സഞ്ജയ് അഗര്‍വാള്‍
(സെക്രട്ടറി, കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ വകുപ്പ്)
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കാര്‍ഷിക മേഖലയുടെ വിഹിതം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉത്തരോത്തരം വര്‍ധിക്കുമ്പോള്‍, രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക ഘടനയില്‍ കൃഷിയുടെ പ്രാധാന്യം ഈ സൂചകത്തിനും അപ്പുറത്തേയ്ക്കു പോകുന്നു. പ്രധാനമായും ഇന്ത്യയിലെ മൂന്നിലൊന്നു കുടുംബങ്ങളും ഗ്രാമീണ കാര്‍ഷിക വരുമാനത്തെ ഉപജീവിക്കുന്നു. ഉയരുന്ന വരുമാനത്തോടു കൂടി, വളരുന്ന ജനസംഖ്യയുള്ള രാജ്യം ഭക്ഷ്യസുരക്ഷയ്ക്കായി ആശ്രയിക്കുന്നത് പയര്‍ വര്‍ഗ വിളകളുടെയും, പഴം പച്ചക്കറികളുടെയും ഉല്പാദന വര്‍ധനവിനെയാണ്. ഇതിനായി അതിവേഗത്തില്‍ ഉല്പാദനപരവും മത്സരക്ഷമവും, വ്യത്യസ്തവും, സുസ്ഥിരവുമായ കാര്‍ഷിക മേഖല ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു.
ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ സമഗ്രവും, ഉല്പാദനപരവും, അന്താരാഷ്ട്രതലത്തില്‍ മത്സരക്ഷമവും, വൈവിധ്യവുമായ കാര്‍ഷിക മേഖലയ്ക്ക് ശക്തമായ അടിത്തറയിടാനുള്ള പൊതു പരിപാടികളും നയരൂപീകരണ നടപടികളും ആരംഭിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. ഇതിനു പിന്നില്‍ പ്രധാനമന്ത്രിയുടെ മാത്രം ദീര്‍ഘവീക്ഷണമാണ്.
കര്‍ഷകര്‍ക്ക് വരുമാനം വര്‍ധിപ്പിക്കുന്നതിനും കൃഷിയും, അനുബന്ധ പ്രവര്‍ത്തനങ്ങളും, ഇതര വീട്ടാവശ്യങ്ങളും മറ്റുമായി ബന്ധപ്പെട്ട ചെലവുകള്‍ നേരിടുന്നതിന് നിശ്ചിതതരത്തിലുള്ള സുസ്ഥിരസാമ്പത്തിക സഹായം നല്‍കണമെന്ന് പല സാമ്പത്തിക വിദഗ്ധരും നിര്‍ദ്ദേശിക്കുകയുണ്ടായി.
രാജ്യത്തെ കാര്‍ഷിക കുടുംബങ്ങള്‍ക്ക് ഇത്തരം അനുബന്ധ വരുമാന സഹായത്തിന്റെ ആവശ്യം പരിഗണിച്ച് 2019 ഫെബ്രുവരി 24 -ന് മികച്ച ഒരു കര്‍ഷക ക്ഷേമ പദ്ധതിക്ക് – പ്രധാന് മന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് (പിഎം കിസാന്‍) പ്രധാനമന്ത്രി തുടക്കം കുറിച്ചു. അര്‍ഹരായ കൃഷീവല കുടുംബങ്ങള്‍ക്ക് നാലു മാസം കൂടുമ്പോള്‍ 2000 രൂപ വീതം പ്രതിവര്‍ഷം 6000 രൂപ നല്‍കുന്നതാണ് ഈ പദ്ധതി. തുക കൃഷിക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭ്യമാക്കുകയാണ്.
ഈ പദ്ധതി തുടങ്ങിയതിനു ശേഷം പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അത്ര ജനകീയമായി. പദ്ധതി നിരവധി നാഴികക്കല്ലുകള്‍ പിന്നിട്ടു. മാത്രവുമല്ല ഇതിനു പിന്നിലെ ദീര്‍ഘവീക്ഷണത്തിനും, മാനദണ്ഡത്തിനും, അര്‍ഹരായ കൃഷിക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് തടസമില്ലാതെ തുക എത്തിക്കുന്ന രീതിക്കും ലോകബാങ്ക് ഉള്‍പ്പെടെയുള്ള അനേകം സ്ഥാപനങ്ങളില്‍ നിന്ന് വലിയ അഭിനന്ദനങ്ങളും ലഭിച്ചു. പിഎം കിസാന്‍ പദ്ധിയുടെ ആനുകൂല്യങ്ങള്‍ ഭൂരിഭാഗം കൃഷിക്കാരിലും എത്തി എന്നതും ഒരു ചോര്‍ച്ചയും കൂടാതെ മുഴുവന്‍ തുകയും അവര്‍ക്കു കൈപ്പറ്റാനായി എന്നുമാണ്, ഉത്തര്‍ പ്രദേശിലെ കൃഷിക്കാര്‍ക്കിടയില്‍ അന്താരാഷ്ട്ര ഭക്ഷ്യ നയ ഗവേഷണ സ്ഥാപനം നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നത്. കൃഷിയെ മാത്രം ഉപജീവിക്കുന്നവര്‍ക്ക് ഈ പദ്ധതി നിര്‍ണായക സഹായമായി എന്നും ഈ പഠനം വെളിപ്പെടുത്തുന്നു.
നിലവില്‍ ഇതുവരെ 11 കോടിയലധികം അര്‍ഹരായ കൃഷീവല കുടുംബങ്ങള്‍ പിഎം കിസാന്‍ പദ്ധതിയുടെ ആനുകൂലങ്ങള്‍ അനുഭവിക്കുന്നു. ഇതിനോടകം 1,60,982 കോടി രൂപയാണ് ഈ കുടംബങ്ങള്‍ക്കായി അനുവദിച്ചത്. കോവിഡ് കാലത്തു മാത്രം 1.07.484 കോടി രൂപയാണ് ഈ പദ്ധതി വഴി വിതരണം ചെയ്തത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതിനോടകം 44,689 കോടി രൂപയും. ഇതിന്റെ 10-ാം ഗഡു 2022 ജനുവരി 1 ന് പ്രധാനമന്ത്രി വിതരണം ചെയ്യും. ഇത് ഏകദേശം 65,000 കോടി വരും.
വന്‍ തോതിലുള്ള പദ്ധതികള്‍ക്കു പതിവുള്ളതു പോലെ, പിഎം കിസാനും നടത്തിപ്പില്‍ അനേകം വെല്ലുവിളികളെ വിജയപൂര്‍വം തരണം ചെയ്തു. സ്വഭാവത്തിലും, സംവിധാനത്തിലും, തുക കൈമാറുന്ന രീതിയിലും തുടര്‍ച്ചയായ പരിഷ്കാരങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഗുണഭോക്താക്കള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങളുടെ സുഗമവും ത്വരിതവുമായ കൈമാറ്റം ഉറപ്പാക്കുന്നതിന് നടപടിക്രമം അനുസരിച്ചുള്ള പ്രചാരണപരിപാടി കളും ഇടപെടലുകളും കാലാകാലങ്ങളില്‍ നടപ്പിലാക്കുന്നുണ്ട്. രാജ്യത്തെ കൃഷിക്കാരുടെ ക്ഷേമത്തിനായുള്ള ഈ ഉദാര പരിപാടിക്ക് എല്ലാ സംസ്ഥാനങ്ങളും ഉദാര സംഭാവനകള്‍ ഉറപ്പാക്കുന്നതിന് സാഹചര്യം അനുസരിച്ച് കാലാകാലങ്ങളില്‍ പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്കരിക്കാറുണ്ട്. സഹകരണ സംയുക്ത ഭരണത്തിന്റെ തിളങ്ങുന്ന ഉദാഹണമാണിത്. പദ്ധതിയില്‍ അംഗമാകാനുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ ലളിതമാണ്. നേരത്തെ ഗവണ്മെന്റ് ഇതിനായി നിയമിച്ചിരിക്കുന്ന നോഡല്‍ അഥവ റവന്യു ഓഫീസറുടെ സാക്ഷ്യപത്രം അംഗത്വത്തിന് ആവശ്യമായിരുന്നു. ഇപ്പോള്‍ കൃഷിക്കാര്‍ക്ക് നേരിട്ട് പിഎം കിസാന്‍ വെബ് പോര്‍ട്ടലില്‍ ഫാര്‍മര്‍ കോര്‍ണറിലൂടെ സ്വയം രജിസ്റ്റര്‍ ചെയ്യാം. ഡാറ്റാ ബേസിലെ പേരുകള്‍ ആധാര്‍കാര്‍ഡിലുള്ളതുപോലെ തിരുത്തുന്നതിനും സൗകര്യമുണ്ട്. കിട്ടിയ തുകയുടെ വിശദാംശങ്ങളും ഫാര്‍മര്‍ കോര്‍ണറില്‍ ലഭ്യമാണ്. ഗുണഭോക്താക്കളുടെ വില്ലേജ് തിരിച്ചുള്ള വിവരങ്ങളും ഇവിടെ നിന്നു ശേഖരിക്കാം. പദ്ധതിയില്‍ ഇനിയും അംഗമാകാത്ത കൃഷിക്കാരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍, രാജ്യമെമ്പാടുമുള്ള കോമണ്‍ സര്‍വീസ് സെന്ററുകളെ അധികാരപ്പെടുത്തിയിട്ടുണ്ട്. നാമമാത്ര ഫീസ് നല്കിയാല് മതിയാവും. കൃഷിക്കാരുടെ അംഗത്വ രജിസ്ട്രേഷന് കൂടുതല്‍ കര്‍ഷക സൗഹൃദമാക്കുന്നതിന് ഇന്ത്യ ഗവണ്മെന്റ് പ്രത്യേക മൊബൈല്‍ ആപ്പും ആരംഭിച്ചു കഴിഞ്ഞു. പദ്ധതി നിര്‍വഹണത്തില്‍ ഇനിയും സുതാര്യത കൊണ്ടുവരുന്നതിന് ഗ്രാമസഭാ തലത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടത്താന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.ചില സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ ഈ സോഷ്യല്‍ഓഡിറ്റ് പൂര്‍ത്തിയാക്കി കഴിഞ്ഞു.
പിഎം കിസാന്‍ പദ്ധതിയില്‍ കൃഷിക്കാരുടെ പേരു രജിസറ്റര്‍ ചെയ്യുന്നതിനും ലഭിച്ച ആനുകൂല്യങ്ങള്‍ ഉപയോഗിക്കുന്നതിനും കൃഷിക്കാരെ സഹായിക്കാന്‍ നമ്മുടെ കാര്‍ഷിക സ്ഥാപനങ്ങള്‍ മുന്നില്‍ ഉണ്ടായിരുന്നു. കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ വഴി ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതില്‍ പിഎം കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ 36 ശതമാനം മുന്നിലാണ്. അതായത് പിഎം കിസാന്‍ പദ്ധതിയുടെ സാന്നിധ്യം കൃഷിവിജ്ഞാന്‍ കേന്ദ്രങ്ങളില്‍ അതിശയകരമായ ഫലങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. കൃഷി വിജിഞാന കേന്ദ്രങ്ങള്‍ വഴി ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം ഉത്തേജിപ്പിക്കുന്നതില്‍ പിഎം കിസാന്‍ പദ്ധതിയുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ് എന്ന് ഇത് വ്യക്തമാക്കുന്നു. വിജ്ഞാന കേന്ദ്രങ്ങളാകട്ടെ കാര്‍ഷിക മേഖലയില്‍ ഉല്പാദനപരമായ നിക്ഷേപം നടത്താന്‍ കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
അന്താരാഷ്ട്ര ഭക്ഷ്യ നയ ഗവേഷണ സ്ഥാപന പഠനം വെളിപ്പെടുത്തിയിരിക്കുന്നതനുസരിച്ച് പിഎം കിസാന്‍ പദ്ധതിയില്‍ നിന്നു പണം ലഭിക്കുന്ന കൃഷിക്കാരില്‍ ഭൂരിഭാഗവും അത് വിത്ത്, വളം, കീടനാശിനികള്‍ എന്നിവ വാങ്ങുന്നതിന് ഉപയോഗിക്കുകയാണ്. കോവിഡ് ലോക് ഡൗണ്‍ കാലത്ത് ഗവണ്മെന്റെ് നല്കിയ പണം കാര്‍ഷിക മേഖലയിലാണ് നിക്ഷേപിക്കപ്പെട്ടത് എന്നും ഈ പഠനം ചൂണ്ടിക്കാട്ടുന്നു.
പദ്ധതിയുടെ വിവിധ സംസ്ഥാനങ്ങളിലെ ചില ഗുണഭോക്താക്കളു മായി സംസാരിക്കാന്‍ അവസരം ലഭിച്ചു. ഇതില്‍ ഒരാള്‍ ഉത്തരാഖണ്ഡ് ഗാര്‍വാള്‍ ജില്ലയിലെ പൗരി എന്ന ഗ്രാമത്തില്‍ താമസിക്കുന്ന യശ്വന്ത് സിങ്ങാണ്. തന്റെ 0.40 ഹെക്ടര്‍ കൃഷി ഭൂമിയില്‍ അദ്ദേഹം എല്ലാ പയര്‍ വര്‍ഗ്ഗ വിളകളും കൃഷി ചെയ്യുന്നു. പിഎം കിസാന്‍ പദ്ധതി വഴി ലഭിച്ച പണം ഉപയോഗിച്ച് അദ്ദേഹം കാര്‍ഷിക അസംസ്കൃത വസ്തുക്കളും ജലസേചനത്തിനുള്ള പൈപ്പുകളും വാങ്ങി. ഈ പദ്ധതി പ്രത്യക്ഷമായും പരോക്ഷമായും തന്റെ വരുമാനം വര്‍ധിപ്പിച്ചു എന്ന് അദ്ദേഹം വിശ്വസിക്കുന്നു. വിളകള്‍ക്ക് വേണ്ട അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിന് തുക സഹായമായി. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള പ്രധാന സഹായമായി അത് മാറി.
ജമ്മുകാഷ്മീരിലെ കത്വ ജില്ലക്കാരനായ രാകേഷ് കുമാറിനു പറയാനുള്ളതും ഇതു തന്നെ. തന്റെ നാല് ഏക്കര്‍ കൃഷിയിടത്തില്‍ അദ്ദേഹത്തിന്റെ വിള കരിമ്പാണ്. കോവിഡ് കാലത്ത് കൃഷിക്ക് ആവശ്യമായ വളവും കീടനാശിനികളും വാങ്ങാന്‍ അദ്ദേഹം വളരെ ക്ലേശിച്ചു. എന്നാല്‍ പിഎം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത് അദ്ദേഹത്തിനും കുടംബത്തിനും വലിയ ആശ്വാസമായി. ഈ പണം ഉപയോഗിച്ച് അദ്ദേഹം കൃത്യ സമയത്തു തന്നെ വിത്തും വളവും മറ്റും വാങ്ങി.
ഇതാണ് പിഎം കിസാന്‍ പദ്ധതിയുടെ പ്രാധാന്യം. ആദ്യമായാണ് വില നയം ഉപയോഗിക്കാതെ കൃഷിക്കാര്‍ക്ക് നേരിട്ട് വരുമാനം തന്നെ കൈമാറുന്നത്. കൃഷിക്കും സാങ്കേതിക വിദ്യയ്ക്കും ചെലവഴിക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്ന ചെറുകിട. നാമാത്ര, നിര്‍ധന കൃഷിക്കാര്‍ക്ക് ഇത് വലിയ സഹായമായി. കൃഷിയില്‍ ഊന്നല്‍ നല്കുന്ന കര്‍ഷകാനുകൂല വളര്‍ച്ചാ തന്ത്രം ഉള്‍്പ്പെടെ വിശാലമായ ഗ്രാമ വികസനത്തിനുള്ള സുപ്രധാന പൂരകമായി ഇത് പ്രയോജനപ്പെടും. ആത്യന്തികമായി കൃഷിക്കാരുടെ വരുമാന വര്‍ധനവിലേയ്ക്ക് നയിക്കുകയും ചെയ്യും.
അന്താരാഷ്ട്ര ഭക്ഷ്യ നയ ഗവേഷണ സ്ഥാപന പഠന പ്രകാരം പല സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന കൃഷിക്കാര്‍ക്ക് പിഎം കിസാന്‍ പദ്ധതി വഴി കൈമാറിക്കിട്ടയ പണം വലിയ ആശ്വാസമായി. മൊത്തത്തില്‍ ഈ സംസ്ഥാനങ്ങളിലെ 89- 94 ശതമാനം കുടുംബങ്ങള്‍ക്കും നേരിട്ടുള്ള ഈ പണം കൈമാറ്റത്തിന്റെ പ്രയോജനം ലഭിച്ചു. കുറഞ്ഞ കൈമാറ്റ ചെലവ്, നാമാത്ര ചോര്‍ച്ച, ഉടന്‍ പണം തുടങ്ങിയവ ഇത്തരം കൃഷിക്കാരെ സംബന്ധിച്ചിടത്തോളം, ഈ സംവിധാനം ശക്തമായ കാര്യമായി.പിഎം കിസാന്‍ പദ്ധതിയുടെ പത്താമത് ഗഡു 2022 ജനവരി ഒന്നിന് പ്രധാന മന്ത്രി ശ്രീ.നരേന്ദ്ര മോദി വിതരണം ചെയ്തു . രാജ്യത്തെ അര്‍ഹരായ പത്തു കോടിയിലേറെ കൃഷിക്കാര്‍ക്ക് 20000 കോടിയിലേറെ രൂപയാണ് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് ഏതാനും മിനിറ്റുകള്‍ കൊണ്ട് എത്തുന്നത്. എന്നാല്‍ ഈ പദ്ധതിയുടെ ആശ്ചര്യകരമായ സ്വാധീനം കൃഷിക്കാരുടെ ആവശ്യങ്ങളില്‍ നേരിട്ടു പ്രയോജനപ്പെട്ടുകൊണ്ട് അവരുടെ ജീവിതങ്ങളിലാണ് പ്രതിഫലിക്കുക. ഇതിനിടയില്‍ മറ്റാരുമില്ല, ഇന്ത്യയുടെ പ്രധാനമന്ത്രി മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: