ചാത്തന്നൂര്‍: ഉളിയനാട് പാറയില്‍ അപ്പൂപ്പന്‍കാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് ഘോഷയാത്ര നടക്കുമ്പോള്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി ഓഫ് ചെയ്തു ക്ഷേത്രോത്സവം തടസ്സപ്പെടുത്താന്‍ ശ്രമം.
തിരുവുത്സവ ദിവസമായ ശനിയാഴ്ച വൈകിട്ട് ഗജവീരന്മാരും കെട്ടുകാഴ്ചയും താലപ്പൊലിയുമായി ബാലികമാരും കാരംകോട് കിണറുമുക്ക് ജങ്ഷനില്‍ അണിനിരന്നപ്പോഴാണ് ഈ ഭാഗത്തെ വൈദ്യുതി വിച്ഛേദിച്ചത്. തുടര്‍ന്ന് ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തുംവരെ വൈദ്യുതി പണ്ടുന:സ്ഥാപിച്ചില്ല. ക്ഷേത്രം ഭാരവാഹികളും ഭക്തരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വൈദ്യുതിബന്ധം പുന:സ്ഥാപിക്കാന്‍ സംഭവസ്ഥലത്ത് തന്നെ ഉണ്ടായിരുന്ന കെഎസ്ഇബി അധികൃതര്‍ തയ്യാറായില്ല. ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തി അരമണിക്കൂറിന് ശേഷമാണ് പുന:സ്ഥാപിച്ചത്.
രാവിലെ മുതല്‍ തന്നെ നിരവധി തവണ ക്ഷേത്രത്തിലേക്കുള്ള വൈദ്യുതി ബന്ധം ഇവര്‍ ഇല്ലാതാക്കിയെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതിനിടയില്‍ ക്ഷേത്രഉത്സവ സമയത്ത് ഒരു സംഘം ബൈബിള്‍ പോലുള്ള പുസ്തകവും ലഘുലേഖകളും ഭക്തര്‍ക്കിടയില്‍ വിതരണം ചെയ്തതായും ഭക്തര്‍ പറയുന്നു. ക്ഷേത്ര ഉത്സവം അലങ്കോലമാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രകമ്മിറ്റിയും ഭക്തരും പോലീസിന് പരാതി നല്കി. കാരംകോട് സംസ്കൃതി കലാകേന്ദ്രം പ്രവര്‍ത്തകരും പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: