പാലക്കാട്: ദേശീയപാത കുതിരാന്‍ തുരങ്കത്തിനുള്ളില്‍ വാഹനങ്ങളുടെ കൂട്ടിയിടി. ഒരാള്‍ക്ക് പരിക്ക്. വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയില്‍ കുതിരാനിലെ ഇടത് തുരങ്കത്തിലൂടെ തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
തുരങ്കത്തിനുള്ളില്‍ കാറും, ബൈക്കും, ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിനു പുറകില്‍ ബൈക്കും, ബൈക്കിന് പുറകില്‍ ടോറസ് ലോറിയും ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികനായ തൃശൂര്‍ ചേലക്കര സ്വദേശി ലാലു (52)വിനാണ് പരിക്കേറ്റത്. ഇയാളെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് തുരങ്കത്തിലൂടെയുള്ള വാഹന ഗതാഗതം ഒരു മണിക്കൂറോളം സ്തംഭിച്ചു. ക്രയിന്‍ ഉപയോഗിച്ച് അപകടം സംഭവിച്ച വാഹനങ്ങള്‍ നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്.
കഴിഞ്ഞ ജൂലൈ 31 മുതല്‍ കുതിരാനിലെ ഇടത് തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുത്തതിന് ശേഷം ആദ്യമാണ് തുരങ്കത്തിനുള്ളില്‍ അപകടം ഉണ്ടാകുന്നത്. രണ്ടാം തുരങ്കത്തിന്റെ നിര്‍മാണത്തിന്റെ ഭാഗമായി നിലവിലെ കുതിരാനിലെ റോഡ് പൊളിച്ച് തുടങ്ങിയ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ തുരങ്കത്തിലൂടെയുള്ള യാത്ര ദുഷ്കരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: