Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുതുവര്‍ഷം ഹൈന്ദവധര്‍മത്തില്‍

ഇന്ന് പല രാജ്യങ്ങളും ജനുവരി ഒന്ന് പുതുവര്‍ഷമായി ആഘോഷിക്കുന്നില്ല. അപ്പോള്‍, ഇത്രയും ശേഷ്ഠ്രമായ സംസ്‌കാരമുള്ള നാം ഭാരതീയര്‍ പുതുവര്‍ഷം ജനുവരി ഒന്നിന് ആഘോഷിക്കേണ്ടതുണ്ടോ?

നന്ദകുമാര്‍ കൈമള്‍byനന്ദകുമാര്‍ കൈമള്‍
Jan 3, 2022, 06:00 am IST
inSamskriti

ഇന്ന് ലോകം മുഴുവന്‍ ഗ്രിഗോറിയന്‍ കലണ്ടറാണ് ഉപയോഗിക്കുന്നത്. പക്ഷേ ഇന്നും നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന ഹൈന്ദവ പഞ്ചാംഗം എന്താണ്, അതിന്റെ ചരിത്രം, കണക്കുകൂട്ടല്‍ ഇതിനെക്കുറിച്ച് നാം അറിയാന്‍ ശമ്രിക്കുന്നില്ല. പുതുവര്‍ഷം ജനുവരി ഒന്നിന് ആഘോഷിക്കുന്നതിനു പിന്നില്‍ ശാസ്ത്രം എന്തെങ്കിലും ഉണ്ടോ? ഇല്ല. ഗ്രിഗോറിയന്‍ കലണ്ടറില്‍ പണ്ടു പത്തു മാസങ്ങളെ ഉണ്ടായിരുന്നുള്ളൂ.  

പിന്നീട് പലവട്ടം തിരുത്തി തയ്യാറാക്കിയ കലണ്ടറാണ് ഇന്നുള്ള ഗ്രിഗോരിയന്‍ കലണ്ടര്‍. അതിന് ശാസ്ത്രാധാരമില്ല. പുതുവര്‍ഷാരംഭ ദിനത്തിന് സൃഷ്ടിയുമായി ബന്ധം വേണം. ഹിന്ദു ധര്‍മപ്രകാരം ചൈത്ര ശുക്ല പ്രതിപദ ദിവസമാണ് പുതുവര്‍ഷാരംഭം. ബ്രഹ്മാണ്ഡം സൃഷ്ടിക്കപ്പെട്ട ദിനമാണ് ചൈത്രമാസ ശുക്ലപക്ഷ പ്രതിപദ എന്നത്. നമ്മുടെ ഋഷിമുനിമാര്‍ ത്രികാലജ്ഞാനികളായിരുന്നു. ബ്രഹ്മാണ്ഡത്തിന്റെ ഉത്പത്തി മുതല്‍ ഇന്നു വരെയുള്ള സമയം അവര്‍ കണക്കു കൂട്ടിയിട്ടുണ്ട്. ഇന്ന് നടക്കുന്നത് 15,55,21,96,08,53,123-ാം വര്‍ഷമാണ്, എന്നാല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ഇന്ന് 2021 വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ.

ഹൈന്ദവരില്‍ ഭൂരിഭാഗവും പാശ്ചാത്യ ആചാരങ്ങളെ അന്ധമായി അനുകരിക്കുന്നതില്‍ ഊറ്റം കൊള്ളുന്നു. ധര്‍മപഠനത്തിന്റെ അഭാവവും സനാതന ധര്‍മത്തിന്റെ ശേഷ്ഠ്രതയെക്കുറിച്ചുള്ള അറിവില്ലായ്‌മയുമാണ്  ഹൈന്ദവരുടെ ഈ അവസ്ഥയ്‌ക്ക്  കാരണം. ഹിന്ദു പുതുവത്സരം യുഗാദി ദിവസം ആരംഭിക്കുന്നു എന്ന വസ്തുത മിക്ക ഹിന്ദുക്കളും അവഗണിക്കുകയാണിന്ന്.  

ശാസ്ത്രീയമായ  ഭാരതീയ കാലഗണന

ജനുവരി ഒന്ന്  പുതുവര്‍ഷാരംഭമായി ആഘോഷിക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. 1582 ല്‍, അതായത് ഗ്രിഗോറിയന്‍ കലണ്ടര്‍ ആരംഭിക്കുന്നതിനു മുമ്പ്, റോമാക്കാരും ഗ്രീക്കുകാരും നടത്തിയിരുന്ന കാലഗണന അനുസരിച്ച് പുതുവര്‍ഷം ജൂലൈ, മാര്‍ച്ച്, സെപ്റ്റംബര്‍ അല്ലെങ്കില്‍ ഡിസംബറില്‍ ആഘോഷിക്കുമായിരുന്നു. അന്ന് കാലഗണനയില്‍ വന്ന തകരാറുകള്‍ കാരണം ഇന്നും ഓരോ 4 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഫെബ്രുവരിയില്‍ ഒരു ദിനം കൂടുതല്‍ വരുന്നു. പണ്ടു കാലങ്ങളില്‍ റോമന്‍ കലണ്ടര്‍ അനുസരിച്ച് മാര്‍ച്ച് ഒന്ന് ആയിരുന്നു പുതുവര്‍ഷാരംഭദിനം. ആ കലണ്ടറില്‍ 10 മാസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലാറ്റിന്‍ ഭാഷയില്‍ സെപ്റ്റം എന്നാല്‍ 7, ഒക്ടോ എന്നാല്‍ 8, നൊവെം എന്നാല്‍ 9, ഡിസം എന്നാല്‍ 10 എന്നാണ്.  

പക്ഷെ ഇന്ന് പ്രചാരത്തിലുള്ള കലണ്ടറില്‍ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ ഒമ്പതു മുതല്‍ പന്ത്രണ്ടു വരെയുള്ള മാസങ്ങളാണ്. 7 ബി.സി. വരെ ജനുവരി എന്ന മാസം ഇല്ലായിരുന്നു. 46 ബി.സി. യില്‍ സൂര്യനെ അടിസ്ഥാനമാക്കി ജൂലിയസ് സീസര്‍ ഒരു കലണ്ടര്‍ ഉണ്ടാക്കി; അന്ന് വരെ പ്രചാരത്തിലുണ്ടായിരുന്ന കലണ്ടറുകളിലെ തെറ്റുകളെ ശരിപ്പെടുത്തി. 15 ബി.സി. യുടെ അവസാനമാണ് ജനുവരി ഒന്ന് പുതുവര്‍ഷാരംഭമായി കണക്കാക്കാന്‍ തുടങ്ങിയത്. ഈ സമയഗണനയില്‍ പല തെറ്റുകളുമുണ്ട്. എന്നാല്‍ ഭാരതീയ ഋഷിമുനിമാര്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്പ് ശാസ്ത്രീയപരമായി കാലഗണന നടത്തി.  

ഹൈന്ദവ കാലഗണന കല്പം, മന്വന്തരം, മഹായുഗം, യുഗം എന്നിങ്ങനെയാണ് കണക്കാക്കുന്നത്. നാല് യുഗങ്ങളായ സത്യ, ത്രേത, ദ്വാപര, കലി എന്നിവ കൂടിയാണ് ഒരു മഹായുഗം ആകുന്നത്. ഒരു മഹായുഗമെന്നാല്‍ 4.32 ദശലക്ഷ വര്‍ഷങ്ങള്‍. ഇത്തരത്തിലുള്ള 71 മഹായുഗങ്ങള്‍ എന്നാല്‍ ഒരു മന്വന്തരം, 14 മന്വന്തരങ്ങളെന്നാല്‍ 1 കല്പം, 360 കല്പം ബ്രഹ്മാവിന്റെ 1 വര്‍ഷം എന്നാകുന്നു. ഇപ്പോള്‍ ബ്രഹ്മാവിന്റെ 51ാമത്തെ വര്‍ഷത്തെ ആദ്യ ദിനം, അതായത് ശ്വേതവരാഹ കല്‍പമാണ് നടക്കുന്നത്. ആറ് മന്വന്തരങ്ങള്‍ കഴിഞ്ഞിരിക്കുന്നു, 7ാമത്തെ വൈവസ്തവ മന്വന്തരം നടന്നുകൊണ്ടിരിക്കുകയാണ്. 71 മഹായുഗങ്ങളിലെ 27 മഹായുഗങ്ങള്‍ കഴിഞ്ഞിരിക്കുന്നു, 28ാം മഹായുഗത്തിലെ കലിയുഗം നടക്കുകയാണ്. ഈ കലിയുഗത്തിലെ 5122 വര്‍ഷങ്ങള്‍ കഴിഞ്ഞ്, 5123 ാമത്തെ കലിയുഗവര്‍ഷം ഇപ്പോള്‍ നടക്കുകയാണ്. ഹൈന്ദവ ജ്യോതിഷശാസ്ത്രമനുസരിച്ച് ഗ്രഹണം, സൂര്യോദയം, സൂര്യാസ്തമയം, ചന്ദ്രോദയം, ചന്ദ്രാസ്തമയം ഇവയുടെ ആയിരം വര്‍ഷം മുമ്പോ ആയിരം വര്‍ഷം ശേഷമോ ഉള്ള സമയം കൃത്യമായി ഗണിക്കുവാന്‍ സാധിക്കും.

ഇന്ന് പല രാജ്യങ്ങളും ജനുവരി ഒന്ന് പുതുവര്‍ഷമായി ആഘോഷിക്കുന്നില്ല. അപ്പോള്‍, ഇത്രയും ശേഷ്ഠ്രമായ സംസ്‌കാരമുള്ള നാം ഭാരതീയര്‍ പുതുവര്‍ഷം ജനുവരി ഒന്നിന് ആഘോഷിക്കേണ്ടതുണ്ടോ?

(തുടരും)

Tags: ഹിന്ദുമതംപുതുവര്‍ഷം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാമകൃഷ്ണ മിഷന്റെ 125-ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ വേദിയില്‍ നിന്ന്‌
India

ഹിന്ദുത്വം സ്വാതന്ത്ര്യത്തിന്റെ ദര്‍ശനം: ഡോ. കരണ്‍ സിങ്

Samskriti

ആത്മാവ് കേവലം കര്‍മസാക്ഷി

Samskriti

ആധുനികന്റെ മസ്തിഷ്‌ക്കജ്ഞാനം ഉപാധിസഹിതം

Article

ഭാരതത്തിന്റെ ശാസ്ത്ര നേട്ടങ്ങള്‍ വിസ്മരിക്കരുത്

Editorial

ഷംസീറിന്റെ ഹിന്ദു വിദ്വേഷവും ശൈലജയുടെ പാര്‍ട്ടി വിധേയത്വവും

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.