര്‍ഡ്, നോബല്‍ വേള്‍ഡ് റെക്കോര്‍ഡ്, ബ്രാവോ ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് എന്നിങ്ങനെ ആറ് റെക്കോര്‍ഡുകള്‍ക്ക് ഉടമയായത്. പതിനഞ്ചുമിനിട്ട് നേരം തുടര്‍ച്ചയായി നെഞ്ചക്ക് അനായാസം കറക്കിയാണ് അരൂജ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. അഞ്ചുവയസ് മുതല്‍ കുങ്ഫു ആന്‍ഡ് യോഗ ഫെഡറേഷന് കേരളയുടെ കീഴില്‍ കുങ്ഫു അഭ്യസിക്കുകയാണ് അരൂജ്. തിരുവനന്തപുരത്തെ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ആയ അരൂജ് ഷാവോലിന്‍ കുങ്ഫുവില്‍ സെക്കന്‍ഡ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് ആണ്.
നെഞ്ചക്ക് ഉപയോഗിച്ച് സ്പാര്‍ക്ക് ഉണ്ടാക്കി തീ കത്തിക്കുക, കിക്ക് ചെയ്തു ബോട്ടില്‍ ക്യാപ് തെറിപ്പിക്കുക, കെട്ടിവച്ച തീപ്പെട്ടികൊള്ളികള്‍ കിക്ക് ചെയ്തു കത്തിക്കുക, നെഞ്ചക്ക് ഉപയോഗിച്ച് ബോട്ടില്‍ ക്യാപ് തെറിപ്പിക്കുക തുടങ്ങി വ്യത്യസ്തമായ നിരവധി വിസ്മയ പ്രകടനങ്ങളും അരൂജ് നടത്തുന്നുണ്ട്. ഷാവോലിന്‍ കുങ്ഫുവില്‍ കഴിഞ്ഞ പത്തുവര്‍ഷമായി അരൂജ് നിരവധിപേര്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. കൂടാതെ ഇന്തോനേഷ്യന്‍ ആര്‍ട്ട് ആയ പെന്‍സാക് സിലാട്ട് എന്ന സ്പോര്‍ട്സ് ആര്‍ട്ടും പഠിപ്പിക്കുന്നുണ്ട്.
ആയോധനകല ജീവിതവ്രതമാക്കിയ അരൂജ് തന്റെ അറിവുകള്‍ മറ്റുള്ളവരിലേക്ക് പകരാന്‍ സെല്‍ഫ് ഡിഫെന്‍സ് ബൈ അരൂജ് (ടലഹള ഉലളലിരല യ്യ അൃീീഷ) എന്ന യൂട്യൂബ് ചാനലിലൂടെ പ്രകടനങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ഭാര്യ സംഗീത സത്യന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: