Categories: India

തെലുങ്കാന ബിജെപി പ്രസിഡന്‍റ് ബണ്ടി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തു; അറസ്റ്റ് ഓഫീസില്‍ നിന്ന്; മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജ്ജ്

തെലുങ്കാനയിലെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് ബണ്ടി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്ത് മുഖ്യമന്ത്രി കെ.സി. ചന്ദ്രശേഖരറാവുവിന്‍റെ പൊലീസ്.

Published by

ഹൈദരാബാദ്; തെലുങ്കാനയിലെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് ബണ്ടി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്ത് മുഖ്യമന്ത്രി കെ.സി. ചന്ദ്രശേഖരറാവുവിന്റെ പൊലീസ്.

രാത്രി ബിജിപെയുടെ പാര്‍ട്ടി ഓഫീസിലേക്ക് ബലംപ്രയോഗിച്ച് കടന്നുവന്നാണ് പൊലീസ് ബണ്ടി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഓഫീസില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് തല്ലിച്ചതക്കുകയും ചെയ്തു.

തെലുങ്കാനയില്‍ അധ്യാപകരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബണ്ടി സഞ്ജയ് കുമാറും പ്രവര്‍ത്തകരും രാത്രി ഓഫീസില്‍ ധര്‍ണ്ണനടത്തിയിരുന്നു. ബണ്ടി സഞ്ജയ് കുമാറിന്റെ കരിംനഗറിലുള്ള ലോക്‌സഭാ ഓഫീസില്‍ നിന്നായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

തെലുങ്കാനയിലെ ബിജെപിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ മുഖ്യമന്ത്രി കെ.സി. ചന്ദ്രശേഖരറാവു അസ്വസ്ഥനാണ്. ഈ അറസ്റ്റിന് പിന്നില്‍ ബിജെപിയെ തകര്‍ക്കുക എന്ന ലക്ഷ്യം കൂടിയുണ്ടെന്നറിയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക