കൊല്ലം: ആനന്ദവല്ലീശ്വരം ക്ഷേത്രത്തില്‍ പുതുവത്സരദിനത്തില്‍ അഭയം തേടിയ നന്ദിനി പശുവിനെ കയ്യൊഴിയാന്‍ ദേവസ്വം ബോര്‍ഡ് ശ്രമം. പശുവിനെ നോക്കാന്‍ ജീവനക്കാര്‍ ഇല്ലെന്നും ദേവസ്വം ബോര്‍ഡ് ഗോശാല നിര്‍മിക്കാനുള്ള അനുമതി വാങ്ങണമെന്നും സബ് ഗ്രൂപ്പ് ഓഫീസര്‍ പറഞ്ഞു. അതേസമയം ഭക്തജനങ്ങളും ക്ഷേത്ര ഉപദേശക സമിതിയും പ്രതിഷേധവുമായി രംഗത്തുണ്ട്.
പുതുവത്സരദിനത്തില്‍ രാവിലെ 6.30നാണ് പശു ആനന്ദവല്ലീശ്വരം ക്ഷേത്രത്തില്‍ ഗോപുരത്തിന് മുന്നില്‍ നിന്നും ശ്രീകോവിലിന് നേരെ നോക്കി അലമുറയിട്ട് കരയുന്ന നിലയില്‍ കണ്ടത്. ഏറെ നേരം കഴിഞ്ഞിട്ടും പോകാതായതോടെ ജീവനക്കാര്‍ പശുവിനെ പുറത്താക്കാന്‍ നോക്കി. എന്നാല്‍ സദ്യാലയം വഴി വീണ്ടും ക്ഷേത്രത്തിന് അകത്ത് കയറി പടിഞ്ഞാറുള്ള മഹാദേവന്റെ ശ്രീകോവിലിന് മുന്നില്‍ പശു നിലയുറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: