കൊച്ചി: കടവന്ത്രയില്‍ തമിഴ്‌നാട് സ്വദേശിനിയായ വീട്ടമ്മയും രണ്ട് മക്കളും വീട്ടിനുളളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവരുടെ ഭര്‍ത്താവിനെ ഗുരുതരാവസ്ഥയിലും കണ്ടെത്തി. ഇന്ന് രാവിലെ ഇവരുടെ സഹോദരിയാണ് സംഭവം ആദ്യം അറിഞ്ഞത്.
കടവന്ത്രയില്‍ പൂക്കച്ചവടം നടത്തുന്ന നാരായണയുടെ ഭാര്യ ജോയമോള്‍ (33), മക്കളായ അശ്വന്ത് നാരായണ(4), ലക്ഷ്‌മികാന്ത് നാരായണ (8) എന്നിവരാണ് മരിച്ചത്. ഇവരെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. നാരായണയെ കഴുത്തിന് നിന്നും മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ ആശുപത്രിയിലെത്തിച്ചു. ആത്മഹത്യാ ശ്രമമാണെന്ന് സംശയമുണ്ട്.
കടവന്ത്രയിൽ പൂക്കച്ചവടമാണ് നാരായണയ്‌ക്ക്. കഴിഞ്ഞ രണ്ട് വര്‍ഷമായി കടവന്ത്രയില്‍ വാടകയ്‌ക്ക് താമസിക്കുന്ന ഇവര്‍ക്ക് നാട്ടില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമുളളതായി അറിവില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: