കണ്ണൂര്‍: മാവേലി എക്സ്പ്രസില്‍ ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുകയും സ്ത്രീ യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ട്വിസ്റ്റ്. എസ്എസ്ഐ പ്രമോദിനെ മര്‍ദനത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയതു മണിക്കൂറുകള്‍ക്കം കേസിലെ കുഴപ്പക്കാരനെ പോലീസ് കണ്ടെത്തി. കൂത്തുപറമ്പ് നിര്‍വേലി സ്വദേശിയും ഇപ്പോള്‍ ഇരിക്കൂറില്‍ താമസക്കാരനുമായ പൊന്നന് ഷമീര്‍ കുഴപ്പക്കാരാണെന്ന് വ്യക്തമായി. മാലപിടിച്ചു പറിക്കല്‍, ഭണ്ഡാരം മോഷണം അടക്കം മൂന്ന് കേസിലെ പ്രതിയാണ് പൊന്നന് ഷമീര്‍.
ടിക്കറ്റില്ലാത്തതിന് യാത്രക്കാരനെ കയ്യേറ്റം ചെയ്തെന്ന ആരോപണത്തില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. വസ്തുത മറച്ചുവെച്ച് പൊലീസിനെ മാത്രം കുറ്റപ്പെടുത്തുന്ന തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത് ആരാണ് എന്നും പൊലീസ് പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതിന് പിന്നില്‍ രണ്ട് പേര് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിലപാട്.
സ്ത്രീ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന സമയത്ത് നോക്കിനിന്ന രണ്ടുപേരാണ് ഇതിനുപിന്നില്‍. വനിതാ യാത്രക്കാര്‍ ഷമീറിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ സഹായത്തിനു അഭ്യര്‍ത്ഥിച്ചപ്പോളും ഇവര്‍ നോക്കി നില്‍ക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാല്‍, ക്രിമിനല്‍ കേസിലെ പ്രതിയെ തിരിച്ചറിയാത്തതും പോലീസിന്റെ വീഴ്ചയാണെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: