തിരുവനന്തപുരം: കേരളത്തിലെത്തുമ്പോള്‍ ട്രെയിനുകള്‍ക്ക് വേഗം കുറവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജധാനി എക്‌സ്പ്രസ് മറ്റു സംസ്ഥാനങ്ങളില്‍ 102 കിലോമീറ്റര്‍ വേഗത്തില്‍ ഓടുമ്പോള്‍ കേരളത്തില്‍ 55 കിലോമീറ്ററാണ്. റെയില്‍വേ ലൈന്‍ വികസിപ്പിക്കാന്‍ റെയില്‍വേ പല തവണ മുന്നോട്ട് വന്നിട്ടും സംസ്ഥാനം ഭരിച്ച സര്‍ക്കാരുകള്‍ സഹകരിച്ചില്ലെന്ന വസ്തുത മറച്ചുവെച്ചാണ് കോടിയേരിയുടെ വിമര്‍ശനം
കെ റെയില്‍ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും അദേഹം പറഞ്ഞു. കേന്ദ്രസഹായമില്ലെങ്കിലും കെറെയില്‍ പദ്ധതി നടപ്പാക്കും. 1.18 ലക്ഷം കോടിയാണ് യു.ഡി.എഫ്. പദ്ധതിക്കു വിഭാവനം ചെയ്തത്. അതിന്റെ പകുതി തുകയേ ഇപ്പോള്‍ വേണ്ടിവരൂ. പദ്ധതിക്കുവേണ്ടി ഭൂമി നഷ്ടമാകുന്നവരുടെ പ്രശ്‌നങ്ങള്‍ സി.പി.എം. ഏറ്റെടുക്കും. അവരുടെ പുനരധിവാസം ഉറപ്പാക്കും. ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കും. ഇതിനായി ബൃഹത്തായ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ബിജെപിയുടെ ഭരണം അവസാനിപ്പിക്കാന്‍ കഴിയുമെന്നും കോടിയേരി അവകാശപ്പെട്ടു.
മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ബിജെപിയേയോ ആര്‍എസ്എസിനേയോ എതിര്‍ക്കാന്‍ കഴിയുന്നില്ല. എതിര്‍പ്പുകള്‍കണ്ടു പിന്‍മാറുന്നതല്ല പിണറായി സര്‍ക്കാരെന്നും കോടിയേരി പറഞ്ഞു. രാഷ്‌ട്രീയ എതിര്‍പ്പു കാരണം സില്‍വര്‍ലൈനിന് കേന്ദ്രം സഹായം നല്‍കുന്നില്ല. കേന്ദ്രം സഹായിക്കുന്നില്ലെന്നുപറഞ്ഞ് നിസ്സഹായരായി ഇരുന്നാല്‍ കേരളത്തിന്റെ ഭാവി ഇരുളടയുമെന്നും അദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: